Image

പൃഥ്വിരാജ് നായകനായി വരുന്നു കറാച്ചി 81

Published on 18 June, 2016
പൃഥ്വിരാജ് നായകനായി വരുന്നു  കറാച്ചി 81
പൃഥ്വിരാജിനെ നായകനാക്കി അണിയറയില്‍ ഒത്തിരി ചിത്രങ്ങള്‍ ആലോചിയ്ക്കുന്നുണ്ട്. 2018 വരെ പൃഥ്വിയ്ക്ക് ഡേറ്റില്ല എന്നാണ് കേള്‍ക്കുന്നത്. 

ജീത്തു ജസഫിന്റെ ഊഴം വിമലിന്റെ കര്‍ണന്‍, ജയകൃഷ്ണന്റെ എസ്ര, ബ്ലെസിയുടെ ആടുജീവിതം അങ്ങനെ നീളുന്നു ചിത്രങ്ങള്‍. ഇതൊന്നുമല്ലാതെ ഒരു ചിത്രം കൂടെയുണ്ട്, കറാച്ചി 81! 

ഇഡിയറ്റ് എന്ന ചിത്രത്തിന് ശേഷം കെ എസ് ബാവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കറാച്ചി 81. പാകിസ്ഥാനില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രമാവും കറാച്ചി 81. 

മോസ്‌കോ, രാജസ്ഥാന്‍, കൊച്ചി എന്നിവിടങ്ങളിലും ഷൂട്ടിങ് നടക്കും.

വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമ വര്‍ണ്ണചിത്രാ ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കും. മറ്റൊരു പ്രമുഖ ബാനര്‍ കൂടി നിര്‍മ്മാണത്തില്‍ സഹകരിക്കുമെന്ന് അറിയുന്നു.

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്നാണ് അറിയുന്നത്.

ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചോ സാങ്കേതിക പ്രവര്‍ത്തകരെ കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


ജീത്തു ജോസഫിന്റെ ഊഴം, വിമലിന്റെ കര്‍ണന്‍, ജയകൃഷ്ണന്റെ എസ്ര, ബ്ലെസിയുടെ ആടുജീവിതം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലാണ് പൃഥ്വിയിപ്പോള്‍. ഇതില്‍ ഊഴത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം ഉടന്‍ തിയ്യേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക