Image

നഴ്‌സുമാരുടെ നിരാഹാരസമരം ഉഷാ കൃഷ്‌ണകുമാറും, വിന്‍സെന്റ്‌ ഇമ്മാനുവേലും ഉദ്‌ഘാടനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 04 February, 2012
നഴ്‌സുമാരുടെ നിരാഹാരസമരം ഉഷാ കൃഷ്‌ണകുമാറും, വിന്‍സെന്റ്‌ ഇമ്മാനുവേലും ഉദ്‌ഘാടനം ചെയ്‌തു
നഴ്‌സുമാരുടെ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നഴ്‌സസ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ കോലഞ്ചേരി മെഡിക്കല്‍ മിഷനിലെ സമരം റിലേ നിരാഹാരത്തിലേക്ക്‌ പ്രവേശിച്ചു. സമരത്തിന്റെ എട്ടാംദിവസമായ ഇന്ന്‌ റിലേ നിരാഹാരം മുന്‍ കേന്ദ്രമന്ത്രി എസ്‌. കൃഷ്‌ണകുമാറിന്റെ ഭാര്യ ശ്രീമതി ഉഷാ കൃഷ്‌ണകുമാറും, പ്രവാസി മലയാളി വിന്‍സെന്റ്‌ ഇമ്മാനുവേലും ഉദ്‌ഘാടനം ചെയ്‌തു.

ഇതിനിടെ തൊഴില്‍ തര്‍ക്കത്തില്‍ ഇടപെടാന്‍ തയാറാണെന്ന്‌ തൊഴില്‍ വകുപ്പ്‌ മന്ത്രി ഷിബു ബേബി ജോണ്‍ പ്രസ്‌താവിച്ചു. നഴ്‌സുമാരുടെ സമരം കേരളത്തിലുടനീളം ആളിപ്പടരുകയാണ്‌. കൂലിപ്പണിക്കാര്‍ക്ക്‌ നല്‍കുന്ന വേതനം പോലും ലഭിക്കാത്തതുകൊണ്ട്‌ നഴ്‌സുമാര്‍ ഒന്നടങ്കം സംഘടിക്കുകയാണ്‌.

നഴ്‌സസ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി ലൈല പീറ്റര്‍ ഒരു വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
നഴ്‌സുമാരുടെ നിരാഹാരസമരം ഉഷാ കൃഷ്‌ണകുമാറും, വിന്‍സെന്റ്‌ ഇമ്മാനുവേലും ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക