Image

സുജാതയും മകള്‍ ശ്വേതയും ഒന്നിക്കുന്ന സംഗീതനൃത്തസന്ധ്യയുടെ കിക്കോഫ്‌ കരോള്‍ട്ടനില്‍ നടന്നു

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 04 February, 2012
സുജാതയും മകള്‍ ശ്വേതയും ഒന്നിക്കുന്ന സംഗീതനൃത്തസന്ധ്യയുടെ കിക്കോഫ്‌ കരോള്‍ട്ടനില്‍ നടന്നു
കരോള്‍ട്ടന്‍ (ഡാലസ്‌): സെന്റ്‌ അല്‍ഫോന്‍സ സിറോ മലബാര്‍ കാത്തലിക്‌ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 21ന്‌ വൈകിട്ട്‌ 6 മണിക്ക്‌ ഗാര്‍ലാന്റ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച്‌ പ്രശസ്‌ത തെന്നിഡ്യന്‍ ഗായികമാരായ സുജാതയും മകള്‍ ശ്വേതയും നയിക്കുന്ന സംഗീതനൃത്തഹാസ്യ കലാസന്ധ്യയുടെ കിക്കോഫ്‌ ഡാലസിലെ കരോള്‍ട്ടനില്‍ നടന്നു.

വികാരി ഫാ. മാത്യു ശാശ്ശേരില്‍, ഫണ്ട്‌ റയിസിംഗ്‌ കമ്മറ്റിഅംഗങ്ങളില്‍ നിന്നും ജോണ്‍ പി ജോയ്‌, സെബാസ്‌ട്യന്‍ വലിയപറമ്പില്‍ , ഡെക്‌സ്‌ടെര്‍ ഫെരേര എന്നിവര്‍ സ്‌പോണ്‍സറും കോമെരിക ബാങ്ക്‌ വൈസ്‌ പ്രസിഡന്റുമായ റോയ്‌ ചെറിയാനില്‍ നിന്നും ചെക്കു സ്വീകരിച്ചു കൊണ്ട്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌തു.

സെന്റ്‌ അല്‍ഫോണ്‍സാ കമ്യൂണിറ്റി സെന്ററിന്റെ പുരുദ്ധാരണത്തിന്റെ ധനസമാഹരണത്തിനാണ്‌ ഈ കലാസന്ധ്യ നടത്തപ്പെടുന്നത്‌. ട്രസ്റ്റിമാരായ സിബി കല്ലൂര്‍, വില്‍സണ്‍ ഇലഞ്ഞിക്കല്‍ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

പരിപാടിയില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ വിവേകാനന്ദന്‍, അമൃത സുപ്പര്‍സ്റ്റാര്‍ ആനന്ദ്‌, മിമിക്രി, സിനി ആര്‍ട്ടിസ്റ്റുകളായ രമേഷ്‌ പിഷാരടി, സുഭി സുരേഷ്‌ തുടങ്ങിയവരും പങ്കെടുക്കും. നോര്‍ത്ത്‌ ടെക്‌സാസിലെ കലാപ്രേമികള്‍ ആവേശത്തോടെയാണ്‌ പരിപാടിയെ ഉറ്റുനോക്കുന്നത്‌. മൂവായിരത്തോളം കലാസ്വാദകരെ പ്രതീക്ഷിക്കുന്ന പ്രോഗ്രാം ആധുനിക തിയേറ്റര്‍ സംവിധാനവും സീറ്റിങ്ങും ഒരുക്കിയിട്ടുള്ള ഗാര്‍ലാന്‍ഡ്‌ കണ്‍വെന്‍ഷന്‍ സെന്ററിലാണ്‌ അരങ്ങേറുക.
സുജാതയും മകള്‍ ശ്വേതയും ഒന്നിക്കുന്ന സംഗീതനൃത്തസന്ധ്യയുടെ കിക്കോഫ്‌ കരോള്‍ട്ടനില്‍ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക