Image

ക്രംലിനില്‍ നാലാമത് പിറവം സംഗമവും ഓണാഘോഷവും ഓഗസ്റ്റ് 27ന്

Published on 10 July, 2016
ക്രംലിനില്‍ നാലാമത് പിറവം സംഗമവും ഓണാഘോഷവും ഓഗസ്റ്റ് 27ന്

ഡബ്ലിന്‍: നാലാമത് പിറവം സംഗമവും ഓണാഘോഷവും ഓഗസ്റ്റ് 27നു (ശനി) ക്രംലിനില്‍  നടക്കും. 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാപരിപാടികളും ഓണക്കളികളും നടക്കുന്ന ആഘോഷത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം അഞ്ചിനു പിറവം നോര്‍ത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത് തമ്മിലുള്ള വാശിയേറിയ വടംവലി മത്സരവും അരങ്ങേറും. 

അയര്‍ലന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന എല്ലാ പിറവം നിവാസികളെയും സംഗമത്തിലേയ്ക്കു സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ജിജി ചാരുപ്ലാവില്‍ 0899649347, ജുബി തുബയില്‍ 0879432857, മഹേഷ് കുഴികണ്ടത്തില്‍ 0894508509, എലിയാസ് ഉലഹന്നാന്‍ 0873182781, തോമസ്‌കുട്ടി ചെറിയാന്‍ 0894139459.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക