Image

യു.പി സര്‍ക്കാര്‍ കേന്ദ്ര ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ചു: പ്രിയങ്കാ ഗാന്ധി

Published on 04 February, 2012
യു.പി സര്‍ക്കാര്‍ കേന്ദ്ര ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ചു: പ്രിയങ്കാ ഗാന്ധി
ഭവാനിഗഡ്: സംസ്ഥാനത്തിന്റെ വികസനത്തിനായി കേന്ദ്രം അനുവദിച്ച ഫണ്ടുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചൂവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മറ്റു സംസ്ഥാനങ്ങള്‍ കേന്ദ്ര പദ്ധതികള്‍ സമഗ്രമായി നടപ്പാക്കുമ്പോള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പണം ദുര്‍വ്യയം ചെയ്യുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിന്റെ ശക്തിയെന്താണെന്ന് യുപിയിലെ സര്‍ക്കാരിന് കാണിച്ചു കൊടുക്കണമെന്നും തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അവര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.

ജനങ്ങളുടെ ഉന്നമനത്തിന് കേന്ദ്രം നല്‍കുന്ന ഫണ്ടുകള്‍ മുഴുവന്‍ യു.പി സര്‍ക്കാരും ആനകളും തിന്ന് തീര്‍ക്കുകയാണ്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി പോലുള്ളവ മറ്റു സംസ്ഥാനങ്ങളില്‍ മികച്ച രീതിയിലാണ് നടപ്പാക്കി വരുന്നത്. എന്നാല്‍ യു.പിയില്‍ പദ്ധതി ജലരേഖ മാത്രമാണ്. പദ്ധതിക്ക് അനുവദിച്ച പണം മുഴുവന്‍ മായാവതി സര്‍ക്കാര്‍ മറ്റു മാര്‍ഗങ്ങളിലൂടെ ചെലവഴിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക