Image

യേശു ചരിത്രത്തിലെ വിമോചന പോരാളിയെന്ന് പിണറായി

Published on 03 February, 2012
യേശു ചരിത്രത്തിലെ വിമോചന പോരാളിയെന്ന് പിണറായി
തിരുവനന്തപുരം: യേശുവിനെ ചരിത്രത്തിലെ ഏറ്റവും വലിയ വിമോചന പോരാളി എന്ന നിലയിലാണ് സി.പി.എം കാണുന്നതെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അതുകൊണ്ട് സി.പി.എം യേശുവിനെ ആദരിക്കുന്നു. അന്നത്തെ ആരാധനാലയങ്ങളില്‍നിന്ന് കൊള്ളപ്പലിശക്കാരെയും കള്ളവാണിഭക്കാരെയും യേശുക്രിസ്തു ചാട്ടവാറുകൊണ്ട് അടിച്ചു പുറത്താക്കി. കള്ളന്മാരുടെ കൂടാരമെന്നാണ് അന്നത്തെ ആരാധനാലയങ്ങളെ ബൈബിള്‍ വിശേഷിപ്പിക്കുന്നത്. അങ്ങനെ ചെയ്ത യേശുവിനെ സ്വാഭാവികമായും ഞങ്ങള്‍ വിമോചന പോരാളിയായി കാണുന്നു. അതിന് സി.പി.എം അറച്ചു നില്‍ക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക