Image

എയര്‍ കേരളയെ ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ പിന്തുണയ്ക്കും

Published on 05 July, 2016
എയര്‍ കേരളയെ ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ പിന്തുണയ്ക്കും

 തിരുവനന്തപുരം: കേരളത്തിന്റെ ചിരകാല സ്വപ്നമായ എയര്‍ കേരള സാക്ഷാത്കരിക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നു ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ (ഏങഎ) ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ അറിയിച്ചു. 

പത്തനാപുരം എംഎല്‍എ ഗണേഷ്‌കുമാറിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി ഡോ. തോമസ് ഐസക് എന്നിവരുമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണുപോള്‍ പിന്തുണ അറിയിച്ചത്. സിയാല്‍ മോഡലില്‍ അതിനു വേണ്ടുന്ന സാമ്പത്തിക സ്വരൂപണ സഹായവും പോള്‍ വാഗ്ദാനം ചെയ്തു. നിയമക്കുരുക്കില്‍നിന്നു മുക്തിനേടി പദ്ധതി യാഥാര്‍ഥ്യമാകട്ടെയെന്ന് പോള്‍ ആശംസിച്ചു. 

ജര്‍മനിയിലെ വുപ്പര്‍ത്താലില്‍ നിലവിലുള്ള സ്‌കൈബസ് (ഒമിഴശിഴ ഠൃമശി) മോഡല്‍ എറണാകുളത്ത് ആരംഭിക്കുന്നതിന്റെ ആവശ്യകത കെ.ഗണേഷ്‌കുമാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ആന്റണി സര്‍ക്കാരിന്റെ കാലത്ത് ഈ വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുവെങ്കിലും നടക്കാതെ പോയത് കേരളത്തിന് വന്‍ നഷ്ടമാണെന്ന് സ്‌കൈബസ് സംവിധാനങ്ങള്‍ കണ്ടു മനസിലാക്കിയിട്ടുള്ള ഗണേഷ്‌കുമാര്‍ പറഞ്ഞു. 

ജൂലൈ 27 മുതല്‍ 31 വരെ കൊളോണിനടുത്തുള്ള ഒയ്‌സ്‌കിഷനില്‍ നടക്കുന്ന 27-ാമത് ഗ്ലോബല്‍ മലയാളി പ്രവാസി സംഗമത്തില്‍ ഇതു സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തുമെന്നു പോള്‍ ഗോപുരത്തിങ്കല്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക