Image

ബിജു നാരായണനും സംഘത്തിനും മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി

Published on 30 June, 2016
ബിജു നാരായണനും സംഘത്തിനും മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി

   ലണ്ടന്‍: മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഗാനമേളക്ക് നേതൃത്വം നല്‍കാന്‍ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെത്തിയ ബിജു നാരാണയനും സംഘത്തിനും സ്വീകരണം നല്‍കി.

ഷ്രൂഷ്ബറി രൂപത സീറോ മലബാര്‍ ചാപ്ലെയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി, തിരുനാള്‍ കണ്‍വീനര്‍മാരായ സാബു ചുണ്ടക്കാട്ടില്‍, ബിജു ആന്റണി, ട്രസ്റ്റി സിബി പാളിയില്‍, ടോമി തെനയന്‍, തോമസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. 

ജൂലൈ ഒന്നിനു (വെള്ളി) വൈകുന്നേരം ആറു മുതല്‍ വിഥിന്‍ഷോ ഫോറം സെന്ററിലാണ് സംഗീത രാവിനു തിരി തെളിയുന്നത്. ഏഷ്യാനെറ്റ് ടാലന്റ് കണ്ടന്റ് വിന്നര്‍ രാജേഷ് രാമന്‍ ഉള്‍പ്പെടെയുള്ള സംഘവും വിനോദ് നവധാരയുടെ നേതൃത്വത്തിലുള്ള ലണ്ടന്‍ നിസരി ഓര്‍ക്കസ്ട്രയും ഒപ്പം ചേരുമ്പോള്‍ വിഥിന്‍ഷോ ഫോറം സെന്റര്‍ സംഗീത സാന്ദ്രമാകും. 

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക