Image

ഷിക്കാഗോ സെന്റ്‌ മേരീസില്‍ മൂന്നു നോമ്പും, പുറത്തുനമസ്‌കാരവും ഭക്തിസാന്ദ്രമായി

ജയിന്‍ മാക്കീല്‍ Published on 04 February, 2012
ഷിക്കാഗോ സെന്റ്‌ മേരീസില്‍ മൂന്നു നോമ്പും, പുറത്തുനമസ്‌കാരവും ഭക്തിസാന്ദ്രമായി
ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ജനുവരി 30 തിങ്കള്‍ മുതല്‍ ഫെബ്രുവരി 1 ബുധന്‍ വരെ, ചരിത്രപ്രസിദ്ധമായ മൂന്നുനോമ്പും പുറത്തു നമസ്‌കാരവും ഭക്തിസാന്ദ്രമായി കൊണ്ടാടി. കോട്ടയം അതിരൂപതയുടെ തലപ്പള്ളിയെന്നറിയപ്പെട്ടിരുന്ന കടുത്തുരുത്തി വലിയ പള്ളിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്‍ക്കുരിശിങ്കല്‍ അര്‍പ്പിക്കുന്ന പുറത്തുനമസ്‌കാര ശുശ്രൂഷ ഷിക്കാഗോയില്‍ പുനരാവിഷ്‌കരിച്ചപ്പോള്‍ അതില്‍ പങ്കെടുത്തവര്‍ക്ക്‌ ഭക്തിയോടൊപ്പം, ഗൃഹാതുരത്വമുണര്‍ത്തുന്ന അനുഭൂതിയായി മാറി.

ഷിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവക വികാരി ഫാ. സജി പിണര്‍കയില്‍ മുഖ്യകാര്‍മികനായിരുന്ന പുറത്തുനമസ്‌കാര ചടങ്ങില്‍ സെന്റ്‌ മേരീസ്‌ ഇടവക വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്‌, ഷിക്കാഗോ മലങ്കര കത്തോലിക്കാ വികാരി ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ എന്നിവരും സന്നിഹിതരായിരുന്നു. കടുത്തുരുത്തി മുത്തിയമ്മയുടെ ദേവാലയാങ്കണത്തില്‍ സ്ഥാപിച്ചിരിക്കുന്ന കല്‍ക്കുരിശിങ്കല്‍ പരമ്പരാഗതമായി അര്‍പ്പിക്കുന്ന എണ്ണ നേര്‍ച്ചയും, തിരിതെളിക്കലും അതേപടി ഇവിടെ ആവര്‍ത്തിച്ചപ്പോള്‍ അതില്‍ പങ്കെടുത്ത ജനങ്ങളുടെ നീണ്ടനിരതന്നെയുണ്ടായി. മൂന്നു ദിവസം നീണ്ട അനുതാപനത്തിന്റേയും, രോഗശാന്തിയുടേയും പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ വളരെയധികം ജനങ്ങള്‍ ഭക്തിപൂര്‍വ്വം പങ്കെടുത്തു. കടുത്തുരുത്തി ഫൊറോനയില്‍ നിന്നുള്ള ക്‌നാനായക്കാര്‍ ഈ ത്രിദിന ചടങ്ങുകള്‍ക്ക്‌ പ്രസുദേന്തിമാരായിരുന്നു.
ഷിക്കാഗോ സെന്റ്‌ മേരീസില്‍ മൂന്നു നോമ്പും, പുറത്തുനമസ്‌കാരവും ഭക്തിസാന്ദ്രമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക