Image

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന് പുതിയ ഭരണസാരഥികള്‍: തോമസ് കോശി പ്രസിഡന്റ്

ജെ. മാത്യൂസ് Published on 04 February, 2012
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന് പുതിയ ഭരണസാരഥികള്‍: തോമസ് കോശി പ്രസിഡന്റ്

1975 മുതല്‍ വെസ്റ്റ് ചെസ്റ്ററിലെയും സമീപപ്രദേശങ്ങളിലെയും മലായാളി സമൂഹത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ പ്രശംസനീയമായ സേവനം അനുഷ്ഠിച്ചു പോരുന്ന വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ (WMA) 37-ാം വാര്‍ഷിക പൊതുയോഗം, 2012 ജനുവരി 14-ാം തീയതി, പോര്‍ട്ട് ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കപ്പെട്ടു. റവ. ഡോ. ബെന്നി ജോണ്‍ ചിറയില്‍ ക്രിസ്മസ്-പുതുവത്സരാംശംസകള്‍ നല്‍കി. വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നും, വെസ്റ്റ് ചെസ്റ്റിലെ കലാകാരന്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ആഘോഷ പരിപാടികള്‍ക്കും മാറ്റുകൂട്ടി.

ഇതര സാംസ്‌കാരിക സംഘടനകള്‍ക്ക് മാതൃക കാണിച്ചുകൊണ്ട്, ഇക്കൊല്ലവും, ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. മുന്‍കാല പ്രവര്‍ത്തനങ്ങളിലൂടെ സംഘടനാ പാടവത്തിന്റെയും ആത്മാര്‍ത്ഥതയുടെയും മികവ് തെളിയിച്ചിട്ടുള്ള നിര്‍വ്വാഹക സമിതിയെ, പൊതുയോഗം അടുത്തവര്‍ഷത്തെ ഭരമച്ചുമതല ഏല്‍പ്പിച്ചു.

പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രീ. തോമസ് കോശി ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. കാരണങ്ങള്‍ പലതാണ്. എക്കാലവും WMA- യുടെ സാമ്പത്തിക സ്രോതസ്, 2004 ലെ പ്രസിഡന്റ്, എന്നീ നിലകളില്‍ സംഘടനാ പാടവം തെളിയിച്ചിട്ടുണ്ട് അദ്ദേഹം. വടക്കെ അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്രസംഘടനയായ ഫോമായുടെ ആദ്യത്തെ ലീഗല്‍ കൗണ്‍സില്‍ ചെയര്‍ പേഴ്‌സണ്‍ എന്ന നിലയില്‍ സംഘടനയെ ആരോഗ്യകരമായ പാതയിലൂടെ നയിക്കാന്‍ അദ്ദേഹം നടത്തിയ ആധികാരിക- സൗഹൃദ ഇടപെടല്‍ പ്രശംസനീയമായിരുന്നു. വെസ്റ്റ് ചെസ്റ്റര്‍ സൗത്ത് ഹ്യൂമന്‍ റെറ്റ്‌സ് കമ്മീഷന്‍ ബോര്‍ഡ് മെംബര്‍ കൂടിയാണ് തോമസ് കോശി. ന്യൂ റോഷല്‍ സിറ്റി ഹ്യൂമന്‍ റെറ്റ്‌സ് കമ്മീഷന്‍ ആയും സേവനം ചെയ്തിട്ടുണ്ട്.

ആദ്യകാല, മലയാളി കുടിയേറ്റക്കാര്‍ ഒട്ടേറെയുള്ള സംഘടനയുടെ നേതൃത്വം ഏറ്റെടുക്കാന്‍ സമൂഹത്തില്‍ നിന്നുണ്ടായ നിരന്തരമായ സമ്മര്‍ദനത്തിനു വിധേയമായ അദ്ദേഹത്തെ പൊതുയോഗം സസന്തോഷം സ്വീകരിച്ചു.

WMA-യുടെ ആദ്യകാല പ്രവര്‍ത്തകന്‍ , സംഘടനയുടെ പ്രസിഡന്റു പദവി ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാനങ്ങളും വിജയകരമായി നിര്‍വ്വഹിച്ചിട്ടുള്ള സംഘാടകന്‍ എന്ന നിലകളില്‍ ആദരണീയനായ ശ്രീ. കൊച്ചുമ്മന്‍ ജേക്കബ്ബ് ആണ് വൈസ് പ്രസിഡന്റ്.

ശ്രീ. കുരൂര്‍ രാജനാണ് സെക്രട്ടറി. ഏറ്റെടുക്കുന്ന ചുമത
ള്‍ കൃത്യമായും പൂര്‍ണ്ണമായും നിര്‍വ്വഹിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകനാണ് അദ്ദേഹം. WMA-യുടെ മുന്‍കാല പ്രവര്‍ത്തകരില്‍ മുന്‍ നിരക്കാരനുമായ ശ്രീ. രാജന്‍, സ്വദസിദ്ധമായ നര്‍മ്മബോധം കൊണ്ടും ആത്മാര്‍ത്ഥതകൊണ്ടും ആരെയും ആകര്‍ഷിക്കുന്നു.

പൊതുപ്രവര്‍ത്തനരംഗത്ത് സുതാര്യതയുടെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ശ്രീ. ജോയ് ഇട്ടന്‍ ട്രഷറര്‍ സ്ഥാനത്തേക്ക് വീണ്ടും എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു.

കാര്യക്ഷമമായ പ്രവര്‍ത്തനത്തിന്റെ നല്ല മാതൃകയും മുന്‍ സെക്രട്ടറിയുമായ ശ്രീ. കെ.കെ ജോണ്‍സന്‍ ജോയിന്റെ സെക്രട്ടറിയായി സേവനമനുഷ്ടിക്കുന്നത് സംഘടനക്ക് വലിയ നേട്ടമാണ്.

സംഘടനാ പ്രവര്‍ത്തകനത്തില്‍ മികവുതെളിയിച്ചവരാണ് ഈ വര്‍ഷത്തെ കമ്മിറ്റി അംഗങ്ങള്‍ 15 പേരും. ബോര്‍ഡ് ഓഫ് ട്രസ്റ്റി ആയി എം.വി.ചാക്കോ തെരഞ്ഞെടുക്കപ്പെട്ടു.

ഈ വര്‍ഷത്തെ ഓരോ പ്രവര്‍ത്തനവും സംഘടിപ്പിക്കുന്നത് മൂന്നില്‍ കൂടുതല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തന സമിതികളായിരിക്കണമെന്നുള്ള, പ്രസിഡന്റ് ശ്രീ. തോമസ് കോശിയുടെ നിര്‍ദ്ദേശം ഐക്യകണ്‌ഠ്യേന അംഗീകരിക്കപ്പെട്ടു. 2012 ജനുവരി 21-ന് ചേര്‍ന്ന സംയുക്ത കമ്മിറ്റിയില്‍ പ്രവര്‍ത്തന സമിതികള്‍ക്ക് രൂപം കൊടുത്തു. പരിപാടികളുടെ തീയതി നിശ്ചയിച്ചു.

ആദ്യപരിപാടിയായ ഫാമിലിനൈറ്റ് ഫെബ്രവരി 18ന് റോയല്‍ പാലസ് റെസ്റ്റോറന്‍ഡില്‍ വച്ച് നടത്തപ്പെടും. വോഡാഫോണ്‍ കോമഡി സ്റ്റാര്‍സ് കൊല്ലം കിഷോരിന്റെ കോമഡി ഷോയും ഈ സന്ധ്യയുടെ പ്രത്യേകത ആയിരിക്കും.
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന് പുതിയ ഭരണസാരഥികള്‍: തോമസ് കോശി പ്രസിഡന്റ്
ശ്രീ. തോമസ് കോശി
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന് പുതിയ ഭരണസാരഥികള്‍: തോമസ് കോശി പ്രസിഡന്റ്
ശ്രീ. കൊച്ചുമ്മന്‍ ജേക്കബ്ബ്
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന് പുതിയ ഭരണസാരഥികള്‍: തോമസ് കോശി പ്രസിഡന്റ്
ശ്രീ. കുരൂര്‍ രാജനാണ്
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന് പുതിയ ഭരണസാരഥികള്‍: തോമസ് കോശി പ്രസിഡന്റ്
ശ്രീ. ജോയ് ഇട്ടന്‍
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന് പുതിയ ഭരണസാരഥികള്‍: തോമസ് കോശി പ്രസിഡന്റ്
ശ്രീ. കെ.കെ ജോണ്‍സന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക