Image

ജ്യേഷ്‌ഠന്റെ കുട്ടികളെ ഏറ്റെടുക്കാന്‍ അരുണാഭാഷ്‌ നോര്‍വെയിലേക്ക്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 03 February, 2012
ജ്യേഷ്‌ഠന്റെ കുട്ടികളെ ഏറ്റെടുക്കാന്‍ അരുണാഭാഷ്‌ നോര്‍വെയിലേക്ക്‌
ഓസ്‌ലോ: നോര്‍വീജിയന്‍ അധികൃതര്‍ ഏറ്റെടുത്ത ഇന്ത്യന്‍ ദമ്പതികളുടെ കുട്ടികളെ വിട്ടുകിട്ടാന്‍ കുട്ടികളുടെ പിതൃസഹോദരന്‍ അരുണഭാഷ്‌ നോര്‍വേയിലേക്ക്‌. ഇപ്പോള്‍ വ്യത്യസ്‌ത കുടുംബങ്ങളെ സംരക്ഷണത്തിന്‌ ഏല്‍പ്പിച്ചിരിക്കുന്ന കുട്ടികളെ അരുണഭാഷിനു കൈമാറാന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു.

അനുരൂപ്‌ ഭട്ടാചാര്യയുടെയും സാഗരികയുടെയും ഒന്നും മൂന്നു വയസുള്ള കുട്ടികളെയാണ്‌ പരിപാലനം ശരിയല്ലെന്നാരോപിച്ച്‌ അധികൃതര്‍ ഏറ്റെടുത്തത്‌. കുട്ടികള്‍ക്കു കൈകൊണ്‌ടു ഭക്ഷണം കൊടുക്കുന്നതും കൂടെ കിടത്തി ഉറക്കുന്നതുമാണ്‌ കുറ്റകരമായി കണ്‌ടെത്തിയത്‌. നിയമ പോരാട്ടം വിജയം കാണാത്തതിനെത്തുടര്‍ന്ന്‌ ഭട്ടാചാര്യ ഇന്ത്യന്‍ വിദേശ മന്ത്രാലയത്തിന്റെയും നയതന്ത്രജ്ഞരുടെയും സഹായം തേടിയിരുന്നു.

തുടര്‍ന്ന്‌ നോര്‍വീജിയന്‍ വിദേശ മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനവേളയില്‍ ഇന്ത്യന്‍ വിദേശ മന്ത്രി എസ്‌.എം. കൃഷ്‌ണയുമായി നടത്തിയ ചര്‍ച്ചയിലാണ്‌ കുട്ടികളെ അരുണഭാഷിനു കൈമാറാന്‍ ധാരണയായത്‌. ഇനി അനുരൂപിനും ഭാര്യയ്‌ക്കും കുട്ടികളെ കാണുന്നതിനും തടസമുണ്‌ടാകില്ല.
ജ്യേഷ്‌ഠന്റെ കുട്ടികളെ ഏറ്റെടുക്കാന്‍ അരുണാഭാഷ്‌ നോര്‍വെയിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക