Image

മമ്മൂ­ട്ടി­ക്കെ­തിരെ കേസെ­ടു­ക്കണോ? (മമ്മൂ­ട്ടിക്ക് ഒരു തുറന്ന കത്ത്)

ജയ­മോ­ഹ­നന്‍ എം Published on 15 July, 2016
മമ്മൂ­ട്ടി­ക്കെ­തിരെ കേസെ­ടു­ക്കണോ? (മമ്മൂ­ട്ടിക്ക് ഒരു തുറന്ന കത്ത്)
കസബ എന്ന സിനി­മ­യില്‍ നിര്‍ലോ­ഭ­മാ­യു­ള­ള സ്ത്രീവി­രുദ്ധ സംഭാ­ഷ­ണ­ങ്ങ­ളു­ടെയും സ്ത്രീവി­രുദ്ധ നില­പാ­ടു­ക­ളു­ടെയും പേരില്‍ വനിതാ കമ്മീ­ഷന് മുമ്പില്‍ മമ്മൂ­ട്ടി­ക്കെ­തിരെ പരാതി ചെന്നി­രി­ക്കു­ന്നു. രാജ്യം പത്മശ്രീ നല്‍കി ആദ­രിച്ച മമ്മൂട്ടി ഇത്തരം സിനി­മ­യില്‍ അഭി­ന­യി­ച്ചതും അശ്ലീല സംഭാ­ഷ­ണ­ങ്ങള്‍ കഥാ­പാ­ത്ര­ത്തി­ലൂടെ നട­ത്തിയും ശരി­യല്ല എന്നാണ് പരാ­തി. പരാ­തി­യില്‍ പറ­യുന്ന വസ്തു­ത­കള്‍ പരി­ശോ­ധ­ന­യില്‍ ശരി­യാണ് എന്ന് ബോധ്യ­പ്പെ­ട്ടാല്‍ കേസെ­ടു­ക്കു­മെന്ന് വനിതാ കമ്മീ­ഷന്‍ അധ്യക്ഷ പറ­യു­ക­യു­മു­ണ്ടാ­യി. ഈ വിഷ­യ­ത്തില്‍ ചിത്ര­ത്തിന്റെ സംവി­ധാ­യ­കന്റെ മറു­പടിയും (മമ്മൂ­ട്ടിക്കും കൂടി വേണ്ടിയും) വന്നു കഴി­ഞ്ഞു.

നമ്മുടെ നാട്ടില്‍ ജിഷാക്കേസ് പോലെ സ്ത്രീകള്‍ക്കെ­തിരെ നിര­വ­ധി­യായ അതി­ക്ര­മ­ങ്ങള്‍ നട­ക്കു­മ്പോള്‍ അതി­നെ­തി­രെ­യൊന്നും ചെറു­വി­രല്‍ അന­ക്കാന്‍ കഴി­യാതെ പോകുന്ന വനിതാ കമ്മീ­ഷന്‍ ഒരു സിനി­മയ്ക്ക് നേരെ വാളോ­ങ്ങു­ന്നത് ശരി­യാണോ എന്നാണ് സംവി­ധാ­യ­കന്‍ നിഥിന്‍ രഞ്ജി പണി­ക്ക­രുടെ ചോദ്യം. അദ്ദേഹം ഈ ചോദ്യം ചോദി­ക്കു­ന്നത് സാക്ഷാല്‍ മമ്മൂ­ട്ടിയെ സുര­ക്ഷി­ത­നാ­ക്കാന്‍ കൂടി വേണ്ടി­യാ­ണ്.

എന്നാല്‍ ഇവിടെ മമ്മൂ­ട്ടി­ക്കെ­തി­രെ­യുള്ള പരാ­തിയെ പ്രതി­രോ­ധി­ക്കാന്‍ വലിയ വാദ­പ്ര­തി­വാ­ദ­ത്തിന്റെ കാര്യ­മൊ­ന്നു­മി­ല്ല. സിനി­മ­യെ­ന്നത് കലാ­കാ­രന്റെ ആവി­ഷ്കാര സ്വാത­ന്ത്ര്യ­മാ­ണ്. നടനെ സംബ­ന്ധി­ച്ചി­ട­ത്തോളം അയാള്‍ സംവി­ധാ­യ­കന്റെ ഉപ­ക­ര­ണവും അതേ സമയം അഭി­നയം എന്ന കല­യില്‍ ആവി­ഷ്കാര സ്വാതന്ത്ര്യം ഉള്ള­യാ­ളു­മാ­ണ്. എന്നു­വെ­ച്ചാല്‍ കസ­ബ­യിലെ സംഭാ­ഷ­ണ­ങ്ങളും രംഗ­ങ്ങളും സ്ത്രീവി­രു­ദ്ധ­മാ­ണെ­ങ്കിലും ഇനി എന്ത് തന്നെ­യാ­ണെ­ങ്കിലും സെന്‍സര്‍ ബോര്‍ഡ് അംഗീ­ക­രി­ച്ചി­ട്ടുണ്ട് എങ്കില്‍ അത് പ്രദര്‍ശ­നയോഗ്യ­മാ­ണ്. അതില്‍മേല്‍ വീണ്ടു­മൊരു സ്റ്റേറ്റ് ഏജന്‍സിയുടെ ഇട­പെ­ട­ലില്‍ വലിയ കഴ­മ്പി­ല്ല. മമ്മൂ­ട്ടി­യുടെ കാര്യ­ത്തിലാണെ­ങ്കില്‍, അദ്ദേഹം സംവി­ധാ­യ­കനെ അനു­സ­രി­ക്കുക എന്ന തൊഴില്‍പര­മായ ഉത്ത­ര­വാ­ദി­ത്വവും തനിക്ക് അനു­വ­ദി­ക്ക­പ്പെ­ട്ടി­രി­ക്കുന്ന ആവി­ഷ്കാര സ്വാത­ന്ത്ര്യ­ത്തിന്റെ ഉപ­യോ­ഗ­വു­മാണ് നട­ത്തി­യി­രി­ക്കു­ന്ന­ത്. സാങ്കേ­തി­ക­മായി നോക്കി­യാല്‍ ഇക്കാ­ര്യ­ത്തില്‍ മമ്മൂട്ടി നുറു­ശ­ത­മാനം ക്ലീനാ­ണ്.

എന്നാല്‍ ഇവിടെ വിഷയം ധാര്‍മ്മി­കതയുടേ­താ­ണ്. അതി­നായി ജിഷാവധ­ക്കേസ് ചര്‍ച്ച­യായ നാളു­ക­ളി­ലേക്ക് ഒന്ന് തിരിഞ്ഞു നട­ക്കേ­ണ്ട­തു­ണ്ട്.

ജിഷാവധ­ക്കേസ് മാധ്യ­മ­ങ്ങ­ളില്‍ ചര്‍ച്ച­യായ സമ­യം. നമ്മുടെ സിനി­മ­ക്കാ­ര്‍ ഫേസ്ബു­ക്കി­ലൂടെ ആത്മ­രോഷം കൊളളുന്ന നേരം. മമ്മൂ­ട്ടിയും നടത്തി ഈ വിധ­ത്തില്‍ ഒരു രോഷ­പ്ര­ക­ട­നം.

""അപ­മാ­ന­ത്താല്‍ ശിരസ് താണു പോകു­ന്നു. ആത്മ­നി­ന്ദ­യോടെ പറ­യട്ടെ നാം വിടന്‍മാ­രാ­ക­രു­ത്, വീരന്‍മാ­രാ­കുക. പെണ്ണിന്റെ മാനം കാക്കു­ന്ന­വ­നാണ് വീരന്‍, അവ­നാണ് യഥാര്‍ഥ ഹീറോ. അതു­കൊണ്ട് ഓരോ സ്ത്രീയു­ടെയും കാവ­ലാ­ളാ­കു­ക''. ഇതാ­യി­രുന്നു മമ്മൂട്ടിയുടെ വാക്കു­കള്‍.

ഇനി ഇതേ മമ്മൂട്ടി തന്റെ കസബ എന്ന സിനി­മ­യില്‍ പറ­യുന്ന ഡയ­ലോ­ഗു­കള്‍ കൂടി കേള്‍ക്കു­ക.

പോലീസ് സ്റ്റേഷ­നു­ള്ളില്‍ പുക­വ­ലിച്ചു നില്‍ക്കുന്ന മമ്മൂ­ട്ടി­യുടെ രാജന്‍ സക്ക­റിയ എന്ന കഥാ­പാ­ത്ര­ത്തോട് വനിതാ ഐ.­പി.­എസ് ഓഫീ­സര്‍ വന്ന് ചെറു­തായി ഉര­സു­മ്പോള്‍ രാജന്‍ സക്ക­റിയ അവ­ളുടെ ബെല്‍റ്റില്‍ പിടി­ച്ചിട്ട് അധികം കളി­ച്ചാല്‍ നിന്റെ മാസ­മുറ തെറ്റി­ക്കാന്‍ എനിക്ക് കഴി­യു­മെന്ന് വീമ്പിള­ക്കു­ക­യാ­ണ്. അതു­പോലെ തന്നെ സഹ­പ്ര­വര്‍ത്ത­കന്റെ സുന്ദ­രി­യായ ഭാര്യയെ കാണു­മ്പോള്‍ അവ­രോട് ആശ്ലീലസംഭാ­ഷണം നട­ത്തു­ന്നു.

ഇതൊ­ക്കെ­യാണ് കസ­ബ­യിലെ ചുരുക്കം സാമ്പി­ളു­കള്‍. ഇതു­പോലെ നിര­വ­ധി­യുണ്ട് കസ­ബ­ എന്ന സിനി­മ­യില്‍.

മുമ്പ് പറ­ഞ്ഞ­തു­പോലെ ഈ സംഭാ­ഷ­ണ­ങ്ങളും രംഗ­ങ്ങളും തീര്‍ച്ച­യായും ആവി­ഷ്കാര സ്വാത­ന്ത്ര്യ­ത്തിന്റെ പരി­ധി­യില്‍ വരു­ന്നു­വെന്ന ലോജിക്ക് നില­നില്‍ക്കു­ന്നു­വെ­ങ്കിലും ഈ സിനിമ ഇറ­ങ്ങു­ന്ന­തിന് മുമ്പ് മമ്മൂ­ട്ടി­ സ്ത്രീവി­ഷ­യ­ത്തില്‍ രേഖ­പ്പെ­ടു­ത്തിയ നില­പാ­ടു­മായി എത്ര­കണ്ട് വൈരുദ്ധ്യം നിറ­ഞ്ഞ­താ­ണെന്ന് ഓര്‍ക്കു­ക. നമ്മള്‍ വിടന്‍മാര്‍ ആക­രു­ത്, പെണ്ണിന്റെ മാനം കാക്കുക എന്നൊക്കെ പറഞ്ഞ അതേ നാവു­കൊണ്ട് സിനി­മ­യിലെ കഥാ­പാ­ത്ര­മാ­യ­പ്പോള്‍ പെണ്ണിനെ ഒരു ലൈംഗീക ഉപ­യോ­ഗ­ത്തി­നുള്ള ചരക്ക് മാത്ര­മാക്കി ആണത്തം വിള­മ്പു­ക­യാ­ണ് ചെയ്തി­രി­ക്കു­ന്ന­ത്.

ഇവിടെ സ്ത്രീവിഷ­യ­ത്തില്‍ മാന്യ­മായ നില­പാ­ടുള്ള നടന് തന്റെ മുമ്പില്‍ വരുന്ന സിനിമ സ്ത്രീവി­രു­ദ്ധ­മാ­ണെ­ങ്കില്‍ ആ സിനിമ ഉപേ­ക്ഷി­ക്കാം. അല്ലെ­ങ്കില്‍ അതിലെ സ്ത്രീവി­രു­ദ്ധ­മായ ആശ­യ­ങ്ങളും സംഭാ­ഷ­ണ­ങ്ങളും വേണ്ടെന്ന് തീരു­മാ­നി­ക്കാം. മ­മ്മൂ­ട്ടി­യെ­പ്പോ­ലെ­യൊരു സൂപ്പര്‍താ­ര­ത്തിന് ഇത് നിസാ­ര­മായി സാധി­ക്കു­ന്നതേ ഉണ്ടാ­യി­രു­ന്നുള്ളു. എന്നാല്‍ മമ്മൂട്ടി അതിന് തയാ­റാ­യില്ല അല്ലെ­ങ്കില്‍ അത്ര­ത്തോളം ജാഗ്രത പാലി­ച്ചി­ല്ല.

ദ്വയാര്‍ഥ പ്രയോ­ഗ­ങ്ങ­ള്‍ പറ­യേണ്ടി വരുന്ന കഥാ­പാ­ത്ര­ങ്ങളെ അവ­ത­രി­പ്പി­ക്കില്ല എന്ന പൃഥ്വി­രാ­ജിന്റെ നില­പാട് ഇവിടെ ചൂണ്ടി കാണി­ക്കു­ന്നു. കലാ­കാ­രന്‍ എന്ന നില­യില്‍ ധാര്‍മ്മി­ക­മായി പൃഥ്വി സ്വീക­രിച്ച നില­പാടാണി­ത്. സിനിമയിലേക്ക് വന്ന­പ്പോള്‍ ഇത്ത­ര­മൊരു നില­പാട് മമ്മൂ­ട്ടിക്ക് കൈമോശം വന്നു എന്ന­താണ് വസ്തു­ത. അതാണ് തെറ്റായി ചൂണ്ടി­ക്കാ­ണി­ക്കാ­നു­ള്ള­ത്.

ഇവിടെ മമ്മൂ­ട്ടി­യുടെ ശ്രദ്ധ­യില്‍ പെടു­ത്താ­നുള്ള ഒരു പ്രധാന കാര്യ­മു­ണ്ട്.

തന്നെ പരി­ഹ­സിച്ച സ്ത്രീയോട് അധികം കളി­ച്ചാല്‍ നിന്റെ മാസ­മുറ തെറ്റിച്ചു കളയും എന്ന മമ്മൂ­ട്ടി­യുടെ കഥാ­പാ­ത്ര­ത്തിന്റെ ഹീറോ­യിസം ചമ­യ­ലു­ണ്ട­ല്ലോ, അതിന്റെ റിയല്‍ ആവി­ഷ്കാ­രം തന്നെ­യല്ലേ ജിഷ കൊല­ക്കേ­സിലും സംഭ­വി­ച്ചത്. പോലീസ് പറ­യു­ന്നത് ശരി­യെ­ങ്കില്‍, തന്നെ പരി­ഹ­സിച്ച ജിഷ­യോട് അമി­റുള്‍ ഇസ്ലാം പ്രതി­കാരം ചെയ്യാന്‍ തീരു­മാ­നി­ച്ചത് അവളെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമി­ച്ചു­കൊ­ണ്ടാ­ണ്. അത് ക്രൂര­മായ കൊല­പാ­ത­ക­ത്തില്‍ എത്തി­ച്ചേര്‍ന്നു.

അപ്പോള്‍ മിസ്റ്റര്‍ മമ്മൂട്ടി, സിനി­മ­യില്‍ താങ്ക­ളുടെ കഥാ­പാ­ത്ര­ത്തിന്റെ നില­പാട് യഥാര്‍ഥ­ത്തില്‍ സംഭ­വി­ക്കു­മ്പോള്‍ മല­യാ­ളി­യുടെ മുഴു­വന്‍ ശിരസ് താണു­പോ­കുന്ന ക്രിമ­നല്‍ സംഭ­വ­മായി മാറു­ന്നത് എങ്ങ­നെ­യെന്ന് മന­സി­ലാ­കു­ന്നു­ണ്ടോ. അതു­കൊണ്ട് താങ്ക­ളെ­പ്പോ­ലെ­യു­ള­ള­വ­രുടെ വ്യക്തി­പ­ര­മായ നില­പാ­ടു­ക­ളിലെ പുരോ­ഗ­മന കാഴ്ച­പ്പാ­ടു­കള്‍ കലാ­രം­ഗത്തും ലോകം പ്രതീ­ക്ഷി­ക്കു­ന്നു­ണ്ട്. ആ പ്രതീക്ഷ നില­നിര്‍ത്താന്‍ സാങ്കേ­തി­ക­മായി താങ്കള്‍ക്ക് ഉത്ത­ര­വാ­ദി­ത്വ­മി­ല്ല. പക്ഷെ ധാര്‍മ്മി­ക­മായി താങ്കള്‍ക്ക് ഉത്ത­ര­വാ­ദി­ത്വ­മു­ണ്ട്.

മുമ്പ് മോഹന്‍ലാല്‍ മദ്യ­ത്തിന്റെ പര­സ്യ­ത്തില്‍ അഭി­ന­യി­ച്ച­പ്പോഴും അശ്ലീ­ല­ച്ചു­വ­യുള്ള ഒരു പര­സ്യ­ത്തില്‍ അഭി­ന­യി­ച്ച­പ്പോഴും അതിനെ നിശിത­മായി സുകു­മാര്‍ അഴി­ക്കോട് വിമര്‍ശി­ച്ചി­രു­ന്നു. എന്തു ചെയ്യു­മ്പോഴും ഒരു സോഷ്യല്‍ ഓഡി­റ്റിംഗ് നമ്മെ കാത്തി­രി­ക്കു­ന്നുണ്ട് എന്ന ഓര്‍മ്മ നല്‍കാന്‍ ഇന്ന് സുകു­മാര്‍ അഴി­ക്കോ­ടി­ല്ല. അദ്ദേ­ഹ­ത്തെ­പ്പോ­ലെ­യു­ള­ള­വ­രുടെ വിമര്‍ശ­ന­ങ്ങ­ളി­ല്ല. സൂപ്പര്‍താ­ര­ങ്ങള്‍ എല്ലാ സോഷ്യല്‍ ഓഡി­റ്റിം­ഗിനും സാമൂ­ഹിക വിമര്‍ശ­ന­ങ്ങള്‍ക്കും അതീ­ത­രാ­യി­രി­ക്കു­ന്നു. മല­യാള സിനി­മയ്ക്കും പൊതു­വില്‍ മിക്ക രംഗ­ങ്ങ­ളിലും വന്നി­രി­ക്കുന്ന ഈ അധ­പ­തനം വലിയ സോഷ്യല്‍ ഇഷ്യു തന്നെ­യാ­ണ്. അതിന്റെ ഏറ്റവും ഒടു­വി­ലത്തെ ഉദാ­ഹ­ര­ണ­മാണ് മമ്മൂ­ട്ടി­യുടെ പുതിയ ചിത്ര­മായ കസ­ബയും അതിലെ സ്ത്രീവി­രുദ്ധ നില­പാ­ടു­ക­ളും. സമൂ­ഹ­ത്തിന്റെയും പ്രേക്ഷ­ക­രു­ടെയും ജാഗ്രത ഇത്തരം അധ­പ­ത­ന­ങ്ങളെ പ്രതി­രോ­ധി­ക്കാന്‍ തീര്‍ച്ച­യായും ഉയര്‍ന്നു വരേ­ണ്ട­തു­ണ്ട്. എങ്കില്‍ മാത്രമേ കസബ പോലെ­യുള്ള പേക്കൂ­ത്തു­കള്‍ക്ക് അവ­സാ­ന­മു­ണ്ടാ­കു.
മമ്മൂ­ട്ടി­ക്കെ­തിരെ കേസെ­ടു­ക്കണോ? (മമ്മൂ­ട്ടിക്ക് ഒരു തുറന്ന കത്ത്)
Join WhatsApp News
Boycott 2016-07-18 09:50:49
മമ്മൂട്ടിക്കെതിരെ കേസെടുക്കണ്ട.  ഇനി ഇതുപോലെയുള്ള സിനിമയിൽ അഭിനയിക്കാതിരിക്കാൻ തക്കവണ്ണം തൊലി ഉരിച്ചു വിട്ടാൽ മതി .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക