Image

മല­ബാ­റിന് ഭാഗ്യ­വര്‍ഷം: മല­ബാര്‍ മഹാ­യി­ട­വ­കയ്ക്ക് ആദ്യ­ബി­ഷപ്, ക്രിസ്ത്യന്‍ കോള­ജിന് നൂറ്റി­യേഴ് (കുര്യന്‍ പാമ്പാടി)

Published on 02 July, 2016
മല­ബാ­റിന് ഭാഗ്യ­വര്‍ഷം: മല­ബാര്‍ മഹാ­യി­ട­വ­കയ്ക്ക് ആദ്യ­ബി­ഷപ്, ക്രിസ്ത്യന്‍ കോള­ജിന് നൂറ്റി­യേഴ് (കുര്യന്‍ പാമ്പാടി)
സഞ്ജ­യനും ഒ.വി. വിജ­യനും പഠി­പ്പിച്ച കോളജ്, സഹോ­ദ­രന്‍ അയ്യ­പ്പനും അയ്യപ്പപണി­ക്കരും പഠിച്ച കോളജ് - ഇങ്ങ­നെ­യാണ് മല­ബാര്‍ ക്രിസ്ത്യന്‍ കോള­ജിനെ മല­യാ­ളി­കള്‍ അറി­യു­ന്നത്. എന്നാല്‍, അതിന് മറ്റൊരു ഡൈമെന്‍ഷ­നുണ്ട്.

ഒരു നൂറ്റാണ്ടു മുമ്പ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസല്‍ മിഷന്‍ സൊസൈറ്റി ബീജാ­വാപം ചെയ്ത എം.സി.സി എന്ന മല­ബാര്‍ ക്രിസ്ത്യന്‍ കോള­ജിന് 2016ല്‍ നൂറ്റി­യേഴ് തിക­ഞ്ഞെ­ങ്കിലും കോള­ജിന്റെ ഭരണം നിര്‍വ­ഹി­ക്കുന്ന പ്രൊട്ട­സ്റ്റന്റ് വിശ്വാ­സി­കള്‍ക്ക് മല­ബാര്‍ മഹാ­യി­ട­വക ഉണ്ടാ­കു­ന്നതും ഡോ. റോയ്‌സ് മനോജ് വിക്ട­റിനെ ആദ്യ­ബി­ഷ­പ്പായി ലഭി­ക്കു­ന്നതും ഈ വര്‍ഷ­മാണ്.

സി.എസ.്‌ഐ. ഉത്ത­ര­കേ­രള മഹാ­യി­ട­വക വിഭ­ജി­ച്ചാണ് മല­ബാര്‍ മഹാ­യി­ട­വക രൂപ­വ­ത്ക­രി­ച്ചത്. ഡോ. റോയ്‌സ് ചാര്‍ജെ­ടു­ക്കു­ന്ന­തിനു തൊട്ടു­മുമ്പ് ക്രിസ്ത്യന്‍ കോള­ജിന്റെ പു­­തിയ സാര­ഥി­യായി ഡോ. സൂസന്ന സേത്ത് എത്തി­.. ഉത്ത­ര­കേ­രള മഹാ­യി­ട­വ­ക­യുടെ ഭാര­തീ­യ­നായ രണ്ടാ­മത്തെ ബിഷപ് ഡോ. കെ.സി. സേത്തിന്റെ ­പുത്രി. സൂസ­ന്നയും മാതാ­പി­താ­ക്കളും കോട്ടയം സി.എം.എസ് കോള­ജില്‍ പഠി­ച്ച­വ­രാണ്. അമ്മ തങ്കമ്മ സേത്ത് ആകട്ടെ അവിടെ മാത്‌സ് പ്രൊഫ­സ­റു­മാ­യി­രുന്നു. കെമിസ്ട്രി അധ്യാ­പ­ികയായ സൂസ­ന്നയ്ക്ക് മല­ബാര്‍ ക്രിസ്ത്യന്‍ കോള­ജില്‍ 28 വര്‍ഷത്തെ സേവ­ന­പാ­ര­മ്പ­ര്യമുണ്ട്.

യൂറോ­പ്യ­ന്മാ­രോ­ടൊപ്പം നില്‍ക്കുന്ന അക്കാ­ദ­മിക് പരി­വേ­ഷ­മുണ്ട് പുതിയ ബിഷ­പ്പിന്. പാല­ക്കാട്ട് ജനിച്ച അദ്ദേഹം ടെക്‌സാ­സിലെ ബ്രൈറ്റ് ഡിവി­നിറ്റി സ്കൂളില്‍നിന്ന് ഡോക്ട­റേറ്റ് നേടി­യ­ശേഷം തിരു­വ­ന­ന്ത­പുരം യുണൈ­റ്റഡ് തിയ­ളോ­ജി­ക്കല്‍ അധ്യാ­പ­ക­നാ­യി­രുന്നു. ""കൊളോ­ണി­യല്‍ എഡ്യൂ­ക്കേ­ഷന്‍ ആന്‍ഡ് ക്ലാസ് ഫോര്‍മേ­ഷന്‍ ഇന്‍ ഏര്‍ലി ജുഡാ­യിസം: എ പോസ്റ്റ് കൊളോ­ണി­യല്‍ റീഡിംഗ്'' - അതാ­യി­രുന്നു ഗവേ­ഷ­ണ­വി­ഷയം. കൊളോ­ണി­യല്‍ വാഴ്ചയും മല­ബാ­റിലെ വര്‍ഗ­വി­ക­സ­നവും എന്ന വിഷ­യ­ത്തില്‍ കോഴി­ക്കോട്ട് ഒരുഗവേ­ഷ­ണ­സ്ഥാ­പനം ആരം­ഭി­ക്കാന്‍ അദ്ദേഹം താത്പര്യം കാട്ടു­മെ­ന്നാണ് അക്കാ­ദ­മിക സമൂ­ഹ­ത്തിന്റെ പ്രതീക്ഷ.

ഇരു­ന്നൂറു വര്‍ഷം മുമ്പ് കേര­ള­ത്തിലെ ആദ്യത്തെ കോളജ് - കോട്ടയം സി.എം.എസ് - സ്ഥാപിച്ച ഇംഗ്ല­ണ്ടിലെ ചര്‍ച്ച് മിഷ­ന­റീസ് സൊസൈ­റ്റി­യുടെ ചരി­ത്ര­ത്തോളം പഴ­ക്ക­മുണ്ട് മല­ബാ­റില്‍ ബാസല്‍ മിഷന്. തല­ശേ­രി­യില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ആഭി­മു­ഖ്യ­ത്തില്‍ ആരം­ഭിച്ച ബാസല്‍ മിഷന്‍ പ്രവര്‍ത്തനം കോഴി­ക്കോ­ട്ടേക്കും മറ്റി­ട­ങ്ങ­ളി­ലേക്കും പടര്‍ന്നു­പി­ടി­ക്കു­ക­യാ­യി­രുന്നു. ഗുണ്ടര്‍ട്ട്, ജെ.എം. ഫ്രിക്‌സ്, സാമു­വല്‍ ഹെബ്രിക് എന്നീ വൈദി­ക­പ്ര­മു­ഖര്‍ ചേര്‍ന്ന് 1856ല്‍ മാനാ­ഞ്ചിറ മൈതാ­ന­ത്തോടു ചേര്‍ന്ന് മനോ­ഹ­ര­മായ സി.എസ്.ഐ കത്തീ­ഡ്രല്‍ പടു­ത്തു­യര്‍ത്തി. 1909ല്‍ രൂപം­കൊണ്ട ബി.ജി.ഇ..എം ഇംഗ്ലീഷ് പ്രൈമറി സ്കൂളാണ് ക്രിസ്ത്യന്‍ കോള­ജായി വളര്‍ന്നത്.

""മല­ബാ­റിന്റെ സാംസ്കാ­രി­ക­വ­ളര്‍ച്ചയ്ക്ക് എം.സി.സി നല്കിയ സംഭാ­വന ഉജ്വ­ല­മാണ്'' -മുന്‍ പ്രിന്‍സി­പ്പലും ഒ.എസ്.എ (ഓള്‍ഡ് സ്റ്റുഡന്റ് അസോ­സി­യേ­ഷന്‍) മുന്‍ പ്രസി­ഡന്റു­മായ ഡോ. വയോള ഐറിന്‍ ഹണ്ട് പറ­യുന്നു. വിദ്യാര്‍ഥി­നിയും സുവോ­ളജി അധ്യാ­പി­കയും പ്രിന്‍സി­പ്പ­ലു­മായി നാലു പതി­റ്റാ­ണ്ടിന്റെ ബന്ധ­മാണ് ഐറിന് കോള­ജു­മാ­യു­ള്ളത്. ""ജഡ്ജി­മാ­രായ ആര്‍. ബസന്ത്, കെ. ഹേമ, അഡ്.ജ­നറല്‍ എം. ­രത്‌ന­സിംഗ്, മന്ത്രി­മാ­രായ എ.സി. ഷണ്‍മു­ഖ­ദാസ്, എം.ടി. പത്മ, എം.കെ. മുനീര്‍ എന്നി­വരും എഴു­ത്തു­കാ­രായ പുന­ത്തില്‍ കുഞ്ഞ­ബ്ദുള്ള, സി. രാധാ­കൃ­ഷ്ണന്‍, ചിന്ത രവി, കെ.പി. രാമ­നുണ്ണി തുട­ങ്ങി­യ­വരും പൂര്‍വ­വി­ദ്യാര്‍ഥി­ക­ളാണ്. വിഷ്ണു നാരാ­യ­ണന്‍ നമ്പൂ­തിരി, എം.ആര്‍. ചന്ദ്ര­ശേ­ഖ­രന്‍, ഗീത ഹിര­ണ്യന്‍ തുട­ങ്ങി­യ­വരും അധ്യാ­പ­ക­രാ­യി­രുന്നു. മെഡി­ക്കല്‍ കോളജ് പ്രിന്‍സി­പ്പല്‍മാ­രായിരുന്ന ഏബ്രഹാം തോമസ് (ലുധി­യാന), ജയ­രാജ് മുള്ളി­യില്‍ (വെല്ലൂര്‍)... അങ്ങനെ കുറേ­പ്പേരും.

കോള­ജിന്റെ ഒരു നൂറ്റാണ്ടു ചരി­ത്ര­ത്തില്‍ ആറ് വനി­ത­കളേ പ്രിന്‍സി­പ്പല്‍മാ­രായി സേവനം ചെയ്തി­ട്ടുള്ളൂ - വിക്‌ടോ­റിയ ജി. ലാന്‍സ്‌ലറ്റ് തോമസ് (അന്ത­രിച്ചു), വയോള ഐറിന്‍ ഹണ്ട്, മെര്‍ലിന്‍ പ്രേംദാസ്, ഗ്ലാഡിസ് പമേലഎലി­സ­ബത്ത് ഐസക്, പാവ­മണി മേരി ഗ്ലാഡിസ്. ഇപ്പോ­ഴിതാ സൂസന്ന സേത്തും.’

""വിവേ­ച­ന­മി­ല്ലാത്ത വിദ്യാ­ഭ്യാസം എന്ന മുദ്രാ­വാ­ക്യ­വു­മായി മല­ബാ­റില്‍ വിപ്ലവം വിതച്ച സ്ഥാപ­ന­മാ­യി­രുന്നു ബാസല്‍ മിഷന്‍. ജാതിയോ മതമോ വിശ്വാ­സമോ പരി­ഗ­ണി­ക്കാതെ എല്ലാ­വ­രെയും അവര്‍ സ്വാഗതം ചെയ്തു'' -കോള­ജിന്റെ ശതാബ്ദി പതി­പ്പായ "സെന്‍റം' രൂപ­ക­ല്പന ചെയ്ത മല­യാളം പ്രൊഫ­സറും എഴു­ത്തു­കാ­ര­നു­മായ ഡോ. കെ.വി. തോമസ് പറഞ്ഞു. നൂറു തികഞ്ഞ കോള­ജി­നുള്ള ഏറ്റം മനോ­ഹ­ര­മായ തിരു­മുല്‍ക്കാ­ഴ്ച­യാണ് "സെന്‍റം'.

അധ്യാ­പ­കനും എഴു­ത്തു­കാ­രു­മാ­യി­രുന്ന സഞ്ജ­യന്‍ (തല­ശേരി തിരു­വ­ങ്ങാട് മാണി­ക്കോത്ത് രാമു­ണ്ണി­നാ­യര്‍ എന്ന എം.ആര്‍. നായര്‍), ഒ.വി. വിജ­യന്‍, ആര്‍. രാമ­ച­ന്ദ്രന്‍, വിദ്യാര്‍ഥി­യാ­യി­രുന്ന കെ. അയ്യപ്പപണി­ക്കര്‍ എന്നി­വര്‍ക്ക് ആദ­രാ­ഞ്ജലി അര്‍പ്പി­ക്കുന്ന ലേഖ­ന­ങ്ങള്‍കൊണ്ട് സമ്പു­ഷ്ട­മാണ് "സെന്‍റം'. ""എന്റെ ഏട്ടന്‍'' എന്ന പേരി­ലാണ് വിജ­യ­നെ­ക്കു­റിച്ച് ഒ.വി. ഉഷ­യുടെ ഓര്‍മ­കള്‍. കോള­ജിലെ പ്രിയ­പ്പെട്ട അധ്യാ­പ­കനെ ഓര്‍മി­­ച്ചു­കൊണ്ട് "ജെയിം­സിന്റെ സംവ­ത്സ­ര­ങ്ങള്‍' എന്ന പേരില്‍ അയ്യപ്പ പണി­ക്കര്‍ എഴു­തിയ ലേഖ­ന­വു­മുണ്ട്. കവി ആര്‍. രാമ­ച­ന്ദ്ര­നെ­പ്പറ്റി എഴു­തി­യത് സുകു­മാര്‍ അഴീ­ക്കോ­ടാണ്.ഡ

എം.സി.സി.യുടെ ഓള്‍ഡ് ബോയിയും ഗവേ­ണിംഗ് ബോഡി അംഗ­വു­മായ ഡോ. ഒലി­വര്‍ പ്രതാപ് നൂണ്‍, ലണ്ട­നില്‍ തൊറാ­സിക് മെ­ഡിസിനില്‍ ഉപ­രിപഠനംനട­ത്തി­യു.കെ.യില്‍ ദീര്‍ഘ­കാലം പ്രാക്ടീസ് ചെയ്ത ആളാണ്. ഗൈന­ക്കോ­ള­ജി­സ്റ്റായ ഭാര്യ ഷീല­യു­മൊത്ത് നഗ­ര­വാ­രിധി നടു­വി­ലാണു താമ­സ­മെ­ങ്കിലും തനിക്കു പ്രിയ­പ്പെട്ട കോഴി­ക്കോ­ടിന്റെ ചരി­ത്ര­ഗ­വേ­ഷ­ണ­വു­മായി അദ്ദേഹം ഉലകം ചുറ്റുന്നു. ഈ മേയില്‍ ബാസല്‍ മിഷ­നെ­പ്പറ്റി പഠി­ക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയി വന്ന­തേ­യുള്ളൂ. കൂടെ­യു­ണ്ടാ­യി­രുന്നു, ജര്‍മന്‍ അറി­യാ­വുന്ന ഡോ. സച്ചിന്‍ ജയിംസ്.

ഐ.എ.എസില്‍നിന്നു റിട്ട­യര്‍ ചെയ്ത സി.കെ. രാമ­ച­ന്ദ്ര­നു­മൊത്ത് കാല­ിക്കട്ട് ഹെറി­റ്റേജ് ഫോറം കെട്ടി­പ്പ­ടുത്ത ഒലി­വ­റിന്റെ ചരി­ത്ര­ജ്ഞാ­നവും ഗവേ­ഷ­ണ­പ­ടു­തയും ഒരൊറ്റ ഉദാ­ഹ­ര­ണം­കൊണ്ട് തെളി­യിക്കാം. കോഴി­ക്കോട് റെയില്‍വേ സ്റ്റേഷന്റെ നൂറാം ജന്മ­ദി­നാ­ഘോ­ഷ­ത്തെ­പ്പറ്റി ആലോ­ചന വന്ന­പ്പോള്‍ സ്റ്റേഷന്‍ എന്നു സ്ഥാപിച്ചു എന്ന­തിന്റെ രേഖ­ക­ളി­ല്ലാതെ അധി­കൃ­തര്‍ കൈമ­ലര്‍ത്തി. 1888 ജനു­വരി രണ്ടി­നാണ് സ്റ്റേഷന്‍ നില­വില്‍ വന്ന­തെന്ന് ബ്രിട്ടീഷ് ആര്‍ക്കൈ­വ്‌സില്‍നിന്നു ലഭിച്ച അസൈലം പ്രസ് അല്‍മ­നാ­ക്ക ്ഉദ്ധ­രി­ച്ചു­കൊണ്ട് അദ്ദേഹം തെളി­യിച്ചു.

എം.സി.സി കാമ്പസ് എന്നെന്നും വൈബ്രന്റ് ആയി നില­കൊ­ള്ളു­ന്ന­തിന്റെ രഹസ്യം ചരി­ത്രാ­ധ്യാ­പ­ക­നായ എം.സി. വസിഷ്ഠ് പോലു­ള്ള­വ­രുടെ നിസ്തന്ദ്ര സേവ­ന­മാണ്. സാഹിത്യം, കവിത, സംഗീതം, സിനിമ, കാര്‍ട്ടൂണ്‍... എന്നു­വേണ്ട, സംസ്കാ­ര­ത്തിന്റെ സമസ്ത മേഖ­ല­ക­ളിലും കോളജ് നിറ­ഞ്ഞാ­ടുന്നു. ജേര്‍ണ­ലിസം ക്ലബ്ബിന്റെ ആഭി­മു­ഖ്യ­ത്തില്‍ ഒഡീസി എന്ന പേരില്‍ ചരി­ത്ര­ത്തിലെ ഏറ്റവും വലിയ ചുവര്‍പത്രം ഇറക്കി റിക്കാര്‍ഡി­ട്ടത് 2000 ഫെബ്രു­വരി 21നാണ്.

ദേശീയ ഫുട്‌ബോ­ളില്‍ മാറ്റു­രച്ച കെ.പി. സേതു­മാ­ധ­വന്‍, എം. ജയ­രാ­ജന്‍, കെ. നൗഷാദ്, ജിജു ജേക്കബ്, ജസീല്‍ ഇസ്മാ­യി­ല്‍ തുട­ങ്ങിയ നിര­വധി താര­ങ്ങള്‍ എം.സി.സിയുടെ അഭി­മാ­ന­ങ്ങ­ളാണ്. ഞായ­റാ­ഴ്ചയും കോച്ചിം­ഗി­നെ­ത്തുന്ന കെ. ഹരി­ദാസന്‍ ആണ് അവ­രുടെ പ്രചോ­ദനം. എട്ടു തവണ വേള്‍ഡ് കപ്പ് റിപ്പോര്‍ട്ട് ചെയ്തി­ട്ടുള്ള ഭാസി മലാ­പ്പ­റ­മ്പാണ് പൂര്‍വ­വി­ദ്യാര്‍ഥി­ക­ളിലെ ഒരു താരം. പത്ത് ഫുട്‌ബോള്‍ രാജാ­ക്ക­ന്മാ­രുടെ അഭി­മുഖം ഉള്‍ക്കൊ­ള്ളി­ച്ചു­കൊണ്ട് അദ്ദേഹം എഴു­തിയ "ഷോഗോ ബെനിറ്റോ' എന്ന പുസ്തകം പുറ­ത്തി­റ­ങ്ങി­യ­തേ­യുള്ളൂ. പൂര്‍വ­വി­ദ്യാര്‍ഥീ സംഘ­ട­ന­യുടെ വൈസ് പ്രസി­ഡന്റു­മാ­യി­രുന്നു ഭാസി. (എം.ജി. ഗോ­പിന­ാഥ് ഇപ്പോള്‍ പ്രസി­ഡന്റ്).
മല­ബാ­റിന് ഭാഗ്യ­വര്‍ഷം: മല­ബാര്‍ മഹാ­യി­ട­വ­കയ്ക്ക് ആദ്യ­ബി­ഷപ്, ക്രിസ്ത്യന്‍ കോള­ജിന് നൂറ്റി­യേഴ് (കുര്യന്‍ പാമ്പാടി)
നിത്യ­ഹ­രിത സൗഹൃദം: പ്രിന്‍സി­പ്പല്‍ ഡോ. സൂസന്ന സേത്ത്
മല­ബാ­റിന് ഭാഗ്യ­വര്‍ഷം: മല­ബാര്‍ മഹാ­യി­ട­വ­കയ്ക്ക് ആദ്യ­ബി­ഷപ്, ക്രിസ്ത്യന്‍ കോള­ജിന് നൂറ്റി­യേഴ് (കുര്യന്‍ പാമ്പാടി)
മല­ബാര്‍ മഹാ­യി­ട­വ­ക­യുടെ ആദ്യ­ബി­ഷപ് ഡോ. റോയ്‌സ് മനോജ് വിക്ടര്‍; കോഴി­ക്കോട്ടെ മനോ­ഹ­ര­മായ കത്തീ­ഡ്രല്‍.
മല­ബാ­റിന് ഭാഗ്യ­വര്‍ഷം: മല­ബാര്‍ മഹാ­യി­ട­വ­കയ്ക്ക് ആദ്യ­ബി­ഷപ്, ക്രിസ്ത്യന്‍ കോള­ജിന് നൂറ്റി­യേഴ് (കുര്യന്‍ പാമ്പാടി)
സഞ്ജ­യനും ഒ.വി. വിജ­യനും: എം.സി.സി.യുടെ പൊന്‍തൂ­വ­ലു­കള്‍.
മല­ബാ­റിന് ഭാഗ്യ­വര്‍ഷം: മല­ബാര്‍ മഹാ­യി­ട­വ­കയ്ക്ക് ആദ്യ­ബി­ഷപ്, ക്രിസ്ത്യന്‍ കോള­ജിന് നൂറ്റി­യേഴ് (കുര്യന്‍ പാമ്പാടി)
ഡോ. കെ.വി. തോമസ്, കോള­ജില്‍ ചേരാന്‍ അയ്യപ്പ പണി­ക്കര്‍ നല്‍കിയ അപേ­ക്ഷ­യുടെ കോപ്പി­യു­മായി.
മല­ബാ­റിന് ഭാഗ്യ­വര്‍ഷം: മല­ബാര്‍ മഹാ­യി­ട­വ­കയ്ക്ക് ആദ്യ­ബി­ഷപ്, ക്രിസ്ത്യന്‍ കോള­ജിന് നൂറ്റി­യേഴ് (കുര്യന്‍ പാമ്പാടി)
സ്വിറ്റ്‌സര്‍ലഡിലെ ബാസല്‍ മിഷന്‍ കേന്ദ്ര­ത്തില്‍ ഡോ. ഒലി­വര്‍ നൂണ്‍, റവ. മാഗ്ദ­ലീന സിമ്മര്‍മാന്‍, ഡോ. സച്ചിന്‍ ജയിംസ്.
മല­ബാ­റിന് ഭാഗ്യ­വര്‍ഷം: മല­ബാര്‍ മഹാ­യി­ട­വ­കയ്ക്ക് ആദ്യ­ബി­ഷപ്, ക്രിസ്ത്യന്‍ കോള­ജിന് നൂറ്റി­യേഴ് (കുര്യന്‍ പാമ്പാടി)
ഹെര്‍സീസ് എന്ന ആംഗ്ലോ ഇന്ത്യന്‍ കുടും­ബ­ത്തിന്റെ അഞ്ചു തല­മു­റ­ക­ളുടെ ക­ഥ­യു­മായി ഡോ. ഒലി­വര്‍. ഭാര്യ ഡോ. ഷീല
മല­ബാ­റിന് ഭാഗ്യ­വര്‍ഷം: മല­ബാര്‍ മഹാ­യി­ട­വ­കയ്ക്ക് ആദ്യ­ബി­ഷപ്, ക്രിസ്ത്യന്‍ കോള­ജിന് നൂറ്റി­യേഴ് (കുര്യന്‍ പാമ്പാടി)
ഡോ. വയോള ഐറിന്‍ ഹണ്ട്: പതി­റ്റാ­ണ്ടു­ക­ളുടെ പരി­മളം.
മല­ബാ­റിന് ഭാഗ്യ­വര്‍ഷം: മല­ബാര്‍ മഹാ­യി­ട­വ­കയ്ക്ക് ആദ്യ­ബി­ഷപ്, ക്രിസ്ത്യന്‍ കോള­ജിന് നൂറ്റി­യേഴ് (കുര്യന്‍ പാമ്പാടി)
കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഉദ്ഘാ­ടനം: ഗോപീ­കൃ­ഷ്ണന്‍; ഡോ. എം.സി. വസിഷ്ഠ്, കാര്‍ട്ടൂ­ണിസ്റ്റ് രാജീന്ദ്ര കുമാര്‍.
മല­ബാ­റിന് ഭാഗ്യ­വര്‍ഷം: മല­ബാര്‍ മഹാ­യി­ട­വ­കയ്ക്ക് ആദ്യ­ബി­ഷപ്, ക്രിസ്ത്യന്‍ കോള­ജിന് നൂറ്റി­യേഴ് (കുര്യന്‍ പാമ്പാടി)
കോച്ച് ഹരി­ദാ­സ­നൊ­പ്പം. എം.സി.സി.വനിതാ ക്രിക്കറ്റ് ടീം-15 വര്‍ഷ­ത്തി­നു­ള്ളില്‍ ഒന്‍പതു തവണ വാ­ഴ്‌സിറ്റി കി­രി­ടം നേടി.
മല­ബാ­റിന് ഭാഗ്യ­വര്‍ഷം: മല­ബാര്‍ മഹാ­യി­ട­വ­കയ്ക്ക് ആദ്യ­ബി­ഷപ്, ക്രിസ്ത്യന്‍ കോള­ജിന് നൂറ്റി­യേഴ് (കുര്യന്‍ പാമ്പാടി)
വേള്‍ഡ് കപ്പ് റിപ്പോര്‍ട്ടിം­ഗില്‍ ചരിത്രം രചിച്ച ഭാസി മലാ­പ്പ­റമ്പ് ബ്രസീ­ലില്‍, വലത്ത് അദ്ദേ­ഹ­ത്തിന്റെ പുസ്തകം - ഷോഗോ ബെനിറ്റോ.
Join WhatsApp News
Thomas T Oommen 2016-07-03 04:06:00
Rich history. Wonderful tradition. Thank you for the the article.
Thomas T Oommen
President, Indian Christian Forum,
(Former Secretary,CSI Council of North America)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക