Image

അമേരിക്കന്‍ മലയാളികള്‍ക്കഭിമാനമായി സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ല്ബ്ബ്

ജെയിംസ് വര്‍ഗീസ് Published on 12 July, 2016
അമേരിക്കന്‍ മലയാളികള്‍ക്കഭിമാനമായി സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ല്ബ്ബ്
കാലിഫോര്‍ണിയ : സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബിന് ഒരു വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ സേവനപാതയില്‍ പടികള്‍ ചവിട്ടി മുന്നേറുകയാണ് ക്ലബ്ബ് അംഗങ്ങള്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ സമൂഹത്തില്‍ ഏറെ സൗജന്യസേവനങ്ങള്‍ നടപ്പിലാക്കി ജനശ്രദ്ധ പിടിച്ചു പറ്റിയ സംഘടനയെന്ന അഭിമാനമുണ്ട് ക്ലബ്ബ് ഭാരവാഹികള്‍ക്ക്. 

അമേരിക്കയില്‍ പ്രവാസി ഇന്ത്യാക്കാര്‍ക്ക് ഏറെ സംഘടനകള്‍ ഉണ്ടെങ്കിലും അമേരിക്കന്‍ ജനതയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ചുരുക്കമായുള്ളതില്‍ ഒന്നാണ് സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബ്.

ക്ലബ്ബിന്റെ ആരംഭവര്‍ഷത്തില്‍ തന്നെ നൂറുകണക്കിനു പേരുടെ സൗജന്യ കണ്ണുപരിശോധന, കൂടാതെ, സ്വന്തമായി പണം മുടക്കി കണ്ണു പരിശോധിച്ചു കണ്ണാടി വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്ക്, അതിനുള്ള സൗജന്യ സംവിധാനം ഏര്‍പ്പെടാക്കിക്കൊടുക്കുക, പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ഗവണ്‍മെന്റ് പാര്‍ക്കുകളില്‍ മരങ്ങള്‍ നടുക തുടങ്ങിയ ക്ലബ്ബിന്റെ പല പദ്ധതികളും ജനശ്രദ്ധയാകര്‍ഷിക്കുകയും, ലോക്കല്‍ ഗവണ്‍മെന്റ് അധികൃതരുടെയും സമൂഹത്തിലെ അമേരിക്കന്‍ ജനതയുടെയും ഇന്ത്യാക്കാരോടുള്ള ബഹുമാനം വര്‍ഷിക്കാന്‍ സഹായകമാവുകയും ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ആഴ്ചയില്‍ ബെന്നി ഡോട്ട് കോം സംഭാവന ചെയ്ത 12000 പ്രിസ്‌ക്രിപ്ഷന്‍ കണ്ണടകള്‍ തരംതിരിച്ച് മറ്റ് രാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കാനുള്ള പദ്ധതിയില്‍ പങ്കാളികളാകാനും സിലിക്കോണ്‍ വാലി ഇന്ത്യന്‍ ക്ലബ്ബിനു  സാധ്യമായി.

സിലിക്കോണ്‍ വാലി ലയണ്‍സ് ക്ലബ്ബിന്റെ അടുത്ത വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ ഔദ്യോഗികമായി അവരോധിക്കുന്ന ചടങ്ങ് ജൂലൈ 31 ന് ബെര്‍ക്കിലിയിലെ പ്രശസ്തമായ ലോര്‍ഡ്‌സ് റെസ്റ്റോറന്റ് ബാങ്കറ്റ് ഹാളില്‍ വെച്ച് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ബോബ് കോര്‍ലി നിര്‍വഹിക്കും. ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍മാര്‍, ലയണ്‍സ് ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍മാര്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.


അമേരിക്കന്‍ മലയാളികള്‍ക്കഭിമാനമായി സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ല്ബ്ബ്
അമേരിക്കന്‍ മലയാളികള്‍ക്കഭിമാനമായി സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ല്ബ്ബ്
അമേരിക്കന്‍ മലയാളികള്‍ക്കഭിമാനമായി സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ല്ബ്ബ്
അമേരിക്കന്‍ മലയാളികള്‍ക്കഭിമാനമായി സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ല്ബ്ബ്
Join WhatsApp News
benoy chethicot 2016-07-12 19:01:50
FOMA, FOKANA and all those Malayalee religious associations should learn something from these Malayalees. Best of luck and congratulations Indian Lions Club members. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക