Image

കോര്‍ക്കില്‍ മള്‍ട്ടി കള്‍ച്ചറല്‍ നൈറ്റ് സംഘടിപ്പിച്ചു

Published on 11 July, 2016
കോര്‍ക്കില്‍ മള്‍ട്ടി കള്‍ച്ചറല്‍ നൈറ്റ് സംഘടിപ്പിച്ചു

 കോര്‍ക്ക്: അയര്‍ലന്‍ഡിലെ കോര്‍ക്ക് സിറ്റി ഹാളില്‍ മള്‍ട്ടി കള്‍ച്ചറല്‍ നൈറ്റ് സംഘടിപ്പിച്ചു. പതിനാലോളം രാജ്യങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുത്ത പരിപാടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഡബ്ല്യുഎംസി കോര്‍ക്ക് പങ്കെടുത്തു. 
കോര്‍ക്ക് സിറ്റി മേയര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഡബ്ല്യുഎംസി ദിയ ഹാരി, സാറ ബിജു, സാന്ദ്ര ജാട്‌സന്‍ എന്നിവര്‍ അവതരിപ്പിച്ച ബോളിവുഡ് ഡാന്‍സും ലേഖ മേനോന്‍ അവതരിപ്പിച്ച ഡാന്‍സും മികച്ച പരിപാടിയായി തെരഞ്ഞെടുത്തു. 96 എഫ്എം പ്രോഗ്രാം നടത്തുന്ന ബ്രെണ്ട, ബിബി ബാസ്‌കിന്‍, മെലാനി എന്നിവര്‍ മുഖ്യവിധികര്‍ത്താക്കളായിരുന്നു. 

റിപ്പോര്‍ട്ട്: ഹരി തോമസ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക