Image

നഴ്‌സിംഗ് സമരം; കോലഞ്ചേരി ആശുപത്രിയില്‍ റിലേ നിരാഹാര സമരം ആരംഭിച്ചു

Published on 04 February, 2012
നഴ്‌സിംഗ് സമരം; കോലഞ്ചേരി ആശുപത്രിയില്‍ റിലേ നിരാഹാര സമരം ആരംഭിച്ചു
കോലഞ്ചേരി: കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നഴ്‌സിംഗ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ റിലേ നിരാഹാരസമരം ആരംഭിച്ചു. മുന്‍കേന്ദ്രമന്ത്രി കൃഷ്ണകുമാറിന്റെ പത്‌നി ഉഷാ കൃഷ്ണകുമാറും പ്രവാസി മലയാളി വിന്‍സെന്റ് ഇമ്മാനുവലും റിലേ നിരാഹാരസമരം ഉദ്ഘാടനം ചെയ്തു. ഇതിനിടെ തൊഴില്‍ത്തര്‍ക്കത്തില്‍ ഇടപെടാന്‍ തയാറാണെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. അതിനിടെ സമരം കേരളത്തില്‍ കൂടുതല്‍ ശക്തമാകുകയാണ്.

നഴ്‌സിംഗ് സമരം; കോലഞ്ചേരി ആശുപത്രിയുടെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്

കോലഞ്ചേരി: നഴ്‌സുമാരുടെ സമരത്തെത്തുടര്‍ന്ന്് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്. അതിനിടെ നഴ്‌സിംഗ് രംഗത്ത് സമൂലമാറ്റങ്ങള്‍ വേണമെന്ന ആവശ്യവുമായി 2003 മുതല്‍ കോടതി നടപടികളുമായി മുന്നോട്ടുപോകുന്ന പ്രവാസി വ്യവസായി വിന്‍സെന്റ് ഇമ്മാനുവല്‍ ഇന്ന് സമരപ്പന്തലിലെത്തി സമരത്തില്‍ പങ്കെടുത്തു. സമരവുമായി ശക്തമായി മുന്നോട്ടുപോകുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് നഴ്‌സിംഗ് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. ഡല്‍ഹി നഴ്‌സസ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് കോലഞ്ചേരിയിലെ നഴ്‌സുമാര്‍ സമരം ചെയ്യുന്നത്.
നഴ്‌സിംഗ് സമരം; കോലഞ്ചേരി ആശുപത്രിയില്‍ റിലേ നിരാഹാര സമരം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക