Image

നാരായണപ്പണിക്കര്‍ക്ക് ആളുമാറി അനുശോചനം: പറ്റിയ അബദ്ധത്തിന് മാപ്പ് പറയുന്നതായി മംമ്ത

Published on 28 June, 2016
നാരായണപ്പണിക്കര്‍ക്ക് ആളുമാറി അനുശോചനം: പറ്റിയ അബദ്ധത്തിന് മാപ്പ് പറയുന്നതായി മംമ്ത
തനിക്ക് സംഭവിച്ച അബദ്ധത്തില്‍ മാപ്പ് പറഞ്ഞിരിക്കുകയാണ് നടി മംമ്ത മോഹന്‍ ദാസ്. നാടകാചാര്യന്‍ കാവാലം നാരാണയപ്പണിക്കരുടെ മരണം അനുശോചിച്ച് മംമ്ത ട്വീറ്റ് ചെയ്തത് വാര്‍ത്തയായിരുന്നു. . കാവാലം നാരായണപ്പണിക്കരുടെ പേരിന് പകരം അദ്ദേഹത്തിന്റെ മകന്റെ പേരായിരുന്നു മംമ്ത എഴുതിയത്. തെറ്റ് പറ്റി എന്ന് മനസിലായതോടെ മംമ്ത ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

സംഭവം സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ തനിക്ക് പറ്റിയ തെറ്റില്‍ മാപ്പ് പറഞ്ഞ് നടി രംഗത്തെത്തി. കാവാലം നാരാണയപ്പണിക്കരുടെ മരണത്തോട് അനുബന്ധിച്ച് ഞാന്‍ ചെയ്ത ട്വീറ്റ് തെറ്റായിരുന്നുവെന്നും എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും മംമ്ത ട്വീറ്റ് ചെയ്തു. അതൊരു വലിയ മണ്ടത്തരം തന്നെയാണ്. എന്നാല്‍ വെറും മുപ്പത് സെക്കന്‍ഡുകള്‍ മാത്രമാണ് ട്വീറ്റ് നിന്നത്. അത് അപ്പോള്‍ തന്നെ നീക്കം ചെയ്തിരുന്നു- എന്നും മംമ്ത പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക