Image

രാമായണമാസം, ചിലരാവണചിന്തകള്‍­-(2) സുധീര്‍ പണിക്കവീട്ടില്‍

Published on 03 August, 2016
രാമായണമാസം, ചിലരാവണചിന്തകള്‍­-(2) സുധീര്‍ പണിക്കവീട്ടില്‍
കൈകേയിയുടെ വെണ്മാടത്തിന്റെ മട്ടുപ്പാവില്‍നിന്നു മന്ഥരനോക്കിയപ്പോള്‍ അയോദ്ധ്യപുരി അണിഞ്ഞൊരുങ്ങുന്നു. എങ്ങും ആഘോഷത്തിന്റെ അലയൊലികള്‍. സര്‍വ്വവാദ്യനിസ്വനങ്ങള്‍, മാലകളും പ്രസാദവുമായി പുരോഹിതര്‍, വേദമന്ത്രോചാരണങ്ങള്‍, ചെത്തിമിനുക്കിയ വീട്ടുമുറ്റങ്ങള്‍, പതാക പാറികളിക്കുന്ന വീടുകള്‍, ഹോ എന്താണിതെന്നു അവര്‍ ശങ്കിച്ചുപോയി. ഒരു ഭ്രുത്യയോട് തന്റെ സംശയനിവര്‍ത്തി വരുത്തി. നാളെശ്രീരാമഭിഷേകം. അതുകേട്ട് ത്രിവക്രയായ (മൂന്നുവളവുകളും കൂനുമുള്ള) ധാത്രിയുടെ കോപം വര്‍ദ്ധിച്ചു.അവള്‍ കൊട്ടാരത്തിന്റെ മുകളില്‍നിന്നും പടിയിറങ്ങി.

മെത്തയില്‍ ശയിക്കയായിരുന്ന കൈകേയിയോട് ഉണര്‍ത്തിച്ചു. രാമന്‍ രാജാവാകാന്‍ പോകുന്നു. ദശരഥ മഹാരാജാവ് ഭരതനെ അമ്മയുടെവീട്ടിലേക്ക് പറഞ്ഞയച്ച് നാളെ രാമനെ യുവരാജാവായി അഭിഷേകം കഴിക്കും. പിന്നെ നിന്റെയും നിന്റെ മകന്റേയും ജീവിതം ദുസ്സഹം .ശുദ്ധഗതികാരിയായ നിനക്ക് രാജവിന്റെ കുതന്ത്രങ്ങള്‍ മനസ്സിലാകുന്നില്ല. അതുകൊണ്ട് സുന്ദരി സമയം കളയാതെ വേണ്ടത്‌ചെയ്യുക. മന്ഥരയുടെ വാക്കുകള്‍ കേട്ട് ശരത്കാലത്തെ ചന്ദ്രലേഖപോലെ ഹര്‍ഷ സമ്പൂര്‍ണ്ണയായി കൈകേയിമെത്തയില്‍ നിന്നും ഏണീറ്റു. അവര്‍ അതീവ സന്തുഷ്ടയായ് ആ കൂനിക്ക് ഒരാഭരണം സമ്മാനമായിനല്‍കി.

എഴുത്തഛന്‍ എഴുതിയിരിക്കുന്നത് ഒരു സ്വര്‍ണനൂപുരം നല്‍കിയെന്നാണു.(ചാമീകരനൂപുരം) കാരണം ആ വാര്‍ത്ത കൈകേയിയെ സന്തോഷിപ്പിച്ചിരുന്നു. അവര്‍ പറഞ്ഞു എനിക്ക് രാമനും ഭരതനും വ്യത്യാസമില്ല. ഇത്രയും നല്ല വാര്‍ത്ത കൊണ്ട്‌വന്നതിനു എന്തുവരമാണു നിനക്ക്‌വേണ്ടത്.
എന്നാല്‍ മന്ഥര പൊന്നാഭരണം താഴെവലിച്ചെറിഞ്ഞ് കോപ ദുഃഖസമന്വിതയായി കൈകേയിലെകൈകേയിയെ ശാസിച്ചു..വിഷമങ്ങളുടെ നടുക്കടലിലാണെന്നറിയാത്ത വെറും ബാലികയാണു നീ. മന്ഥരയുടെ വാക്കുകള്‍ ഒന്നും കൈകേയിയെ കുറെനേരത്തേക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞില്ല.മന്ഥരദീര്‍ഘശ്വാസം വിട്ട് വീണ്ടും തന്റെ കുടിലതന്ത്രങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ ആരംഭിച്ചു.. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ അമ്മാത്ത് നിന്നും ഭരതനു കാട്ടില്‍പോകുന്നതാണു നല്ലത്.പാപ ദര്‍ശിനിയായ മന്ഥരയുടെ ദുര്‍ബോധനത്തില്‍ അവസാനം വശംവദയായ കൈകേയി ഭരതനെ രാജാവാക്കാനുള്ള ഉപായങ്ങളും മന്ഥരയോട് ചോദിക്കുന്നു. തന്റെ യജമാനത്തിയോട് സ്‌നേഹമുള്ള മന്ഥര എല്ലാപദ്ധതികളും വിവരിച്ചുകൊടുക്കുന്നു. (വിവരിക്കുന്നില്ല, കാരണം ലേഖനോദ്ദേശ്യം അതല്ല)
പതിവ്‌പോലെ കാമമോഹിതനായി ദശരഥന്‍തന്റെ ഇഷ്ടപ്രാണേശ്വരിയെ പ്രാപിക്കാന്‍ കൈകേയിയുടെ അറയില്‍ എത്തുമ്പോള്‍ അവള്‍ അവിടെയില്ല. അവള്‍ വേറൊരുമുറിയില്‍ മുഷിഞ്ഞ വസ്ര്തങ്ങളുമായി പിണങ്ങി കിടപ്പാണു. രാജാവ് കാരണം അന്വേഷിച്ചപ്പോള്‍ അവള്‍ പറഞ്ഞ മറുപടികേട്ട് (ഭരതനെ രാജാവാക്കുക, രാമനെ കാട്ടിലേക്കയക്കുക) രാജന്‍ മുറിച്ചിട്ടമരം പോലെവീണുപോയി .ഭരതനെ രാജാവാക്കാം എന്നാല്‍ എന്തിനാണു രാമനെപതിന്നാലു വര്‍ഷം വനവാസത്തിനു വിടുന്നതെന്നു രാജാവു ചോദിച്ചു. രാജാവ് കാലുപിടിക്കാന്‍വരെ തയ്യാറായി എന്നാല്‍ കൈകേയി തന്റെ തീരുമാനത്തില്‍നിന്നും ഇളകിയില്ല. അവസാനം രാമനെ ആളയച്ചു വരുത്തി. രാമന്‍ വന്നാപ്പോള്‍ "രാമ'' എന്നുപറഞ്ഞ് ദശരഥന്‍ മൗനം ഭജിച്ചു. രാജാവിന്റെ സത്യം (വരദാനം) നിലനിര്‍ത്താന്‍ രാമന്‍ കാട്ടില്‍പോകണമെന്നു കൈകേയിയാണു രാമനോട് പറയുന്നത്. കൈകേയിയുടെ ആഗ്രഹ നിവ്രുത്തിക്കായി അഛന്‍ അങ്ങനെ ഒരു തീരുമാനം ചെയ്യുമ്പോള്‍ അതില്‍ എന്തു ധര്‍മ്മമ്മാണുള്ളത്.

കൈകെയി പറഞ്ഞയുടനെ രാമന്‍ കാട്ടില്‍ പോകാന്‍ തുള്ളിപുറപ്പെട്ടു.രണ്ടാനമ്മയോട് അഛനുള്ളപ്രിയം രാമന്‍മാനിക്കുന്നത് ശരിയായിരിക്കാം പക്ഷെ അതെങ്ങനെ ധര്‍മ്മമാകും.ഒരു കുറ്റവും ചെയ്യാത്തരാമനെ കാട്ടിലേക്ക് പറഞ്ഞയക്കാനുള്ളവരം ചോദിക്കാന്‍ കൈകേയിക്ക ്ധര്‍മ്മികമായ അവകാശമില്ല.ധര്‍മ്മവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ ശിക്ഷിക്കുന്നതിനു പകരം അവരെ അനുസരിക്കുമ്പോള്‍ മര്യാദപുരുഷോത്തമനാകുമെന്നു ആരാണു സമ്മതിക്കുക.ശിക്ഷിക്കേണ്ടത് രാജാവാണെങ്കിലും. രാജാവ് ഇവിടെ സ്ര്തീലമ്പടനായി നിസ്സഹായത വെളിപ്പെടുത്തുന്നു.രാമന്റെ തീരുമാനത്തോട് ലക്ഷ്മണന്‍ യോജിക്കുന്നില്ല. അദ്ദേഹം രാജാവായ അഛനോട് യുദ്ധം ചെയ്യാന്‍ തയ്യാരാകുന്നു.അവകാശം അങ്ങനെ പിടിച്ചു പറ്റരുത്, പുത്രന്‍ എന്ന നിലക്ക് അഛന്റെ ആജ്ഞ പാലിക്കുക എന്ന കടമ നിര്‍വ്വഹിക്കുക എന്ന കാര്യത്തില്‍ രാമന്‍ ഉറച്ച് നില്‍ക്കുന്നു. തനിക്ക് ഹിതകരമായ്ത് ചെയ്യാതിരിക്കുന്നതത്രെ ധര്‍മ്മം.ദശരഥനു മകന്‍ കാട്ടില്‍പോകുന്ന കാര്യം ചിന്തിക്കകൂടി വയ്യ. കൈകേയിക്കാണു അതിനു ആഗ്രഹം. കൈകേയിയുടെ അധാര്‍മ്മികമായ ആഗ്രഹത്തിനുവഴങ്ങുന്നത് ധര്‍മ്മനിഷ്ഠയാകുന്നില്ല.. ഇങ്ങനെ വളരെയധികം വസ്തുതകള്‍ നമ്മള്‍ വായിക്കുമ്പോള്‍ മര്യാദപുരുഷോത്തമനായ രാമന്‍ എന്നുമുഴുവനായി വിശ്വസിക്കാന്‍ സാധാരണകാര്‍ക്ക് വിഷമമാണു. പണ്ഡിതന്മാര്‍ എന്തൊക്കെവ്യഖ്യാനങ്ങള്‍ നിരത്തിയാലും. എന്നാല്‍ ഒരു വ്യാഖ്യാനവും ഇല്ലാതെ ഉത്തമപുരുഷനായി ശ്രീയേശുദേവനെ എല്ലാവര്‍ക്കും കാണാന്‍ കഴിയുന്നു.

(തുട­രും)
Join WhatsApp News
Devout Hindu 2016-08-03 19:49:22
എഴുതിയാലോന്നും രാമന്റെ
മഹത്വം നശിക്കാൻ പോകുന്നില്ല. അമേരിക്കയിൽ അതൊക്കെ
നില നിർത്താൻ കെ എച് എൻ എ, മഹിമ,നാമം , തുടങ്ങിയ സംഘടനകൾ ഉണ്ട്. കൂടാതെ ഞങ്ങൾ കർക്കിടക വാവ്, മകര വിളക്ക് തുടങ്ങിയ വിശേഷങ്ങൾ നാട്ടിലെക്കാൾ ഭംഗിയിൽ കൊണ്ടാടുന്നു.  രാമൻ വിഷ്ണുവിന്റെ
അവതാരമാണ്, ആ ദൈവം ചെയ്തതൊക്കെ ശരിയാണ്.
അറിവുണ്ടെന്നു കരുതി ദൈവ കോപവും മനുഷ്യ ശത്രുതയും
വരുത്തി വയ്ക്കരുത്. ഇത് ഇനി തുടരരുതെന്നു ഞാൻ
അഭ്യര്ത്ഥ്യ്ക്കുന്നു. എന്നെ പിൻ താങ്ങുന്നവർ ഉണ്ടെങ്കിൽ അഭിപ്രായം രേഖപ്പെടുത്തുക. 
Anthappan 2016-08-03 20:23:25
You can count on me Devout Hindu to kick your ass. 
Joseph Padannamakkel 2016-08-04 07:55:40
ശ്രീ സുധീർ പണിക്കവീട്ടിലിന്റെ ഒഴുക്കുള്ള നല്ല മലയാളത്തിലെഴുതിയ ലേഖനം ചിന്തനീയമാണ്. പുരാണങ്ങളും മതഗ്രന്ഥങ്ങളും കൂടുതൽ വായിക്കുംതോറും 'ധർമ്മം' എന്ന വാക്കിന്റെ അർത്ഥവും തത്ത്വചിന്തകളും വ്യത്യസ്തമായി വ്യാഖ്യാനിക്കേണ്ടി വരും. ധർമ്മം നില നിർത്താനെന്നു പറഞ്ഞു എവിടെ വായിച്ചാലും 'കൊല്ലും കൊലയും' മാത്രം കാണാം. ഐ സി ഐ എസ്‌ ഭീകരവാദികൾ നടത്തുന്ന കൊലകളും ധർമ്മത്തിനുവേണ്ടിയെന്നു പറയും. ബൈബിളിലെ പഴയനിയമത്തിലാണെങ്കിലും ദൈവത്തിന്റെയും പ്രവാചകരുടെയും പ്രധാന ജോലി കൊല്ലും കൊലയും വ്യപിചാരങ്ങളുമാണ്. എന്നിട്ട് മോശയുടെ പത്തു പ്രമാണങ്ങളും അൾത്താരയുടെ മുമ്പിൽ പ്രതിഷ്ഠിച്ചുകൊണ്ടു കൊല്ലരുത്, കക്കരുത്, വ്യപിചാരം ചെയ്യരുതെന്നു പുരോഹിതർ ഭക്തരെ ഉപദേശിക്കും. ഇതാണ് എല്ലാ മതങ്ങളിലും നിറഞ്ഞിരിക്കുന്ന ധർമ്മത്തിന്റെ സാരം. 

രാമനെ കാട്ടിലയച്ചതെന്തെന്നു മതം മസ്തിഷ്‌കത്തിൽ നിറഞ്ഞിരിക്കുന്നവരോട് ചോദിച്ചാൽ തിന്മകൾ നിറഞ്ഞിരിക്കുന്ന അസുരന്മാരെ ഇല്ലാതാക്കാനെന്നും വ്യാഖ്യാനിച്ചു പറയും. അസുരന്മാരെന്നു പറയുന്നത് നമ്മൾ ദ്രാവിഢരായ മലയാളികളും തമിഴരുമെന്ന സത്യവും ഇത്തരം ഇതിഹാസങ്ങളിൽ നിന്നു മനസിലാക്കണം. രാവണ സഹോദരി ശൂർപ്പണകയുടെ മാറിടവും മൂക്കും രാമന്റെ സഹോദരൻ ലക്ഷ്മണൻ മുറിക്കുന്നു. അവിടെയും ക്രൂരതയെ ധർമ്മമായി കാണുന്നു. സ്വന്തം സഹോദരിയെ മാനഭംഗപെടുത്തിയ ശ്രീ രാമ സഹോദരരോട് രാവണൻ പ്രതികാരം ചെയ്തപ്പോൾ അത് അധർമ്മവുമായി. ഒരു മകൻ കാട്ടിൽ ഭീകര ജന്തുക്കളോടും വിഷ ജീവികളോടും മല്ലിടുമ്പോഴുണ്ടാകുന്ന പിതാവിന്റെ വേദന ധർമ്മിഷ്ഠ ചിന്താഗതിക്കാർക്ക് അറിയുകയും വേണ്ട. ഭാര്യയുടെ വക്രവാക്കു കേട്ട് രാമനെ കാട്ടിലയച്ച ദശരഥൻ ക്രൂരനെന്നു ചിന്തിക്കുന്നതും തെറ്റ്. അഞ്ചു മാസം ഗർഭിണിയായ പതിവൃതയായ സ്ത്രീയെ ഉപേക്ഷിച്ച രാമന്റെ പ്രവൃത്തികളും ധർമ്മമായി കാണുന്നു. അഗ്നി പരീക്ഷണം നടത്തി സീതയെ മറ്റൊരു പുരുഷൻ സ്പർശിച്ചില്ലെന്ന് തെളിഞ്ഞു. ഒരു പക്ഷെ അന്നും ഡി.എൻ.എ ടെസ്റ്റ് ഉണ്ടായിരിക്കാം. പരിശുദ്ധി തെളിയിക്കാൻ അഗ്നി പരീക്ഷണം പോരായിരുന്നെങ്കിൽ പിന്നെ എന്തിനു നടത്തിയെന്നതിനു ഉത്തരമില്ല. ഉത്തമയായ സ്വന്തം ഭാര്യയേയും ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചുകൊണ്ട്‌ രാമൻ രാജ്യം ഭരിക്കാൻ തുനിഞ്ഞെങ്കിൽ അതും ധർമ്മമായി വ്യാഖ്യാനിക്കുന്നു. ജനങ്ങളുടെ കിംവദന്തികളെ ഭയന്ന രാമൻ ഭീരുവെന്നു പറഞ്ഞാൽ മത തീവ്രവാദികളെ ചൊടിപ്പിക്കും. രാമന് രാജ്യത്തിലെ പ്രജകളും മക്കളും തുല്യമായതുകൊണ്ടു സീതയെ ഉപേക്ഷിച്ചുകൊണ്ട് ജനങ്ങളുടെ ക്ഷേമത്തിനായി  ധർമ്മം സ്ഥാപിച്ചെന്നും ഉത്തരം കിട്ടും. വീടു നന്നാക്കിയിട്ടു നാടു നന്നാക്കിയാൽ പോരേയെന്ന ചോദ്യവും മതാന്ധരെ മത്തു പിടിപ്പിക്കും. തടവിലായിരുന്ന സീതയെ സ്പർശിക്കാത്ത രാവണന്റെ മഹത്വം പറഞ്ഞാലും അധർമ്മമാവും. ഇങ്ങനെ വിചിത്രമായ ധർമ്മകഥകൾ മതഗ്രന്ഥങ്ങളിൽ നിറയെ ശേഖരിച്ചിട്ടുണ്ട്.
തത്തക്കിളി 2016-08-04 13:14:13

തത്തക്കിളി പറയുന്നു 
എന്നേക്കാൾ മധുരമായി  കൊഞ്ചൽ ഭാഷ
എഴുതാൻ ചില എഴുത്തു കാർക്ക് പറ്റും
എന്ന് ഇപ്പോൾ അറിഞ്ഞു 
എഴുത്തച്ഛന്റെ കിളിക്കൊഞ്ചൽ .. ഭാഷ 
ചിത്രം  .. കൂനിയെ കാണുമ്പോൾ 
പണ്ട് അമർ ചിത്രകഥ വായിച്ച ഓർമ്മയിൽ 
ഒരു കുട്ടി ആകുന്നു 

ആഡുതൻ 2016-08-04 15:03:55
ഈമലയാളിയുടെ വായനക്കാരിൽ ഭൂരിഭാഗം ക്രിസ്ത്യാനികളാണന്നുള്ള ധാരനയിൽണിക്കവീട്ടിൽ ഒരു തുരുപ്പുചീട്ട് ഇറക്കി കളിക്കുകയാണല്ലോ!
James Mathew 2016-08-04 13:50:11
സുധീർ, താങ്കളുടെ പേരിൽ നിന്നും ഏതു മതം-ജാതി എന്നറിയാൻ വയ്യ. എന്തായാലും യേശുദ്ധദേവൻ ഉത്തമ പുരുഷൻ എന്ന സത്യം താങ്കൾ കണ്ടെത്തുകയും എഴുതുകയും ചെയ്തല്ലോ. അഭിനന്ദനം. രാമായണത്തെ കുറിച്ച് താങ്കൾ എന്തെഴുതിയാലും ഹിന്ദുക്കൾ അതൊന്നും കേൾക്കാൻ പോകുന്നില്ല. അവർ ആരോ പഠിപ്പിച്ച ജീർണ്ണിച്ച അവസ്ഥതയിൽ തന്നെ കഴിയും. അറിവില്ലാത്തവർ അറിവ് നേടണം. പൊട്ടക്കുളത്തിലെ തവളയാകാൻ വിധിക്കപ്പെട്ടവരോട് സഹതപിക്കുക. താങ്കളുടെ ഭാഷ മനോഹരം തന്നെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക