Image

കരിങ്കുന്നം സിക്‌സസ്: ഗാനങ്ങള്‍ റിലീസ് ചെയ്തു

Published on 25 June, 2016
കരിങ്കുന്നം സിക്‌സസ്: ഗാനങ്ങള്‍ റിലീസ് ചെയ്തു
മഞ്ജു വാര്യര്‍ വോളിബോള്‍ കോച്ചായി എത്തുന്ന കരിങ്കുന്നം സിക്‌സസിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. ഇന്ത്യയിലെ തന്നെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക് 247 ആണ് ഗാനങ്ങള്‍ റിലീസ് ചെയ്തത്.

സ്‌പോര്‍ട്ട്‌സിന്റെ പശ്ചാത്തലത്തില്‍ മഞ്ജുവാര്യരെ നായികയാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കരിങ്കുന്നം സിക്‌സസ്. ഇതാദ്യമായാണ് മലയാളത്തില്‍ വോളിബോള്‍ എന്ന കായികവിനോദത്തെ ഇതിവൃത്തമാക്കി ഒരു സിനിമ പിറക്കുന്നത്. മഞ്ജു വാര്യര്‍ സ്‌പോര്‍ട്‌സ് ചിത്രത്തില്‍ അഭിനയിക്കുന്നതും ഇതാദ്യം. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് അരുണ്‍ലാല്‍ രാമചന്ദ്രനാണ്.

അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, ജേക്കബ് ഗ്രിഗറി, ലെന, മണിയന്‍ പിള്ള രാജു, ശ്യാമപ്രസാദ്, മേജര്‍ രവി, പ്രദീപ് കോട്ടയം, സുധീര്‍ കരമന, ജഗദീഷ്, മണിക്കുട്ടന്‍ എന്നിവരും അഭിനയിക്കുന്നു. വി.സാജനാണ് ചിത്രസംയോജനം. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനും അനില്‍ ബിശ്വാസും ചേര്‍ന്നു നിര്‍മിച്ച കരിങ്കുന്നം സിക്‌സസ് ജൂലൈ ഏഴിന് തിയേറ്ററുകളിലെത്തും.
കരിങ്കുന്നം സിക്‌സസ്: ഗാനങ്ങള്‍ റിലീസ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക