Image

ലാലിന്റെ റോക്കോഡ് നിവിന്‍ പൊട്ടിച്ചെറിഞ്ഞു, മമ്മൂട്ടിയുടേത് പൊളിക്കാന്‍ ഇത്തിരി വിയര്‍ക്കും

Published on 03 August, 2016
ലാലിന്റെ റോക്കോഡ് നിവിന്‍ പൊട്ടിച്ചെറിഞ്ഞു, മമ്മൂട്ടിയുടേത് പൊളിക്കാന്‍ ഇത്തിരി വിയര്‍ക്കും

അന്യഭാഷ ചിത്രങ്ങളെ, ഭാഷയുടെ വേര്‍തിരിവില്ലാതെ എന്നും മലയാളികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒടുവില്‍ റിലീസ് ചെയ്ത രജനികാന്തിന്റെ കബാലിയും, പ്രഭാസിന്റെ ബാഹുബലിയും വിക്രമിന്റെ ഐയ്യും അങ്ങനെ ഒരുപാടു ചിത്രങ്ങളും അതിനുദാഹരണംമലയാള സിനിമയ്ക്കും അന്യഭാഷയില്‍ വലിയ മതിപ്പാണ്. സമീപകാലത്തിറങ്ങിയ നിവിന്‍ പോളിയുടെ പ്രേമം എന്ന ചിത്രം 225 ദിവസമാണ് തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിച്ചത്. മോഹന്‍ലാലിന്റെ മൂന്നാം മുറ എന്ന ചിത്രം സൃഷ്ടിച്ച റെക്കോഡാണ് നിവിന്‍ ഇതിലൂടെ പൊട്ടിച്ചെറിഞ്ഞത്.എന്നാല്‍ നിവിന് പൊളിക്കാന്‍ കഴിയാത്ത മറ്റൊരു റെക്കോഡ് തമിഴകത്ത് മമ്മൂട്ടി സൃഷ്ടിച്ചിട്ടുണ്ട്.

 ഒരു സി ബി ഐ ഡയറിക്കുറിപ്പ് എന്ന് മമ്മൂട്ടി ചിത്രം തമിഴ്‌നാട്ടില്‍ ഒരു വര്‍ഷത്തോളം കളിച്ചു എന്ന സത്യം അധികമാര്‍ക്കും അറിയില്ല. 
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇന്‍വസ്റ്റ്‌ഗേഷന്‍ ത്രില്ലറുകള്‍ക്ക് പുതിയൊരു മാനം നല്‍കിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ ഒരു സിബിഐ ഡയറിക്കുറിപ്പ്. ചെന്നൈയിലെ സഫാരി തിയേറ്ററില്‍ ഒരു വര്‍ഷത്തോളമാണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചത്. എന്‍എസ് സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത ഒരു സിബിഐ ഡയറിക്കുറിപ്പിന്റെ ഈ റെക്കോഡ് ഇതുവരെ ഒരു മലയാള സിനിമയും തൊട്ടിട്ടില്ല. 1988 ലാണ് ചിത്രം റിലീസ് ചെയ്തത്.

തമിഴ്‌നാട്ടില്‍ തരംഗം സൃഷ്ടിച്ച മറ്റൊരു സൂപ്പര്‍താരമാണ് മോഹന്‍ലാല്‍. കെ മധു സംവിധാനം ചെയ്ത മൂന്നാം മുറ എന്ന ചിത്രം 125 ദിവസത്തോളം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രത്തിലെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും, ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങളും തമിഴ് സിനിമാസ്വാദകരുടെ മനം കവര്‍ന്നു.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഈ റെക്കോഡിനോട് ഇപ്പോള്‍ ചേര്‍ന്നു നില്‍ക്കുന്ന മലയാള സിനിമയാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം. നിവിന്‍ പോളി നായകനായി എത്തിയ ചിത്രം ചെന്നൈയിലെ ഒരു തിയേറ്ററില്‍ 225 ദിവസം കളിച്ചു. സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് തമിഴ്‌നാട്ടില്‍ ലഭിച്ച ഏറ്റവും വലിയ സ്വീകരണമായിരുന്നു അത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക