Image

നിശ്ചലതയിലെ ഇളക്കങ്ങള്‍ (കവിത-ഗീതാ രാജന്‍)

Published on 06 July, 2016
നിശ്ചലതയിലെ ഇളക്കങ്ങള്‍ (കവിത-ഗീതാ രാജന്‍)
തുറന്നിട്ട ജാലകത്തിനപ്പുറം 
വഴിതെറ്റിയെത്തിയ
ഓര്‍മ്മകളുടെ നിഴലനക്കം!

വരച്ചു തീര്‍ത്ത ചിത്രത്തില്‍
മുഴുനീളന്‍ തിരശീല, കീറി മുറിക്കുന്നു
പ്രണയത്തിന്‍ ശീല്‍ക്കാരങ്ങള്‍

വിരിച്ചിട്ട നിലാവില്‍
ഉയര്‍ന്നു താഴും കിതപ്പുകള്‍
ആഴ്‌ന്നിറങ്ങുന്നു കരുതലിന്‍ വേരോട്ടം!

നിശ്ചലതയിലേക്ക്‌ ഒഴുകി വീണ
ഓളങ്ങളില്‍ നിന്നും പറന്നുയരുന്നു
ആവേശത്തിന്‍ തിരയിളക്കം !

ഉയര്‍പ്പിന്‍ പിന്‍വിളികളില്‍
കെട്ടിപിണയുന്ന കാത്തിരിപ്പുകള്‍
നിറച്ചു വക്കുന്നു നിന്നിലേക്കെന്നെ!

എല്ലാ മരണത്തിനും ഒടുവിലൊരു
പുനര്‍ജനിയെന്ന പോലെ
Join WhatsApp News
വിദ്യാധരൻ 2016-07-06 09:49:05
പ്രണയത്തിൻ ശിൽക്കാരങ്ങൾ 
ആവേശത്തിൻ തിരയിളക്കം 
കൃത്രിത്തിന്റെ അരണ്ട പ്രകാശത്തിൽ 
ഉയർന്നും താഴ്ന്നും കിതപ്പുകൾ 
കരുതലുകളുടെ ശബ്ദം 
കെട്ടിപുണരുലുകൾ 
ഒടുവിൽ എല്ലാം നിശ്ചലം .
അല്പം കുളിർക്കാറ്റിനായി 
ജാലകം തുറന്നപ്പോൾ കണ്ടത് 
ഓർമകളുടെ നിഴലനക്കമല്ല 
ഇളക്കമില്ലാതെ 
ഉയർന്നും താഴ്ന്നും കിതപ്പുകൾ ഇല്ലാതെ 
കെട്ടിപുണരാതെ 
നിശബ്ദമായി വിരിയുന്ന 
നിശാഗന്ധി പുഷ്പത്തെയാണ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക