Image

ലോകത്തെ മികച്ച രാജ്യമെന്ന പദവി നോര്‍വേയ്ക്കു നഷ്ടമായി

Published on 30 June, 2016
ലോകത്തെ മികച്ച രാജ്യമെന്ന പദവി നോര്‍വേയ്ക്കു നഷ്ടമായി

 ഓസ്ലോ: സാമൂഹിക പുരോഗതിയുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും മികച്ച രാജ്യം എന്ന പദവി നോര്‍വേയ്ക്കു നഷ്ടമായി. കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സ്ഥാനത്തുനിന്നും ഈ വര്‍ഷം ഏഴാം സ്ഥാനത്തേക്കാണ് പതനം. 

ഫിന്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ എന്നീ അയല്‍ രാജ്യങ്ങള്‍ ഇക്കുറി നോര്‍വേയ്ക്കു മുന്നിലാണ്. 

സാമ്പത്തിക സ്ഥിതി നോക്കി തയാറാക്കുന്ന സൂചികയല്ല സോഷ്യല്‍ പ്രോഗ്രസ് ഇന്‍ഡക്‌സ്. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വെള്ളം, സുരക്ഷ, അടിസ്ഥാന വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയം, വ്യക്തി സ്വാതന്ത്ര്യം, കുറ്റകൃത്യങ്ങളില്‍ നിന്നുള്ള സംരക്ഷണം തുടങ്ങിയ ഘടകങ്ങളാണ് ഇതില്‍ പരിഗണിച്ചിരിക്കുന്നത്.

133 രാജ്യങ്ങളെയാണ് സൂചികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫിന്‍ലാന്‍ഡിനാണ് ഒന്നാമതും ഡെന്‍മാര്‍ക്ക് മൂന്നാമതും സ്വിറ്റ്‌സര്‍ലന്‍ഡ് അഞ്ചാമതും സ്വീഡന്‍ ആറാമതുമാണ്. ഐസ്‌ലാന്‍ഡ് പത്താമതാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക