Image

നഴ്‌സുമാരുടെ സമരം നിയമവിരുദ്ധമല്ല: ഹൈക്കോടതി

Published on 03 February, 2012
നഴ്‌സുമാരുടെ സമരം നിയമവിരുദ്ധമല്ല: ഹൈക്കോടതി
കൊച്ചി: നഴ്‌സുമാരുടെ സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കാനാവില്ലെന്ന്‌ കേരള ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ നഴ്‌സുമാരുടേയും സര്‍ക്കാരിന്റെയും വാദം കേട്ട ശേഷം തീരുമാനമെടുക്കാമെന്നും അഭിപ്രായപ്പെട്ടു. നഴ്‌സിംഗ്‌ സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ ഹര്‍ജി തള്ളിക്കൊണ്ടാണ്‌ ഹൈക്കോടതി ഇപ്രകാരം അഭിപ്രായപ്പെട്ടത്‌.

നഴ്‌സുമാരുടെ സമരം പൈലറ്റുമാരുടെ സമരം നിയമവിരുദ്ധമായി പ്രഖ്യാപിച്ചതു പോലെ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു മാനേജ്‌മെന്റുകളുടെ ആവശ്യം. സര്‍ക്കാര്‍ ആശുപത്രികളിലേതുപോലെ സ്വകാര്യ ആശുപത്രിയിലും നഴ്‌സിംഗ്‌ മേഖല അവശ്യ സേവന നിയമത്തിന്റെ (എസ്‌മ) കീഴില്‍ കൊണ്‌ടുവരുന്നത്‌ സംബന്ധിച്ച്‌ കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടി.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക്‌ ആവശ്യമെങ്കില്‍ പോലീസ്‌ സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ആക്‌ടിംഗ്‌ ചീഫ്‌ ജസ്റ്റീസ്‌ മഞ്‌ജുള ചെല്ലൂര്‍ അധ്യക്ഷയായ ബെഞ്ചാണ്‌ ഹര്‍ജി പരിഗണിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക