Image

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ നേര്‍ക്കുണ്ടായ വധശ്രമത്തില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 21 June, 2016
പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ നേര്‍ക്കുണ്ടായ വധശ്രമത്തില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി.
ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്നാനിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ജന്മനാടായ, സിറിയയിലെ ഖ്വാതിയില്‍ വെച്ചുണ്ടായ, വധശ്രമത്തില്‍ അമേരിക്കന്‍ മലങ്കര അതിഭദ്രാസന കൗണ്‍സില്‍, അതിയായ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. അടിയന്തിര കൗണ്‍സില്‍ യോഗത്തിനുശേഷം  ഭദ്രാസന സെക്രട്ടറി, റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ്ബ് അറിയിച്ചതാണിത്.

സിറിയ, വടക്കന്‍ ഇറാക്ക് തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിലായി പീഢനങ്ങളും, ദുരിതങ്ങളുമനുഭവിക്കുന്ന ക്രൈസ്തവ മക്കള്‍ക്ക് സ്വാന്തനമേകുന്നതിനും അവരെ ക്രൈസ്തവ വിശ്വാസത്തില്‍ നിലനിര്‍ത്തുന്നതിനുമായി, പ്രശ്‌നബാധിത മേഖലകളില്‍ പോലും സധൈര്യം കടന്ന് ചെന്ന്, നിസ്തുല സേവനം നടത്തുന്ന പ: ബാവായെ ലോകം, ശ്രദ്ധയോടെ വീക്ഷിക്കുന്ന ഈ അവസരത്തില്‍ പ: ബാവായുടെ നേര്‍ക്കുണ്ടായ വധശ്രമത്തെക്കുറിച്ചുള്ള വാര്‍ത്ത, ക്രൈസ്തവ സമൂഹം മുഴുവന്‍ തന്നെ ഏറെ നടക്കത്തോടെയാണ് ശ്രവിച്ചത്.

പരിശുദ്ധ  ബാവായുടെ ആയുരാരോഗ്യത്തിന് വേണ്ടിയും, യാതന അനുഭവിക്കുന്ന ക്രൈസ്തവ സഹോദരങ്ങള്‍ക്ക് വേണ്ടിയും, സഭാ മക്കള്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കണമെന്ന്, ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് സഭാംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ നേര്‍ക്കുണ്ടായ വധശ്രമത്തില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി.
Join WhatsApp News
കള്ളൻ വാസു 2016-06-22 03:49:59
ഒരു മൂന്ന് നാല് കോടി രൂപേടെ ആഭരണങ്ങളും വടിയും കുരിശും കയ്യിൽ ഉണ്ട്. ഉടുതുണിക്ക് മറുതുണി ഇല്ലായിരുന്ന യേശുവിനെ അവര് കൊന്നെങ്കിൽ ഇദ്ദേഹത്തിന്റെ കാര്യം പറയണോ?  ചിലപ്പോൾ കൊള്ളക്കാരായിരിക്കും 
എൽച്ചാപ്പോ 2016-06-22 07:06:29
ഒരു കള്ളനല്ലേ വേറൊരു കള്ളനെ തിരിച്ചറിയാൻ പറ്റൂ വാസു ? കള്ളക്കടത്തായിരിന്നിരിക്കും !

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക