Image

ലേക്‌ഷോര്‍ സമരം പരാജയപ്പെട്ടു; വീണ്ടും ചര്‍ച്ച ഒമ്പതിന്‌

Published on 03 February, 2012
ലേക്‌ഷോര്‍ സമരം പരാജയപ്പെട്ടു; വീണ്ടും ചര്‍ച്ച ഒമ്പതിന്‌
കൊച്ചി: ലേക്ക്‌ഷോര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പിലാക്കാന്‍ മാനേജ്‌മെന്റും അസോസിയേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വീണ്ടും ഒമ്പതിന്‌ ആശുപത്രി ഡയറക്‌ടര്‍ എം.എ യൂസഫലി പങ്കെടുക്കുന്ന പ്രത്യേക ബോര്‍ഡ്‌ യോഗം ചേരുമെന്നും ഇതില്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും മാനേജ്‌മെന്റ്‌ അറിയിച്ചു. എന്നാല്‍ ഇത്‌ സ്വീകാര്യമല്ലെന്ന നിലപാടാണ്‌ നഴ്‌സുമാരുടെ യൂണിയന്‍ അറിയിച്ചു.

ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ സമരക്കാര്‍ക്കെതിരേ നിയമപരമായ ശിക്ഷണ നടപടികളുമായി മുന്നോട്ടുപോകുമെന്ന്‌ മാനേജ്‌മെന്റ്‌ അറിയിച്ചു. സമരം ശക്തമാക്കുമെന്ന്‌ നഴ്‌സിംഗ്‌ അസോസിയേഷന്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക