Image

പ്രവാസി ബാങ്കര്‍ രവി സിന്‍ഹയ്‌ക്ക്‌ 2.9 മില്യന്‍ പൗണ്‌ട്‌ പിഴ

ജോസ്‌ കുമ്പിളുവേലില്‍ Published on 04 February, 2012
പ്രവാസി ബാങ്കര്‍ രവി സിന്‍ഹയ്‌ക്ക്‌ 2.9 മില്യന്‍ പൗണ്‌ട്‌ പിഴ
ലണ്‌ടന്‍: പ്രവാസി ഇന്ത്യന്‍ ബാങ്കറായിരുന്ന രവി സിന്‍ഹയ്‌ക്ക്‌ ലണ്‌ടനില്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്നു നിരോധനം ഏര്‍പ്പെടുത്തി. 2.9 മില്യന്‍ പൗണ്‌ട്‌ പിഴയടയ്‌ക്കണമെന്നും ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ അഥോറിറ്റി വിധിച്ചു.

ശരിയല്ലാത്ത മാര്‍ഗങ്ങളിലൂടെ ഒരു മില്യന്‍ പൗണ്‌ട്‌ നേടിയെന്നു തെളിഞ്ഞതിനെത്തുടര്‍ന്നാണ്‌ നിര്‍ദേശം. ജെസി ഫ്‌ളവേഴ്‌സില്‍ 886,000 പൗണ്‌ട്‌ ശമ്പളവും 1.3 മില്യനോളം ആനുകൂല്യങ്ങളുമുണ്‌ടായിരുന്നു സിന്‍ഹയ്‌ക്ക്‌. എന്നിട്ടും സാമ്പത്തിക മാന്ദ്യ കാലത്തുണ്‌ടായ കടം വീട്ടാന്‍ കമ്പനിയെ വഞ്ചിച്ച്‌ പണം സമ്പാദിച്ചെന്നാണ്‌ ആരോപണം.

ക്രിമിനല്‍ കേസുകളൊന്നും സിന്‍ഹയ്‌ക്കു മേല്‍ ചുമത്തിയിട്ടില്ല. എന്നാല്‍, ക്രിമിനല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സഹകരിക്കുമെന്നാണ്‌ കമ്പനിയുടെ നിലപാട്‌.
പ്രവാസി ബാങ്കര്‍ രവി സിന്‍ഹയ്‌ക്ക്‌ 2.9 മില്യന്‍ പൗണ്‌ട്‌ പിഴ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക