Image

കഥകളി സിനിമയ്ക്ക് പ്രദര്‍ശനാനുമതി

Published on 04 August, 2016
കഥകളി സിനിമയ്ക്ക് പ്രദര്‍ശനാനുമതി

കഥകളി സിനിമയ്ക്ക് പ്രദര്‍ശനാനുമതി. എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

വിവാദ ക്ലൈമാക്സ് രംഗം ഒഴിവാക്കാതെയാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയത്. സൈജോ കണ്ണാനിക്കല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നഗ്നതാ പ്രദര്‍ശനം ഉണ്ടെന്ന കാരണത്താലാണ് സിനിമയ്ക്ക് നേരത്തെ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്.

എന്നാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കണമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പ്രദര്‍ശനാനുമതി തടഞ്ഞതിനെതിരെ സംവിധായകനും ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയനും ചേര്‍ന്ന് നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് പിബി സുരേഷ്കുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക