Image

കെ.­സി.­സി.­എന്‍.­എ. കണ്‍വെന്‍ഷന്‍, ഹ്യൂസ്റ്റ­നില്‍ കൊടി ഉയ­രു­ന്നു

എ.­സി. ജോര്‍ജ് Published on 24 July, 2016
കെ.­സി.­സി.­എന്‍.­എ. കണ്‍വെന്‍ഷന്‍, ഹ്യൂസ്റ്റ­നില്‍ കൊടി ഉയ­രു­ന്നു
ഹ്യൂസ്റ്റന്‍: വടക്കെ അമേ­രി­ക്ക­യിലെ ക്‌നാനായ കത്തോ­ലിക്കാ അല്‍മാ­യ­രുടെ സംഘ­ട­നകളുടെ സംഘ­ട­ന­യായ ക്‌നാനായ കാത്ത­ലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേ­രി­ക്ക­യുടെ (കെ.­സി.­സി.­എന്‍.­എ)­യുടെ 12­-ാമത് മഹാ സംഗ­മ­ത്തിന് കൊടി ഉയ­രാന്‍ ഇനി ഏതാനും ദിന­ങ്ങള്‍ മാത്രം. അമേ­രി­ക്ക­യിലെ നാലാ­മത്തെ പ്രമുഖ നഗ­രവും എനര്‍ജി ക്യാപി­റ്റല്‍ എന്ന­റി­യ­പ്പെ­ടുന്ന ഗ്രെയി­റ്റര്‍ ഹ്യൂസ്റ്റ­നിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ വേദി­യായ ജോര്‍ജ് ആര്‍. ബ്രൗണ്‍ കണ്‍വെന്‍ഷന്‍ സെന്റ­റിലും ഹില്‍ട്ടണ്‍ അമേ­രിക്ക ഹോട്ട­ലി­ലു­മായി ഓഗസ്റ്റ് 4 മുതല്‍ 7 വരെ­യാണ് മഹാ­സം­ഗമം ക്രമീ­ക­രി­ച്ചി­രി­ക്കു­ന്ന­ത്. 

കണ്‍വെന്‍ഷന്റെ സുഗ­മ­മായ നട­ത്തി­പ്പിന് മുപ്പ­തോളം കമ്മ­റ്റി­ക­ളാണ് അഹോ­രാത്രം പ്രവര്‍ത്തി­ക്കു­ന്ന­ത്. ലോക­ത്തിന്റെ വിവിധ ഭാഗ­ങ്ങ­ളില്‍ നിന്ന് പ്രതി­നി­ധി­കള്‍ എത്തുന്നു എന്നത് ഈ കണ്‍വെന്‍ഷന്റെ ഒരു പ്രത്യേ­ക­ത­യാ­ണ്. കണ്‍വെന്‍ഷ­നി­ലെ­ത്തു­ന്ന­വരെ സ്വീക­രി­ക്കാനും സല്‍ക്ക­രി­ക്കാനും അവര്‍ക്ക് മാക്‌സിമം സുരക്ഷ ഉറ­പ്പാ­ക്കാനും ആതി­ഥേയ സംഘ­ട­ന­യായ ഹ്യൂസ്റ്റന്‍ കെ.­സി.­സി.­എന്‍.­എ. പ്രതിജ്ഞാബദ്ധവും സര്‍വ്വഥാ തയ്യാ­റു­മാ­യി­രി­ക്കു­മെന്ന് ഹ്യൂസ്റ്റന്‍ കെ.­സി.­സി.­എന്‍.­എ. ഭാര­വാ­ഹി­ക­ളായ എബ്രഹാം പറ­യന്‍കാ­ലാ­യില്‍ (പ്ര­സി­ഡന്റ്) ലൂസി കറു­ക­പ­റ­മ്പില്‍ (വൈസ് പ്രസി­ഡന്റ്) സോനി ആല­പാട്ട് (സെ­ക്ര­ട്ട­റി) ഷാജി അറ്റു­പുറം (ജോ­യിന്റ് സെക്ര­ട്ട­റി) രാജു ചേരി­യില്‍ (ട്ര­ഷ­റര്‍) എന്നി­വര്‍ അറി­യി­ച്ചു. 

 ഹ്യൂസ്റ്റ­നില്‍ സംഘ­ടി­പ്പിച്ച പത്ര­മാ­ധ്യമ സമ്മേ­ള­ന­ത്തില്‍ കെ.­സി.­സി.­എന്‍.­എ. യുടെ ഹ്യൂസ്റ്റന്‍ പ്രാദേ­ശിക ഭാര­വാ­ഹി­കള്‍ക്കു പുറമെ ഹ്യൂസ്റ്റ­നില്‍ നിന്നു തന്നെ­യുള്ള കെ.­സി.­സി.­എന്‍.­എ. യുടെ അഖില കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അജിത് കള­ത്തില്‍ കരോ­ട്ട്, കണ്‍വെന്‍ഷന്‍ കോ-­ഓ­ര്‍ഡി­നേ­റ്ററും ഇവന്റ് കമ്മറ്റി ചെയര്‍മാ­നു­മായ ബേബി മണ­ക്കു­ന്നേല്‍ എന്നി­വരും സന്നി­ഹി­ത­രാ­യി­രു­ന്നു. 

സെന്റ­റല്‍ കമ്മി­റ്റി­യുടെ വൈവി­ധ്യ­മാര്‍ന്ന കണ്‍വെന്‍ഷന്‍ ചട­ങ്ങു­ക­ളുടെ ഒരു ഏക­ദേശ രൂപം ഈ പ്രസ് മീഡിയാ മീറ്റി­ലൂടെ അവര്‍ വിശ­ദീ­ക­രി­ച്ചു. കണ്‍വെന്‍ഷന് നാലാ­യി­ര­ത്തോളം പേരെ­ത്തു­മെ­ന്നാണ് പ്രതീക്ഷ എന്ന് കെ.­സി.­സി.­എന്‍.­എ. സെന്റ­റല്‍ കമ്മറ്റി അഭി­പ്രാ­യ­പ്പ­ട്ടു. ഓഗസ്റ്റ് 4 വ്യാഴാഴ്ച രാവിലെ മുതല്‍ രജി­സ്‌ട്രേ­ഷന്‍ പാക്ക­റ്റു­കള്‍ വിത­രണം ചെയ്യ­പ്പെ­ടും. ഹ്യൂസ്റ്റ­നിലെ ഡൊമ­സ്റ്റിക് എയര്‍പോര്‍ട്ടായ ഹോബി­യില്‍ നിന്നും അതു­പോലെ ജോര്‍ജ് ബുഷ്, ഇന്‍ടര്‍ കോണ്ടി­നെന്റല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഹോട്ടല്‍ സമു­ച്ച­യ­ത്തി­ലേക്കും കണ്‍വെന്‍ഷന്‍ സെന്റ­റി­ലേക്കും ട്രാന്‍സ്‌പോര്‍ട്ടേ­ഷന്‍ ഒരു­ക്കി­യി­ട്ടു­ണ്ട്. കണ്‍വെന്‍ഷന്‍ സമാ­പനത്തിനു ശേഷം മട­ക്ക­യാ­ത്രക്കും ഈ എയര്‍പോര്‍ട്ടു­ക­ളി­ലേ­ക്കുള്ള ട്രാന്‍സ്‌പോര്‍ട്ടേ­ഷന്‍ സൗക­ര്യ­മു­ണ്ടാ­യി­രി­ക്കും.

ഓഗസ്റ്റ് 4ന് വൈകു­ന്നേരം 6 മണിക്ക് കണ്‍വെന്‍ഷന്‍ ഔപ­ചാ­രി­ക­മായി തിരി­തെ­ളി­യിച്ച് ഓപ്പണ്‍ ചെയ്യും. തുടര്‍ന്ന് ഹ്യൂസ്റ്റന്‍ ആതി­ഥേയ ക്‌നാനായ കാത്ത­ലിക്ക് സൊസൈറ്റി അവ­ത­രി­പ്പി­ക്കുന്ന കള്‍ച്ച­റല്‍ പ്രോഗ്രാമും, ക്‌നാനായ കള്‍ച്ച­റല്‍ സൊസൈ­റ്റി­യുടെ ആഭി­മു­ഖ്യ­ത്തി­ലുള്ള വൈവി­ധ്യ­മാര്‍ന്ന കലാ­പ­രി­പാ­ടി­കള്‍ ആദ്യ­ദി­നത്തെ മോടി­പി­ടി­പ്പി­ക്കും. വെള്ളി­യാഴ്ച രാവിലെ കണ്‍വെന്‍ഷന്‍ സെന്റ­റില്‍ ആഘോ­ഷ­മായ ദിവ്യ ബലിക്കു ശേഷം വര്‍ണ­ശ­ബ­ള­മായ ഘോഷ­യാ­ത്രക്കു തുട­ക്ക­മാ­കും. പര­മ്പ­രാ­ഗ­ത­മായ അല­ങ്കാ­ര­ങ്ങള്‍ ആകര്‍ഷ­ക­ങ്ങ­ളായ വേഷ­വി­ധാ­ന­ങ്ങള്‍ കലാ­-­സാം­സ്കാ­രിക രൂപ­ങ്ങള്‍ പ്രക­ട­ന­ങ്ങള്‍ വാദ്യ മേള­ങ്ങള്‍ ഘോഷ­യാ­ത്രയെ മോടി­പി­ടി­പ്പി­ക്കും. കെ സി സി എന്‍ എ യുടെ ഓരോ യൂണി­റ്റു­കാ­രു­ടെയും ബാന­റു­കള്‍ കൊടി­തോ­ര­ണ­ങ്ങള്‍ സഹിതം ഘോഷ­യാത്ര ജോര്‍ജ് ആര്‍. ബ്രൗണ്‍ കണ്‍വെന്‍ഷന്‍ സെന്റ­റിലെ രണ്ടാം നില­യി­ലുള്ള ബാള്‍ റൂമി­ലാണ് സമാ­പി­ക്കു­ക. ഡെമോ­ക്രാറ്റിക് പാര്‍ട്ടി­യുടെ 2004 ലെയും 2008­ലേയും നാഷ­ണല്‍ കണ്‍വെന്‍ഷന്‍ ഇതേ ബാള്‍ റൂമിലും ജോര്‍ജ് ആര്‍. ബ്രൗണ്‍ കണ്‍വെന്‍ഷന്‍ ഹോട്ടല്‍ സമു­ച്ച­യ­ത്തി­ലു­മാ­യി­രു­ന്നെന്ന് സ്മരി­ക്കു­ക.

ഘോഷ­യാ­ത്ര­ക്കു­ശേഷം കണ്‍വെന്‍ഷന്റെ ഔപ­ചാ­രി­ക­മായ പൊതു­സ­മ്മേ­ളനം നടക്കും. അതില്‍ കേര­ള­ത്തില്‍ നിന്നും അമേ­രി­ക്ക­യില്‍ നിന്നു­മുള്ള മത, സാമൂ­ഹ്യ, സാംസ്കാ­രിക നായ­കര്‍ പങ്കെ­ടു­ക്കും. തുടര്‍ന്ന് വിവി­ധ­ങ്ങ­ളായ കലാ­-­കാ­യിക മത്സ­ര­ങ്ങ­ളാ­യി­രി­ക്കും. 

സ്ത്രീകള്‍ക്കും പുരു­ഷന്‍മാര്‍ക്കും കുട്ടി­കള്‍ക്കും വിവിധ പ്രായ­മന്യെ വേര്‍തി­രി­ച്ചാണ് മത്സ­ര­ങ്ങള്‍. യുവ­ജ­ന­ങ്ങള്‍ക്കായി പ്രത്യേക കലാ കായിക വേദി­കളും സംവി­ധാ­ന­ങ്ങളും ഒരു­ക്കി­യി­ട്ടു­ണ്ട്. ക്‌നാനായ മങ്ക, ക്‌നാനായ മന്നന്‍, മാസ്റ്റര്‍ ക്‌നാ, മിസ് ക്‌നാ, ബാറ്റി­ല്‍ ഓഫ് ദ സിറ്റീ­സ്, ചിരി അരങ്ങ്, നര്‍മ്മ സല്ലാപം തുട­ങ്ങിയ പരി­പാ­ടി­കള്‍ അതീവ ഹൃദ്യവും വേറിട്ട അനു­ഭ­വ­ങ്ങ­ളു­മാ­യി­രിക്കും സമ്മാ­നി­ക്കു­ക. വിജ്ഞാ­ന­പ്ര­ദ­മായ സാംസ്കാ­രിക സെമി­നാ­റു­കള്‍, പ്രൊഫ­ഷ­ണല്‍ സിമ്പോ­സി­യ­ങ്ങള്‍, ചര്‍ച്ചകള്‍ എല്ലാം ഈ സംഗ­മത്തെ ഫല­പ്ര­ദ­മാ­ക്കും. കേര­ളീയ വിഭ­വ­ങ്ങ­ള­ട­ങ്ങിയ ഭക്ഷ­ണ­ക്ര­മീ­ക­ര­ണ­ങ്ങള്‍ക്കു പുറമെ ധാരാളം ബിസി­നസ് ബൂത്തു­കളും കണ്‍വെന്‍ഷന്‍ നഗ­റി­ലു­ണ്ടാ­കും. ആഗസ്റ്റ് 7 ന് ഞായ­റാഴ്ച വിശുദ്ധകുര്‍ബാ­നക്കു ശേഷം കണ്‍വെന്‍ഷന്റെ ക്ലോ­സിംഗ് സെറി­മണി പരി­പാ­ടി­കള്‍ക്ക് തുട­ക്ക­മാ­കും. കണ്‍വെന്‍ഷന്‍ സമാ­പന ദിന­ത്തിലെ മുഖ്യ ഇന­മാണ് ബാങ്ക്വറ്റും തല്‍സ­മയ അ­നു­ബ­ന്ധ പരി­പാ­ടി­കളും.

ഗ്രെയി­റ്റര്‍ ഹ്യൂസ്റ്റ­നി­ലേയും ഗാല്‍വെ­സ്റ്റ­നി­ലേയും വിവിധ സൈറ്റ് സീയിംഗ് ട്രിപ്പി­നുള്ള സംവി­ധാ­നവും കണ്‍വെന്‍ഷന്‍ കമ്മറ്റി ഒരു­ക്കി­യി­ട്ടു­ണ്ട്. ക്‌നാനായ സഹോ­ദ­ര­ങ്ങള്‍ക്ക് ഒരേ കുടും­ബ­മെന്ന നില­യില്‍ ഒത്തു­ചേ­രു­വാനും ദൃഢ­മായ ആത്മ­ബന്ധം വളര്‍ത്തു­വാനും ജീവി­താ­നു­ഭ­വ­ങ്ങള്‍ മധു­രോ­ദ­മായി പങ്കി­ടാനും കണ്‍വെന്‍ഷന്‍ ഒരു അസു­ലഭ അവ­സ­ര­മാ­യി­രി­ക്കു­മെന്ന് കണ്‍വെന്‍ഷന്‍ ഭാര­വാ­ഹി­കള്‍ പറ­ഞ്ഞു. മഹ­ത്തായ ഈ ക്‌നാനായ സംഗ­മ­ത്തി­ലേക്ക് അവര്‍ ഏവ­രേയും സഹര്‍ഷം സ്വാഗതം ചെയ്തു. 

ഇപ്പോള്‍ കെ. സി. സി. എന്‍. എ. ദേശീയ സംഘ­ട­നക്കും ഈ കണ്‍വെന്‍ഷനും ചുക്കാന്‍ പിടി­ക്കു­ന്ന­വര്‍ സണ്ണി പൂഴി­ക്കാല (പ്ര­സി­ഡന്റ്) ജോസ് ഉപ്പൂ­ട്ടില്‍ (വൈസ് പ്രസി­ഡന്റ്) പയസ് വെളൂ­പ­റ­മ്പില്‍ (ജ­ന­റല്‍ സെക്ര­ട്ട­റി) സഖ­റിയാ ചേല­ക്കല്‍ (ജോ­യിന്റ് സെക്ര­ട്ട­റി) ജോസ് കുരു­വിള എടാ­ട്ടു­കു­ന്നേല്‍ ചാലില്‍ (ട്ര­ഷ­റര്‍) അജിത് കുള­ത്തില്‍ കരോട്ട് (കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍) ബേബി മണ­ക്കു­ന്നേല്‍ (കണ്‍വെന്‍ഷന്‍ ഇവന്റ് കോഓര്‍ഡി­നേ­റ്റര്‍) എന്നി­വ­രാ­ണ്. ഹ്യൂസ്റ്റ­നി­ല്‍ വിളിച്ചു ചേര്‍ത്ത മാധ്യമ കോണ്‍ഫ­റന്‍സില്‍ മാധ്യമ രംഗത്തെ പ്രമു­ഖര്‍ പങ്കെ­ടു­ത്തു.
കെ.­സി.­സി.­എന്‍.­എ. കണ്‍വെന്‍ഷന്‍, ഹ്യൂസ്റ്റ­നില്‍ കൊടി ഉയ­രു­ന്നു
കെ.­സി.­സി.­എന്‍.­എ. കണ്‍വെന്‍ഷന്‍, ഹ്യൂസ്റ്റ­നില്‍ കൊടി ഉയ­രു­ന്നു
കെ.­സി.­സി.­എന്‍.­എ. കണ്‍വെന്‍ഷന്‍, ഹ്യൂസ്റ്റ­നില്‍ കൊടി ഉയ­രു­ന്നു
കെ.­സി.­സി.­എന്‍.­എ. കണ്‍വെന്‍ഷന്‍, ഹ്യൂസ്റ്റ­നില്‍ കൊടി ഉയ­രു­ന്നു
Join WhatsApp News
Jack Daniel 2016-07-24 19:53:44
Lookin forward to 'spiritual' convention my brothers and sisters
Program Observer 2016-07-25 00:33:45
Some positive aspect of KCCNA convention, I see is that you are not spending your hard earned money to bring semigods cinema actors or literary or kerala political leaders. That is good. You give chances and awards to your real local talents here. We appreciate your good judgement. Past FOKANA and FOMAA conventions they spent lot of money for bringing stars/politicians/literary giants from Kerla just for some speeches, and some photo opportunites. Those conventins were waste and money loosing conventions. The ordinary people did not get any thing. They were some kind of filim award photo shoot conventions. KCCNA studied lessons from them. You promote the ordinary people, giving chances for them for speeches, songs, debates, dances etc. So it is worth it. Here after any body bringing any so called celebrities from Kerala please boycott and teach a lesson to them. Here locally we can perform better than those stars.  We are all better stars.We have better speakers, singers dance performers. All the best KCCNA for giving chances to your local talents That is what the real convention. I do not want to spend any single penny for those imported stars or politicians.
Johnny Walker 2016-07-25 04:02:43
My dear Christian brothers:  We will have a 'spiritual time  not any more films stars and politicians and bishops included in it.  
Black Label 2016-07-25 09:10:41
BLACK LABEL MATTERS TOO 
കള്ള് മാത്തൻ 2016-07-25 07:42:52
ഇതെന്നാ കള്ളുകുടിയന്മാരുടെ സമ്മേളനമാണോ? ജോണി വാക്കർ, ക്രിസ്ത്യൻ ബ്രോതെര്സ് പിന്നെ നമ്മുടെ ജാക്ക് ഡാനിയേൽ എല്ലാരും ഉണ്ട്.  ഇതൊന്നും അടിച്ചു എനിക്ക് പരിചയം ഇല്ല വല്ല പനങ്കള്ളു കിട്ടുമോ ?

കള്ള് മാത്തൻ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക