Image

ഫോമാ അഡൈ്വസറി കൗണ്‍സില്‍ കണ്‍വന്‍ഷന്‍ വിലയിരുത്തും

Published on 12 July, 2016
ഫോമാ അഡൈ്വസറി കൗണ്‍സില്‍ കണ്‍വന്‍ഷന്‍ വിലയിരുത്തും
മയാമി: ഫോമയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഡൈ്വസറി കൗണ്‍സില്‍ അനൗപചാരിക യോഗം ചേരുകയും ഭാവി പ്രവര്‍ത്തനങ്ങളെപ്പറ്റി ചര്‍ച്ച നടത്തുകയും ചെയ്തു. 

ആദ്യപടിയെന്ന നിലയില്‍ മയാമി കണ്‍വന്‍ഷനെപ്പറ്റിയുള്ള ഒരു അവലോകനം നടത്തുമെന്നു കൗണ്‍സില്‍ ചെയറും, മുന്‍ ഫോമ പ്രസിഡന്റുമായ ബേബി ഊരാളില്‍ മാധ്യമ സമ്മേളനത്തില്‍  പറഞ്ഞു. കണ്‍വന്‍ഷനിലെ അനുകരിക്കാവുന്ന നല്ല കാര്യങ്ങള്‍, പോരായ്മകള്‍ എന്നിവയെല്ലാം അവലോകനം ചെയ്യും. അതില്‍ നിന്നുരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ സ്ഥാനമേറ്റശേഷം എക്‌സിക്യൂട്ടീവ് കമ്മിറ്റിയ്ക്കു നല്‍കും. അടുത്ത കണ്‍വന്‍ഷന്‍ നടത്തുമ്പോള്‍ നിര്‍ദേശങ്ങള്‍ പ്രയോജനപ്പെടും. 

എന്നാല്‍ കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ അപ്പാടെ സ്വീകരിക്കണമെന്ന് ചട്ടമൊന്നുമില്ല. കൗണ്‍സിലിലുള്ളവര്‍ മുതിര്‍ന്ന നേതാക്കളെന്ന നിലയില്‍ അവരുടെ നിര്‍ദേശങ്ങള്‍ക്ക് പ്രധാന്യമുണ്ട്- സ്ഥാനമൊഴിയുന്ന ചെയര്‍ ജോണ്‍ ടൈറ്റസ് പറഞ്ഞു. പ്രസ് ക്ലബുമായി  പ്രശ്‌നമുണ്ടായപ്പോള്‍ കൗണ്‍സില്‍ ഇടപെടുകയുണ്ടായി. 

ഒരു "തിങ്ക് ടാങ്ക്' എന്ന നിലയിലാണ് കൗണ്‍സിലിന്റെ പ്രവര്‍ത്തനമെന്ന് ബേബി ഊരാളില്‍ ചൂണ്ടിക്കാട്ടി. ജൂഡീഷ്യല്‍ കൗണ്‍സിലിന്റെ റോള്‍ മറ്റൊന്നാണ്. തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ കോടതിയില്‍ പോകുന്നതിനു പകരം ജുഡീഷ്യല്‍ കൗണ്‍സിലില്‍ പ്രശ്‌നം അവതരിപ്പിച്ച് പരിഹരിക്കുക എന്നതാണത്. 

പൊതുവില്‍ രണ്ടും നിശബ്ദമായ പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ആവശ്യമെങ്കില്‍ മാത്രമേ അവ രംഗത്തു വരികയുള്ളൂ. 

ഫോമയുടെ ലോഗോ പേറ്റന്റ് ചെയ്യുകയും, അത് ഔദ്യോഗിക കാര്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കുന്നത് തടയുകയും വേണമെന്ന അഭിപ്രായമുണ്ടെന്നു കൗണ്‍സില്‍ വൈസ് ചെയര്‍ വിന്‍സെന്റ് ബോസ് മാത്യു പറഞ്ഞു. 

കൗണ്‍സില്‍ സെക്രട്ടറിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ബാബൂ തെക്കേക്കര, ജോയിന്റ് സെക്രട്ടറി ബബ്‌ലു ചാക്കോ എന്നിവരും മാധ്യമസമ്മേളനത്തില്‍ പങ്കെടുത്തു. 
ഫോമാ അഡൈ്വസറി കൗണ്‍സില്‍ കണ്‍വന്‍ഷന്‍ വിലയിരുത്തും
ഫോമാ അഡൈ്വസറി കൗണ്‍സില്‍ കണ്‍വന്‍ഷന്‍ വിലയിരുത്തും
ഫോമാ അഡൈ്വസറി കൗണ്‍സില്‍ കണ്‍വന്‍ഷന്‍ വിലയിരുത്തും
Join WhatsApp News
Sahayathrikan 2016-07-12 11:47:45
Whether FOMA or FOKANA we do not care. They both represnt any microminute US Malayalees here in USA. They both say or propagate something, but at the same time do some other things. First of all keep up the promise.for what ever. Then again, do not cling or keep on the leadership positon by changing your position. Some times the leaders must come and sit on the common back bench positions. We mean many of you are staying permanently there getting and receiving flags, ponnadas for meritorious service. It is all very silly. Always on the service, always celebrities, always semigods. That is no good for democracy. My statement is applicable not just for FOMAA alone , but applicable for any social, religious organization in USA. Now a days there no people or followers, we see only leaders. That too with Indian clebrities and movie stars. But people get nothing. In conventions, people get boring speeches from this semi gods, movie stars, Indian politicians, all very bad and boring. In conventions very cheap low class food with rubber chapthis are servied. Waste of our hard earned, rather nursing doublke duty earnings. If you have a principlle, you should have that big money to some poor people instead of spending on Suresh Gopi, Dileep, Indian Politicians, Indian literary people, specially refering FOKANA. FOMAA also wasted a lot of money.  Any way photos and pauses are nice.
ഫോമാക്കുട്ടൻ 2016-07-12 13:35:21
സമയം ആയില്ല പോലും സമയം ആയില്ല പോലും ക്ഷമ ...എന്ന രീതി )

ഒരിക്കലി കസേരയിൽ കയറിയിരുന്നാൽ പിന്നെ 
പറിയുകില്ല ചന്തി പറിയുകില്ല 
പിടിച്ചു വലിക്കുന്നാരോ  പിന്നിൽ നിന്നും ബലമായി 
അവിടിരിക്കാനെന്നാജ്ഞ മനസിലിൽ നിന്നും 
ഒരു തരം ഹരമാണ് ഗർവ്വുള്ള പദവിയാ  
നാലുപേരുകേട്ടാൽ നല്ല ഗമയുമാണ്
ഇല്ലില്ല മാറുകയില്ല ആരെല്ലാം പറഞ്ഞാലും 
വടിയായാൽപോലും ഞാൻ വിടുകയില്ല
ഒരുമിച്ചു നിന്നാൽ നമ്മൾ വൻശക്തിതന്നെയാണ് 
പരുങ്ങിനിന്നാൽ  ഫൊക്കാന അടിച്ചു വീഴ്ത്തും
അണിനിരക്കൂ നിങ്ങൾ ഏവരും എന്റെ പിന്നിൽ
അനിഷേധ്യനേതാവാമെന്നെ വിജയിപ്പിക്കൂ 

Yohannan Mathew 2016-07-13 04:58:45
It was the worst convention we ever seen, FOKANA spend the Money and made a great convention in Toronto. I am ashamed to be a FOMAA after attending this convention.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക