Image

മാര്‍ ഈവാനിയോസിന്റെ ഓര്‍മപ്പെരുന്നാളും പദയാത്രയും ജൂലൈ 16ന്

Published on 12 July, 2016
മാര്‍ ഈവാനിയോസിന്റെ ഓര്‍മപ്പെരുന്നാളും പദയാത്രയും ജൂലൈ 16ന്

 ഷെഫീല്‍ഡ്: മലങ്കര കത്തോലിക്ക സഭയുടെ പുണ്യപിതാവ് ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ അറുപത്തിമൂന്നാമത് ഓര്‍മപ്പെരുന്നാള്‍ ജൂലൈ 16നു (ശനി) ഷെഫീല്‍ഡ് സെന്റ് പാട്രിക് ദേവാലയത്തില്‍ ആചരിക്കുന്നു. 

മലങ്കര കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ (എംസിവൈഎം) നേതൃത്വത്തില്‍ ക്രമീകരിക്കുന്ന തിരുക്കര്‍മങ്ങള്‍ 11നു അനുസ്മരണ പദയാത്രയോടെ ആരംഭിക്കും. ഷെഫീല്‍ഡ് മാര്‍ഗസ്റ്റന്‍ ക്രസന്റിലുള്ള സെന്റ് തോമസ് മൂര്‍ ദേവാലയത്തില്‍നിന്ന് ആരംഭിക്കുന്ന പദയാത്രയില്‍ കാവി വസ്ത്ര ധാരികളായ വിശ്വാസികള്‍ അണിചേരും. പദയാത്രയ്ക്ക് ജോബി ജോസ് നേതൃത്വം നല്‍കും. സെന്റ് തോമസ് മൂര്‍ ദേവാലയത്തിലെ പ്രാര്‍ഥന ശുശ്രൂഷകളുടെ സമാപനത്തില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന വള്ളിക്കുരിശ് ആശിര്‍വദിച്ച് എംസിവൈഎം പ്രതിനിധികള്‍ക്ക് കൈമാറും. ഷെഫീല്‍ഡിലേയും സമീപ പ്രദേശങ്ങളിലെ മിഷന്‍ കേന്ദ്രങ്ങളില്‍നിന്നുമുള്ള പദയാത്രയില്‍ അണിചേരുന്ന പദയാത്രക്ക് 12ന് ഷെഫീല്‍ഡ് സെന്റ് പാട്രിക് ദേവാലയത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്നു വിശുദ്ധ കുര്‍ബാന, ധൂപ പ്രാര്‍ഥന, അനുസ്മരണ പ്രഭാഷണം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ നടക്കും. 

മാഞ്ചസ്റ്റര്‍, കവന്‍ട്രി, ലിവര്‍പൂള്‍, നോട്ടിംഗ്ഹാം, ഷെഫീല്‍ഡ് തുടങ്ങിയ മിഷന്‍ കേന്ദ്രങ്ങളിലെ എംസിവൈഎം അംഗങ്ങളുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. തിരുക്കര്‍മങ്ങള്‍ക്ക് ഫാ. തോമസ് മടുക്കംമൂട്ടില്‍ നേതൃത്വം നല്‍കും. 

വിവരങ്ങള്‍ക്ക്: ജോബി ജോസ് 07894081658, ക്രൈസ്റ്റന്‍ 07723 099514.

പള്ളിയുടെ വിലാസം: St. Patric Church, Sheffield S50QF.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക