Image

റോയല്‍ അശോകാ റെസ്റ്റ്രോന്റ് കൗണ്‍സില്‍മാന്‍ അല്‍ടോബന്‍ ബര്‍ഗര്‍ ഉദ്ഘാടനം ചെയ്തു

ജോര്‍ജ് നടവയല്‍ Published on 13 July, 2016
റോയല്‍ അശോകാ റെസ്റ്റ്രോന്റ് കൗണ്‍സില്‍മാന്‍ അല്‍ടോബന്‍ ബര്‍ഗര്‍ ഉദ്ഘാടനം ചെയ്തു
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയാ സിറ്റി കൗണ്‍സില്‍മാന്‍ അറ്റ് ലാര്‍ജ് അല്‍ടോബന്‍ ബര്‍ഗര്‍ റോയല്‍ അശോകാ റെസ്റ്റ്രോന്റ് ഉദ്ഘാടനം ചെയ്തു. ഫിലഡല്‍ഫിയാ അസ്സെന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ച് വികാരി റവ. ബിനു സി സാമുവേല്‍ അച്ചന്‍ ആശീര്‍വാദ പ്രാര്‍ത്ഥന നിര്‍വഹിച്ചു. പെന്‍സില്‍വേനിയാ മുന്‍ സ്പീക്കര്‍ ജോണ്‍ പെര്‍ ഴ്‌സല്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. റോയല്‍ അശോകാ റെസ്റ്റ്രോറിന്റെ മുഖ്യ ഉടമ ടിബു ജോസ് നന്ദി പ്രകാശിപ്പിച്ചു. 

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത അമേരിക്ക മുന്‍ ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവേല്‍, ഫൊക്കാനാ നേതാവ് അലക്‌സ് തോമസ്, ഓര്‍മാ ജനറല്‍ സെക്രട്ടറി പി. ഡി. ജോര്‍ജ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ജനറല്‍ സെക്രട്ടറി തോമസ് പോള്‍, സജി കരിംകുറ്റി, തമ്പി കാവുങ്കല്‍, മാപ് സെക്രട്ടറി ചെറിയാന്‍ കോശി എന്നിങ്ങനെ വിവിധ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആശംസകള്‍ നേര്‍ന്നു സന്നിഹിതരായിരുന്നു. 

ചീഫ് ഷെഫ് രമേഷ് അത്തോളിയും മറ്റു  ഷെഫുമാരും ഹൃദ്യമായി പാകപ്പെടുത്തിയ വിഭവങ്ങളൊരുക്കി  റോയല്‍ അശോകാ റെസ്റ്റ്രോറിന്റെ മുഖ്യ ഉടമ ടിബു ജോസ്സും സഹപ്രവര്‍ത്തകരും അഥിതികളെയും ഉപഭോക്താക്കളെയും സത്ക്കരിച്ചു. വിവിധ ഏഷ്യന്‍ ഇന്ത്യന്‍  കേരളാ ഭക്ഷണ വിഭവങ്ങളാണ്  വിളമ്പിയത്. ഫിലഡല്‍ഫിയാ സിറ്റി കൗണ്‍സില്‍മാന്‍ അറ്റ് ലാര്‍ജ് അല്‍ടോബന്‍ ബര്‍ഗര്‍ കുടുംബസമേതം പെന്‍സില്‍വേനിയാ മുന്‍ സ്പീക്കര്‍ ജോണ്‍ പെര്‍ഴ്‌സലിനൊപ്പം  സത്ക്കാരങ്ങള്‍ ആസ്വദിച്ചു. വിഭവങ്ങള്‍ അതിരുചിസമൃദ്ധം എന്നു വിശേഷിപ്പിച്ചു.  

റോയല്‍ അശോകാ റെസ്റ്റ്രോന്റ് അഡ്രസ്സ്: 13314, ഫില്‍മോണ്ട് അവന്യൂ, ഫിലഡല്‍ഫിയ, 19116, ഫോണ്‍: 267-538-5601, വെബ്‌സൈറ്റ്: ംംം.ൃീ്യമഹമവെീസമ.രീാ



റോയല്‍ അശോകാ റെസ്റ്റ്രോന്റ് കൗണ്‍സില്‍മാന്‍ അല്‍ടോബന്‍ ബര്‍ഗര്‍ ഉദ്ഘാടനം ചെയ്തു
റോയല്‍ അശോകാ റെസ്റ്റ്രോന്റ് കൗണ്‍സില്‍മാന്‍ അല്‍ടോബന്‍ ബര്‍ഗര്‍ ഉദ്ഘാടനം ചെയ്തു
റോയല്‍ അശോകാ റെസ്റ്റ്രോന്റ് കൗണ്‍സില്‍മാന്‍ അല്‍ടോബന്‍ ബര്‍ഗര്‍ ഉദ്ഘാടനം ചെയ്തു
റോയല്‍ അശോകാ റെസ്റ്റ്രോന്റ് കൗണ്‍സില്‍മാന്‍ അല്‍ടോബന്‍ ബര്‍ഗര്‍ ഉദ്ഘാടനം ചെയ്തു
റോയല്‍ അശോകാ റെസ്റ്റ്രോന്റ് കൗണ്‍സില്‍മാന്‍ അല്‍ടോബന്‍ ബര്‍ഗര്‍ ഉദ്ഘാടനം ചെയ്തു
റോയല്‍ അശോകാ റെസ്റ്റ്രോന്റ് കൗണ്‍സില്‍മാന്‍ അല്‍ടോബന്‍ ബര്‍ഗര്‍ ഉദ്ഘാടനം ചെയ്തു
Join WhatsApp News
SONNY 12017 2016-07-13 10:48:53
WISH YOU GOO LUCK WITH YOUR  NEW ROYAL ASOKA.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക