Image

വിന്‍സെന്റ് ഇമ്മാനുവേല്‍, ബ്രിജിറ്റ് ബസ്റ്റ് കപ്പിള്‍

Published on 03 July, 2016
വിന്‍സെന്റ് ഇമ്മാനുവേല്‍, ബ്രിജിറ്റ് ബസ്റ്റ് കപ്പിള്‍
ടൊറന്റോ: ഫൊക്കാനയുടെ ബസ്റ്റ് കപ്പിള്‍ മത്സരത്തില്‍ ഫിലഡല്‍ഫിയയില്‍ നിന്നുള്ള വിന്‍സെന്റ് ഇമ്മാനുവേല്‍, ബ്രിജിറ്റ് ദമ്പതികള്‍ കിരീടം ചൂടി.

ചട്ടയും മുണ്ടും കസവും ധരിച്ച വയോധികയായി ബ്രജിറ്റും, വേഷ്ടിയും ജുബ്ബയും, കസവു നേര്യതുമിട്ട് വയോധികനായി വിന്‍സെന്റും വേഷമിട്ടു. ഒരു സ്കിറ്റിന്റെ മാതൃകയില്‍ അവതരിപ്പിച്ച പ്രകടനം സദസ്യരുടെ മനംകവര്‍ന്നു.

ബിസിനസ് രംഗത്തും മാധ്യമ രംഗത്തും പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ് ഇപ്പോള്‍ ഫിലാഡല്‍ഫിയ സിറ്റിയുടെ ഔട്ട് റീച്ച് ഉദ്യോഗസ്ഥന്‍കൂടിയാണ്. ഭാര്യ ആര്‍.എന്‍. രണ്ടു മക്കള്‍ ഡോക്ടര്‍മാര്‍. ഒരാള്‍ ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്നു.

ഒരു ഡസനോളം ദമ്പതികള്‍ മത്സരിച്ചു. എല്ലാവരും ജനശ്രദ്ധ നേടുകയും ചെയ്തു. വേഷവിധാനവും അവതരണവും വിന്‍സെന്റിനും ബ്രിജിത്തിനും തുണയായി.
വിന്‍സെന്റ് ഇമ്മാനുവേല്‍, ബ്രിജിറ്റ് ബസ്റ്റ് കപ്പിള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക