Image

മൂന്നാം ലിംഗക്കാരനായി വിക്രം

Published on 02 August, 2016
മൂന്നാം ലിംഗക്കാരനായി വിക്രം


വ്യത്യസ്തമായ കഥാപാത്രങ്ങള്‍ പരീക്ഷിയ്ക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ മുന്‍ നിരയിലാണ് ചിയാന്‍ വിക്രം. വിക്രം നായകനായി എത്തുന്ന പുതിയ ചിത്രമായ ഇരു മുഖന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

വ്യത്യസ്തമായ രണ്ട് കഥാപാത്രമായിട്ടാണ് വിക്രം എത്തുന്നത്. ഒന്ന് സുന്ദരക്കുട്ടനായ നായകനും, മറ്റൊന്ന് മൂന്നാംലിങ്കത്തില്‍പ്പെട്ട കഥാപാത്രവും. നാകയനും വില്ലനും വിക്രം തന്നെയാണോ എന്ന സന്ദേഹം നല്‍കിക്കൊണ്ടാണ് 2 മിനിട്ട് 17 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഒരുക്കിയിരിയ്ക്കുന്നത്.

ആനന്ദ് ശങ്കറാണ് സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍ പെടുന്ന ഇരു മുഖന്‍ സംവിധാനം ചെയ്യുന്നത്.ഇരട്ട വേഷത്തില്‍ വിക്രം ചിത്രത്തിലെത്തുന്നു. താടി വളര്‍ത്തിയ സ്‌റ്റൈലന്‍ ഗെറ്റപ്പിലും, ട്രാന്‍ജെന്റ് വിഭാഗത്തില്‍ പെടുന്ന കഥാപാത്രമായുംവിക്രമും നയന്‍താരയുമായുള്ള മനോഹരമായ പ്രണയം ചിത്രത്തിലുണ്ട് എന്നതും ട്രെയിലറില്‍ വ്യക്തം. ഇതാദ്യമായാണ് നയനും വിക്രമും ഒന്നിക്കുന്നത്

മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നിത്യ മേനോനും എത്തുന്നുനാസര്‍, തമ്പി രാമയ്യ തുടങ്ങിയവര്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.ഷിബു തമീന്‍സാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ആര്‍ഡി രാജശേഖര്‍ ഛായാഗ്രാഹണവും ഹാരിസ് ജയരാജ് സംഗീത സംവിധാനവും നിര്‍വ്വഹിയ്ക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക