Image

പൂമ്പാറ്റയും തേനും കേരളാ ബജറ്റും (ജോസ് കാടാപ്പുറം)

Published on 16 July, 2016
പൂമ്പാറ്റയും തേനും കേരളാ ബജറ്റും (ജോസ് കാടാപ്പുറം)
ഓ.എന്‍.വി കുറുപ്പിന്‍റെ കവിതാശകലം ചൊല്ലിയാണ് ധനമന്ത്രി ഡോ. ഐസക് പതിനാലാമത് കേരളാ നിയമസഭയില്‍ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. 

കേരള സര്‍ക്കാര്‍ അതിരൂക്ഷമായ ധനപ്രതിസന്ധിയെ നേരിടുകയാണെന്നും നിത്യേന ചിലവുകള്‍ കഴിഞ്ഞു മൂലധന നിക്ഷേപത്തിന്­ വേണ്ടത്ര പണമില്ലാത്തതിനാല്‍ 1600 കോടി രൂപ കരാറുകാര്‍ക്ക് കുടിശ്ശികയാണെന്ന് സാമ്പത്തിക സ്ഥിതി പറയുന്ന ഐസക്കിന്റെ ധവളപത്രം.

സ്ഥാനമൊഴിഞ്ഞ യു.ഡി.എഫ് ഗവണ്മെന്റ് ചെലവ് ചുരുക്കിയുമില്ല, വരുമാനം കൂട്ടിയുമില്ല. ഇത് മൂലം റെവന്യു കമ്മി കൂടി 2.65 ശതമാനമായി ഉയര്‍ന്നു. എല്ലാവര്‍ക്കും അറിയാവുന്ന കാരണങ്ങള്‍ തന്നെയാണ് യു.ഡി.എഫിന്‍റെ ധന അരാജകത്വത്തിന്റെ കാരണങ്ങള്‍.

ചെലവ് ഇനങ്ങളില്‍ ഉണ്ടായിട്ടുള്ള ക്രമാതീതമായ വര്‍ധന ലഭ്യമായ വിഭവത്തെക്കാള്‍ ഉയര്‍ന്ന അടങ്കലാണ് പദ്ധതികളി ല്‍ പ്രഖ്യാപിച്ചത്. അതുപോലെ പണം വകയിരുത്താതെയാണ്  ബജറ്റ് പ്രസംഗങ്ങളില്‍ ഏതാണ്ട് 1000 കോടി രൂപ വീതം ഓരോ വര്‍ഷവും പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. 

കെടുകാര്യസ്ഥതയും ധൂര്‍ത്തും കഴിഞ്ഞ മന്ത്രിസഭയുടെ മുദ്രാവാക്യങ്ങാളായപ്പോള്‍ ബജറ്റിലില്ലാത്ത സ്ഥാപനങ്ങള്‍ക്കും ആസ്ഥികള്‍ക്കും സ്കീമുകള്‍ക്കും ഓരോ ആഴ്ചയിലും കാബിറ്റ്­ യോഗത്തില്‍ തീരുമാനങ്ങള്‍ എടുത്തതും ധന അരാജകത്വത്തിന്റെ ചില കാരണങ്ങള്‍ ആണെങ്കിലും മുഖ്യ കാരണം ധൂര്‍ത്തും അഴിമതിയും തന്നെ ആണെന്ന് പറയാതിരിക്കാന്‍ പറ്റില്ല. 

ഈ അവസ്ഥയില്‍ ഡോ. ഐസക് എന്ന പ്രതിഭാനനായ സാമ്പത്തിക വിദഗ്ധന്‍ തന്‍റെ കരണീയമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട്­ അഴിമതി മുക്ത മത നിരപേക്ഷ വികസിത കേരളം എന്ന വാഗ്ദാനം പാലിക്കപ്പെടുക എന്ന ഉത്തരവാദിത്വം ഈ ബജറ്റിന്‍റെ ആവശ്യകത തന്നെ.

പ്രതിസന്ധി മുറിച്ചു കടന്ന 2016­-17ലെ ബജറ്റിലൂടെ ഡോ. തോമസ്­ ഐസക് മുന്നോട്ടു വെച്ച ബജറ്റ്­ മാജിക്കിനെ നമുക്ക് ഇവിടെ പരിശോധിക്കേണ്ടത്.

ബജറ്റ് അടിസ്ഥാനസൗകര്യ വികസനവും അധിക വിഭവ സമാഹരണവും ലക്ഷ്യമിടുന്നു. റെവന്യു ചെലവ് നിയന്ത്രിച്ച് മൂലധന ചെലവ് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് 12000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പ്രത്യേക നിക്ഷേപ പാക്കേജ് ഈ ബജറ്റില്‍ പ്രഖ്യാപിക്കുന്നു.

എല്ലാ സാമൂഹിക ക്ഷേമ പെന്‍ഷനുകളും ആയിരം രൂപയായി ഉയര്‍ത്തുകയും ആയിരത്തിലേറെ കോടി രൂപ വരുന്ന മുഴുവന്‍ പെന്‍ഷനുകളും കുടിശികുകളും ഓണത്തിനു മുമ്പ് ബാങ്കുക ള്‍വഴി എല്ലാവരുടെയും കയ്യില്‍ എത്തുമെന്ന് ബജറ്റ് ഉറപ്പു കൊടുക്കുന്നു. 

കേരള മാതൃകയെ തിരികെ പിടിക്കാനുള്ള ക്രിയാത്മകമായ ഇടപെടലായി ബജറ്റിനെ നമുക്ക് വിശേഷിപ്പിക്കാം. നൈരാശത്തിന്റെ കണക്കുകള്‍ നിരത്താതെ സര്‍വ പരിമിതികളും നിലനില്‍ക്കെ മുന്നോട്ടു നോക്കുന്ന വികസനതന്ത്രമാണ്­ ഐസക്ക് ബജറ്റിലൂടെ പ്രഖ്യാപിക്കുന്നത്.  

ഐസക്കിന്റെ പ്രതിഭതന്നെയാണ് എൽ. ഡി. എഫിന്റെ കരുത്ത്. ഐസക്കിന്‍റെ നിശ്ചയദാര്‍ഢ്യത്തിന് ഊര്‍ജമാകുന്നത്­ പിണറായി വിജയനെന്ന മുഖ്യമന്ത്രിയുടെ കരുത്താണ്. പറയുന്നതേ ചെയ്യൂ, ചെയ്യുന്നതേ പറയൂ എന്നതാണ് മുഖ്യമന്ത്രിയുടെ രീതി . 

നികുതി ചോര്‍ച്ച തടഞ്ഞ്, വരുമാനം കൂട്ടി, വികസനം, ക്ഷേമം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റ്, അടിസ്ഥാന സൗകര്യ വികസനവും അധിക വിഭവ സമാഹരവും ലക്ഷ്യമിടുന്നു. 

ധനമന്ത്രിയായി ചുമതലയേറ്റ് ഒരു മാസം കൊണ്ട് ഒന്‍പത് ശതമാനം നികുതി പിരിവില്‍നിന്നു പത്തൊന്‍പതു ശതമാനമാക്കി ഉയര്‍ത്തിയ തന്ത്രം തന്നെയാണ് ഇന്ത്യയില്‍ ആകമാനമുള്ള സാമ്പത്തിക വിദ്യാര്‍ഥികളെ അദ്ഭുതപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ ആദ്യമായി ജൂവലറികളുടെ പരസ്യത്തില്‍ ഉപഭോക്താവ് ബില്ല് ചോദിച്ചു വാങ്ങാനും ബില്ല് വാങ്ങിയാല്‍ നിങ്ങള്‍ക്ക് പ്രയോജനമുണ്ടാകും എന്ന് ജൂവലറിക്കാര്‍ പറയുന്ന പരസ്യം ടി.വിയില്‍ ഈയിടെ കണ്ടു (മലബാര്‍ ജൂവലറിയുടെ പരസ്യം ശ്രദ്ധിച്ചവര്‍ക്ക് കാര്യം മനസ്സിലായി). ഈ ധനമന്ത്രിയുടെ മുന്നില്‍നികുതി കൊടുക്കാതെ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലാന്ന്! എല്ലാ വ്യാപാരികള്‍ക്കും അറിയാം. 

മാത്രമല്ല ധനമന്ത്രിയുടെ സമീപനം തന്നെ പൂമ്പാറ്റക്ക് തേന്‍ കുടിക്കുകയും വേണം പൂവിന് ഒന്നും പറ്റുകയും പാടില്ല എന്നതാണ്. സര്‍ക്കാരിന് നികുതി കിട്ടുകയും വേണം എന്നാല്‍ സ്ഥാപനങ്ങള്‍ നിലനില്‍ക്കുകയും വേണം എന്ന സമീപനമാണ് ഐസക്കിനുള്ളത്. മറിച്ച് UDF ന് നികുതി തന്നില്ലെങ്കിലും ഞായറാഴ്ച തന്‍റെ വീട്ടില്‍ പണമെത്തിയാല്‍ സര്‍ക്കാരില്‍ അടയ്ക്കുന്ന നികുതി എത്ര വര്‍ഷത്തേക്ക് വേണമെങ്കിലും നീട്ടിത്തരാമെന്നുപറഞ്ഞ മഹാന്മാര്‍ കേരളത്തെ പുറകോട്ടടിച്ചവരില്‍ പ്രമുഖരാണെന്ന് പറയാതെ വയ്യ.

ഈ ബജറ്റില്‍ വളരെ ശ്രദ്ധേയമായ ചില കാര്യങ്ങള്‍ക്ക് പണം വകയിരുത്തിയതിന് ഡോ. ഐസക്കിനെ അഭിനന്ദിക്കാതെ തരമില്ല. സ്ത്രീകള്‍ക്ക് വേണ്ടി കേരളത്തില്‍ പ്രത്യേക വകുപ്പ് കൊണ്ടുവരുമെന്ന് പറഞ്ഞത്, കുടുംബശ്രീക്ക് 200 കോടി വകയിരുത്തിയത്, നാലുശതമാനം പലിശയ്ക്കു കുടുംബശ്രീക്ക് വായ്പ അനുവദിച്ചതും മാത്രമല്ല സ്ത്രീകള്‍ക്ക് മാര്‍ക്കറ്റുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും മൂത്രപ്പുര, മുലയൂട്ടല്‍ കോര്‍ണറുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റി ല്‍ പറഞ്ഞത്, സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞതും ബജറ്റിന്‍റെ പത്തുശതമാനം സ്ത്രീകളുടെ സുരക്ഷക്കും ഉന്നമനത്തിനും ഉപയോഗിക്കുമെന്ന് പറഞ്ഞതും മാത്രം മതി ഈ ബജറ്റിനെ അഭിനന്ദിക്കാന്‍.

മറ്റൊന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്‍റ്­ ഫണ്ടിലൂടെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്‍റ്­ ബോര്‍ഡ്­ (KIFB) വഴി  
പ്രവാസികള്‍ക്ക് അവരുടെ പണം നിക്ഷേപിച്ച് നല്ല പലിശയും പുതിയ വ്യവസായ വാണിജ്യ സര്‍വീസ് സെക്ടറുകളില്‍ പങ്കാളികളാകാവുന്നതാണ്. പ്രവാസികള്‍ക്ക് ഭാവിയില്‍ കിട്ടുന്ന ഏറ്റവും വലിയ നേട്ടം.

അങ്ങനെ ബജറ്റിലൂടെ പ്രവാസികള്‍ക്ക് ഗുണമുള്ള KIFB വരികയാണ് . കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്‍റ്­ ഫണ്ടിലൂടെ (KIFB ) കേരള ധനകാര്യ വകുപ്പിന്‍റെ കീഴില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ (അടിസ്ഥാന സൗകര്യം) പുരോഗതിക്കു വേണ്ടി പല പ്രോജെക്ടുകളിലും നിക്ഷേപം സമാഹരിക്കുന്ന പരിപാടിയാണ് KIFB വിഭാവനം  
ചെയ്യുന്നത്. വിഴിഞ്ഞം പദ്ധതി, കൊച്ചി മെട്രോ, അതിവേഗ ഗതാഗത പ്രോജെക്റ്റ്­, റാപിഡ് റെയില്‍ ട്രാന്‍സിസ്‌ററ് സിസ്റ്റം, കണ്ണൂര്‍ എയര്‍പോര്‍ട്ട്, ഹൈവേ നിര്‍മ്മാണം, ഇതിലൊക്കെ പങ്കാളിത്തത്തോടെയുള്ള നിക്ഷേപ സമാഹരണം പ്രവാസികള്‍ക്ക് സാധിക്കുന്നു. ഇതില്‍ നിക്ഷേപിക്കുന്ന പ്രവാസിക്ക് പലിശയും പങ്കാളിത്തവും പണത്തിന്‍റെ ഉത്തരവാദിത്ത്വവുംകേരള സര്‍ക്കാര്‍ നല്‍കുന്നു . അങ്ങനെ KIFB യിലൂടെ കേരളവികസനത്തില്‍ പ്രവാസികളുടെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ നൂറുശതമാനം ഗ്യാരണ്ടി കൂടി ബജറ്റ് നല്‍കുന്നു.

ചുരുക്കത്തില്‍ മുന്‍ സര്‍ക്കാരിന്‍റെ കഴിവുകേടുകൊണ്ട് വിഭവ സമാഹരണം പരിമിതപ്പെട്ടുപോയതും വികല നയങ്ങളാല്‍ വരുമാന സ്രോതസ്സുകള്‍ മുരടിച്ചു പോയതുമാണ് സംസ്ഥാനം ഇന്ന് നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന് കാരണം. ഇത് പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റിന്‍റെ സവിശേഷതയാണ്. 

നവോദ്ധാന പാരമ്പര്യങ്ങളെ ശക്തിപ്പെടുത്തികൊണ്ട് കേരളത്തിലെ ജനങ്ങളുടെ പുരോഗതിക്ക് ഊന്നല്‍ നല്‍കുന്ന പുതിയ സര്‍ക്കാരിന്‍റെ കാഴ്ചപ്പാടുകള്‍ പ്രായോഗികമാക്കുന്ന വികസനോന്മുഖ, പരിസ്ഥിതി സൗ ഹൃദപരമായ യാഥാര്‍ഥ്യത്തിലൂന്നിയ നയരേഖയാണ് ഡോ. ഐസക്കിന്‍റെ ബജറ്റെന്നു പറയുന്നതില്‍ സന്തോഷമുണ്ട്.
Join WhatsApp News
Vayanakkaran 2016-07-16 10:38:48
Some I agree. Where is "Vivaravakas Niyamam" Now? Freedom of information. Many times the new chief minister act like a dictator. Creating another post for VS is another expense. For nothing at he created a huge paying post- press advisor for John Brittas. That is a big expense for tax payers. Speak some thing and act the opposite. I am not a supporter of UDF. But my mercey and soft corner is towards LDF. Becasue of the recent actions of LDF that is going to loose. Many voters also going to think that way. Why they are not going to investigate the corrutpin charges of previous minstery? A kind of Otthukali (Mutual understanding). Mullaperiyar issue " Pinarai.s Nanja Munja policy" deplorable.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക