Image

വയസ്സു മുന്നോട്ടും മനസ്സു പിന്നോട്ടും (മണ്ണിക്കരോട്ട്)

Published on 16 June, 2016
വയസ്സു മുന്നോട്ടും മനസ്സു പിന്നോട്ടും (മണ്ണിക്കരോട്ട്)
കേരള രാഷ്ട്രീയത്തില്‍ അമേരിക്കയിലെ മലയാളികളുടെ പ്രത്യേകിച്ച് പതിറ്റാണ്ടുകളായവരുടെ പോലും അതിയായ ഔത്സുക്യം കാണുമ്പോള്‍ ഇതെന്തൊരു വൈകാരിക പ്രതിഭാസമാണെന്ന് ചിന്തിച്ചുപോകയാണ്. തീര്‍ച്ചയായും തങ്ങളുടെ കുട്ടിക്കാലത്തെ അതായത് സ്ക്കൂള്‍ കോളജ് തലങ്ങളിലെ രാഷ്ട്രീയ കോലാഹലങ്ങള്‍ അവര്‍ അയവിറക്കുന്നുണ്ടാവാം, പ്രത്യേകിച്ച് കേരളത്തിലെ തിരഞ്ഞെടുപ്പു കാലങ്ങളില്‍. അല്ലെങ്കില്‍ കേരളീയരുടെ പൊതുവായ രാഷ്ട്രീയ പ്രബുദ്ധതയെന്ന മാനസിക മൗഢ്യമായിരിക്കാം. അല്ലെങ്കില്‍ തങ്ങള്‍ കണ്ടും കേട്ടും വളര്‍ന്നുവന്ന രാഷ്ട്രീയ ചിന്തയുടെ ഭാഗമായിരിക്കാം. അതുമല്ലെങ്കില്‍ ഗൃഹാതുരത്വ ചിന്തകളുടെ പിരിമുറുക്കമാകാം. എന്തായാലും അതിന്റെയൊക്കെ തനതായ ഒരു പ്രതിഫലനമാണെല്ലോ അടുത്ത കാലത്ത് കേരളത്തില്‍ നടന്ന തീപാറിയ തിരഞ്ഞെടുപ്പിന്റെ ജ്വലനം അമേരിക്കയിലെ മലയാളികളിലും പടര്‍ന്നു പന്തലിച്ചത്.

അവിടെ തിരഞ്ഞെടുപ്പു നടന്നപ്പോള്‍ ഇവിടെയും പ്രവര്‍ത്തനങ്ങളും പ്രചരണങ്ങളുമായി മലയാളികള്‍ തിരക്കിലായി. ആനുകാലികങ്ങളില്‍ വാര്‍ത്തകള്‍ പരന്നു. ടെലിവിഷനിലും ടെലിഫോണിലും ചര്‍ച്ച. ടെലിഫോ ണിലൂടെയും സോഷ്യല്‍ മീഡിയ വഴിയും നാട്ടില്‍ പോയി നേരിട്ടും തങ്ങളുടെ പാര്‍ട്ടിയ്ക്കുവേണ്ടി പ്രചരണം നടത്തി. പ്രവചനങ്ങളും പ്രശ്‌നം വെയ്പ്പും വേറെ. എന്നുവേണ്ടാ നാട്ടില്‍ തങ്ങളുടെ പാര്‍ട്ടിയുടെ വിജയത്തിനു വേണ്ടി ഇവിടെനിന്ന് എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്തു.

കേരളത്തിലെ ജനങ്ങളെല്ലാം പൊതുവെ രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണെന്നാണെല്ലോ പറയുന്നത്. എന്റെ ചെറുപ്പകാലത്തെ കാര്യങ്ങള്‍ ഓര്‍ക്കുകയാണ്. അന്ന് തട്ടുകട രാഷ്ട്രീയമായിരുന്നു പ്രധാനം. രാവിലെ ദോശയും ചായയും, ഇഷ്ടംപോലെ രാഷ്ട്രീയവും. അതുകഴിഞ്ഞായിരിക്കും ദിനപ്പത്രം വരുന്നത്. ഒരാള്‍ വായിക്കും. മറ്റെല്ലാവരുംകൂടി വിശദീകരിക്കും. തീപാറുന്ന ചര്‍ച്ചകള്‍. ഇങ്ങനെ കൂടുന്നവരില്‍ ഏറിയ പങ്കും ഒരു പണിയുമില്ലാത്തവരോ വീട്ടില്‍പോലും ഒന്നും ചെയ്യാത്തവരോ ആണെന്നുള്ളതാണ് ഓര്‍ക്കേണ്ടത്. ഇതാണ് അവരുടെ പണി. മദ്യപാനവും കുടുംബ കലഹവും വേറെ. ഇതൊക്കെ കണ്ടും കേട്ടുമാണ് കുട്ടികള്‍ സ്ക്കൂളുകളിലും ചെറുപ്പക്കാര്‍ കോളെജുകളിലും രാഷ്ട്രീയം വിളയിക്കുന്നത്. ഇതെല്ലാം ഉള്ളിലൊതുക്കി ഇവിടെ കുടിയേറിയിട്ടുള്ളവര്‍ അവസരം വരുമ്പോള്‍ അതൊക്കെ കഴിയുന്നത്രയും പ്രയോഗിക്കുന്നത് സ്വാഭാവികം തന്നെ, പ്രത്യേകിച്ച് കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍.

എന്നാല്‍ അമേരിക്കയിലെ ആദ്യകാല മലയാളികള്‍ കുടിയേറി കാലമേറെ കഴിഞ്ഞവരാണ്. ഇവിടെ ജീവിച്ച് ഇവിടുത്തെ പൗരത്വം സ്വീകരിച്ചവര്‍. ഇവിടെ ജോലിചെയ്ത് കരംകൊടുത്ത് ഇവിടുത്തെ നിയമവ്യവസ്ഥിതിയില്‍ ജീവിക്കുന്നവര്‍. ബഹൂഭൂരിപക്ഷവും സാമ്പത്തിക പ്രാപ്തി നേടിയിട്ടുള്ളവര്‍. ഇവിടെത്തന്നെ മരിച്ച് മണ്ണടിയേണ്ടവര്‍. അതോടൊപ്പം പാശ്ചാത്യ സംസ്ക്കാരത്തിന്റെ പരമ കോടിയില്‍ വിരാജിക്കുന്നവര്‍. പരിഷ്ക്കാരത്തിന്റെയും ആഡംഭരത്തിന്റെയും അനന്ത സീമകള്‍ അവരുടെ മുന്നിലാണ്. അനുദിനമെന്നോണം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തില്‍ ജീവിക്കുന്നവര്‍. അമേരിക്കയില്‍ മൂന്നും നാലും പതിറ്റാണ്ട് കഴിഞ്ഞവര്‍. അത്തരക്കാര്‍ ഇപ്പോഴും നാട്ടിലെ തട്ടുരാഷ്ട്രീയത്തിന്റെ തനിയാവര്‍ത്തനം തുടരുന്നതു കാണുമ്പോള്‍ സഹതാപം തോന്നും. കേരളം നമ്മുടെ ജന്മനാടാണ്. ആ നാടിന്റെ നന്മയില്‍ പങ്കാളികളാകുകയും കഴിവതു സഹായിക്കേണ്ടതും ആവശ്യമാണെന്നുള്ള സത്യം മറക്കുന്നില്ല. എന്നാല്‍ കുടിയേറ്റ രാജ്യത്ത് ഒരു സാധാരണ പൗരന്റെ പ്രഥമവും പ്രധാനവുമായ വോട്ടവകാശം എന്ന കടമ പോലും നിര്‍വഹിക്കാത്തവരാണ് ഏറിയപങ്കു മലയാളികളും.

ഇപ്പോള്‍ അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ കാലമാണെല്ലോ. ഈ പ്രക്രിയയില്‍ നാം എത്രമാത്രം താല്‍പര്യം കാണിക്കുന്നു എന്നുള്ളത് ചിന്തിക്കേണ്ടതാണ്. വാസ്തവത്തില്‍ ഇവിടുത്തെ തിരഞ്ഞെടുപ്പിലല്ലേ നമ്മള്‍ കൂടുതല്‍ താല്‍പര്യം കാണിക്കേണ്ടതും അമേരിക്കരോട് ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതും. നമ്മുടെ സന്താനങ്ങള്‍ വളര്‍ന്നു വലുതാകേണ്ടതും പ്രവര്‍ത്തിക്കേണ്ടതും ഇവിടുത്തെ സമൂഹത്തിലും രാഷ്ട്രീയ ചുറ്റുപാടിലുമാണ്. ഈ നാടിന്റെ ഭാവിയും നമ്മുടെ അനുദിന ജീവിതത്തില്‍ വേണ്ട സര്‍ക്കാര്‍തല ആനൂകൂല്യങ്ങളും മറ്റ് സഹായങ്ങളും ഇവിടെ തിരഞ്ഞെടുക്കപ്പെടുന്നവരെ ആശ്രയിച്ചിരിക്കും. അതുമാത്രല്ല, ഇവിടുത്തെ പ്രസിഡന്റു തിരഞ്ഞെടുപ്പ് മറ്റ് രാജ്യങ്ങള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. കാരണം ലോകരാഷ്ട്രങ്ങളുടെ ഭാവി നിശ്ചയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കേണ്ടവരാണ് അമേരിക്കയിലെ പ്രസിഡന്റുമാര്‍. അങ്ങനെയുള്ള ഒരു പ്രക്രിയയില്‍ നാം യുക്തമായി പെരുമാറിയില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് തീര്‍ച്ചയായും നമ്മേ ഓരോരുത്തരേയും നമ്മുടെ തലമുറയേയും ബാധിക്കുമെന്നുള്ളതിന് സംശയമില്ല.

ഇവിടെയാണ് സാമൂഹ്യസംഘടനകള്‍ക്ക് വളരെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നത്. പ്രത്യേകിച്ച് കേന്ദ്രസംഘടനകളെന്ന ‘മഹാസംഘടനകള്‍’ക്ക്. എന്നാല്‍ എന്താണ് നടക്കുന്നത്? നാട് നശിപ്പിച്ച് കുട്ടിച്ചോറാക്കുന്ന കുറെ രാഷ്ട്രീയക്കാരെ എഴുന്നള്ളിക്കുന്നതാണ് പതിവ് (ഇപ്പോള്‍ അതിന് അല്‍പം അയവു വന്നിട്ടുണ്ടെന്നു തോന്നുന്നു). കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് ഒരു പ്രവാസി വകുപ്പും അതിന് ഒരു മന്ത്രിയും ഉണ്ടായിരുന്നല്ലോ. അത് ഒരു മലയാളി ആയിരുന്നതുകൊണ്ട് അദ്ദേഹത്തെ ആനയിക്കാനും എഴുന്നള്ളിക്കാനും മലയാളികള്‍ മത്സരിച്ചു. വളരെ പ്രാവശ്യം അദ്ദേഹം അമേരിക്കയില്‍ അങ്ങോളമിങ്ങോളം ചുറ്റിക്കറങ്ങി. സര്‍ക്കാരിന്റെ ഏറെ പണം ഒഴുക്കി. “അമേരിക്കന്‍ മലയാളികളുടെ നീറുന്നു പ്രശ്‌നങ്ങള്‍ അക്കമിട്ട് അദ്ദേഹത്തെ ധരിപ്പിച്ചുട്ടുണ്ടെ”ന്ന് നമ്മുടെ നേതാക്കളുടെ വാര്‍ത്തകള്‍ കണ്ടിട്ടുണ്ട്. എന്നിട്ട് എന്തുണ്ടായി? മുമ്പ് കൊണ്‍സുലേറ്റുകളില്‍നിന്ന് എന്തെങ്കിലും സാധിക്കുന്നതിന് സഹ്യന്‍ കയറേണ്ടിയിരുന്നെങ്കില്‍ ഇന്നത് ഹിമാലയം കയറേണ്ട സ്ഥിതിയാണെന്നാണ് അനുഭവപ്പെട്ടവര്‍ പറയുന്നത്.

ഇപ്പോള്‍ മഹാസംഘടനകളാകുന്ന കേന്ദ്രസംഘടനകളില്‍ സിനിമാക്കാരെ എഴുന്നള്ളിക്കുന്നതാണ് കൂടുതല്‍ ഹരമെന്നു തോന്നുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 25-നു കണ്ട ഫൊക്കാനയുടെ ഒരു വാര്‍ത്തയുടെ ചില ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നു. “... നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി മലയാള സിനിമയിലെ മുഴുവന്‍ താരങ്ങളും താള, സംഗീത, നിര്‍ത്ത മികവിന്റെ അകമ്പടിയോടുകൂടി ടൊറാന്റോയിലെ മാറക്കാന സിറ്റിയെ ഇളക്കി മറിക്കാന്‍ എത്തുന്നു. നിങ്ങളുടെ പ്രിയതാരത്തെ തെരഞ്ഞെടുക്കാനുള്ള അവകാശം നിങ്ങള്‍ക്കുതന്നെ. ... പതിനാറ് ഇനങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കി നമ്മുടെ താരങ്ങളെ അംഗീകരിക്കുന്നു, അഭിനന്ദിക്കുന്നു. ... ഈ അനുഗ്രഹീത കലാകാരന്മാരുടെ സാന്നിദ്ധ്യം ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്റെ മുഖച്ഛായതന്നെ മാറ്റി മറിക്കും. തന്നെയുമല്ല കണ്‍വന്‍ഷനില്‍ എത്തുന്ന പ്രവര്‍ത്തകര്‍ക്ക് ഈ കലാകാരന്മാരുടെ സാന്നിദ്ധ്യം ഉന്മേഷവും ഉത്സാഹവും നല്‍കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.” തുടര്‍ന്ന് പതിവ് ഭാരവാഹികളുടെ ഒരു നീണ്ട പട്ടികയുമുണ്ട്.

അമേരിക്കയില്‍ അഭിമാനത്തോടു ജോലിചെയ്തു ജിവിക്കുന്നവരാണ് മലയാളികള്‍. പലരും ഉന്നത സ്ഥാനങ്ങളിലും. ഇത്രയും വിലകുറഞ്ഞതും തരംതാണതും ബാലിശവുമായ ഒരു പ്രസ്താവന ഇതിനു മുമ്പ് ഒരിക്കലും കണ്ടിട്ടില്ല. ഇതാണോ മലയാളികളുടെ അഭിമാനം? ഒരു കാര്യം ശരിയായിരിക്കാം ഈ സിനിമാക്കരുടെ “സാന്നിദ്ധ്യം, കണ്‍വന്‍ഷനില്‍ എത്തുന്ന പവര്‍ത്തകര്‍ക്ക് (ഭാരവാഹികള്‍ക്ക്) ഉന്മേഷവും ഉത്സാഹവും നല്‍കി”യേക്കും. അതിന് അമേരിക്കയിലെ സാധാരണ മലയാളികള്‍ക്ക് എന്തു കാര്യം? “നിങ്ങളുടെ പ്രിയതാരത്തെ”, ആരുടെ പ്രിയതാരം? “...പതിനാറ് ഇനങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കി നമ്മുടെ താരങ്ങളെ അംഗീകരിക്കുന്നു, അഭിനന്ദിക്കുന്നു.” സംസ്ഥാനസര്‍ക്കാരില്‍നിന്നും കേന്ദ്രസര്‍ക്കാരില്‍നിന്നുമെല്ലാം അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുള്ളവര്‍ക്ക്, അമേരിക്കയിലെ മലയാളികളില്‍നിന്ന് സമാഹരിച്ച് ഇനിയും വാരിക്കോരി കൊടുക്കുക. അമേരിക്കയിലെ അര്‍ഹതപ്പെട്ടവര്‍ അവഗണിക്കപ്പെടുന്നു. അല്ലെങ്കില്‍ ഓരോ ‘പലകക്കഷ്ണ’മിരിക്കട്ടെ. പണ്ട് (പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തിലും) കേരളത്തില്‍ ബ്രാഹ്മണര്‍ വിഭവസമൃദ്ധമായ അമൃതേത്തു കഴിച്ച് ഏബക്കം വിട്ടുപോകുന്നതുകണ്ട് അധഃകൃതര്‍ തൃപ്തിയടഞ്ഞിരുന്ന സമ്പ്രദായത്തെ ഇവിടെ ഓര്‍മ്മിപ്പിക്കുകയാണ്. അങ്ങനെ ആ കാലങ്ങളുടെ ഒരു തനിയാവര്‍ത്തനമാകട്ടെ അമേരിക്കയില്‍ പതിറ്റാണ്ടുകളോളം വസിക്കുന്ന മലയാളികള്‍ക്ക് കേന്ദ്രസംഘടനകളുടെ സാംസ്ക്കാരിക സംഭാവന. ഇനിയും ഇക്കൂട്ടര്‍ നാട്ടിലെ സിനിമാനടീനടന്മാരുടെ ഫാന്‍സ് ക്ലബുകൂടി സംഘടിപ്പിക്കട്ടെ.

ഇവിടെ വയസ്സു മുന്നോട്ടും മനസ്സു പിന്നോട്ടും എന്ന സ്ഥിതിവിശേഷമാണ് കാണാന്‍ കഴിയുന്നത്. കുറഞ്ഞത് അരനൂറ്റാണ്ട് പിന്നിലെ കേരളീയരുടെ കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്നവര്‍ ഇന്നു കുറവല്ല. അന്നു കഴിയാതിരുന്നത് ഇന്നാണ് കഴിയുന്നത്. അപ്പോള്‍ ചിന്തയും അത്രയ്ക്കും പിന്നിലേക്കു പായുന്നു. ഈ നിലപാടും മനോഭവവും മാറാതെ അല്ലെങ്കില്‍ സ്വയം വളരാത് (മനസ്സ്) അമേരിക്കയിലെ മലയാളികളില്‍ മാറ്റമുണ്ടാകുകയില്ല, പ്രത്യേകിച്ച് നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നവരില്‍. രാഷ്ട്രീയക്കാരേയോ സിനമാക്കാരേയോ കൊണ്ടുവന്നാല്‍ നഗരത്തെ “ ഇളക്കി മറിക്കു”മെന്നു പറയുന്നു. വാസ്തവത്തില്‍ നഗരമോ അമേരിക്കയിലെ ഒരു മലയാളിയോപോലും ഇളകുകയില്ല. ഇളകുന്നത് അവരെ പൊക്കിക്കൊണ്ടു നടക്കുന്ന നേതാക്കളായിരിക്കും.

അമേരിക്കയിലെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ നോക്കുക. മലയാളികളുടെ പ്രതിനിധ്യം എവിടെ? അമേരിക്കയില്‍ മറ്റു രാജ്യക്കാരുടെ പ്രാതിനിധ്യം എവിടെയുമുണ്ട്. ഉദാഹരണത്തിന് അമേരിക്കയിലെ നാലാമത്തെ വലിയ പട്ടണമായ ഹ്യൂസ്റ്റനില്‍ എം.ജെ. ഖാന്‍ എന്ന ഒരു പാകിസ്ഥാന്‍കാരന്‍ മൂന്നു പ്രാവശ്യം സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവിടെ വിയ്റ്റ്‌നാമികള്‍വരെയുണ്ട്. വടക്കെ ഇന്ത്യക്കാര്‍ പലര്‍ പലവട്ടം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മലയാളി ഇല്ല. ഹ്യൂസ്റ്റനടുത്ത് വെള്ളക്കാര്‍ക്ക് ഭൂരിപക്ഷമുള്ള മറ്റൊരു പ്രധാന നഗരമായ ഷുഗര്‍ ലാന്‍ഡ് സിറ്റി കൗണ്‍സിലില്‍ വടക്കെ ഇന്‍ഡ്യക്കാര്‍ പല പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് 7-ന് (2016) നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ മറ്റ് മൂന്ന് വെള്ളക്കാരോടൊപ്പം ഹരിഷ് ജാജൊ എന്ന ഒരു ഇന്‍ഡ്യക്കാരനും സര്‍വര്‍ ഖാന്‍ എന്ന ഒരു പാകിസ്ഥാന്‍കാരനും മത്സരിച്ചു. ഹരിഷ് ജാജൊയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. എന്തായാലും ഭാവിയില്‍ ഷുഗര്‍ ലാന്‍ഡിലെ മേയര്‍ സ്ഥാനത്തേക്ക് ഇന്ത്യക്കാരുടെ കടുത്ത മത്സരം നടക്കുമെന്നുള്ളതിന് സംശയമില്ല. ഇത് വടക്കെ ഇന്‍ഡ്യക്കാരുടെയും പാകിസ്ഥാന്‍കാരുടെയും അമേരിക്കയിലെ മുന്നേറ്റത്തിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. മലയാളികള്‍ ചുരുക്കമായി നഗരസഭകളില്‍ ജയിച്ചിട്ടുണ്ട് എന്ന കാര്യം മറക്കുന്നില്ല (ഷുഗര്‍ ലാന്‍ഡ് നഗരസഭയില്‍ മലയാളിയായ ടോം ഏബ്രഹാം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്). പക്ഷെ അതുകൊണ്ടൊന്നും നമ്മുടെ കഴിവിന്റെ ഒരംശംപോലും ആയിട്ടില്ലെന്നുള്ളതാണ് സത്യം.

ഒബാമ പ്രസിഡന്റായ ശേഷം അന്‍പതോളം ഇന്ത്യക്കാരെ വിവിധ വകുപ്പുകളില്‍ നിയമിച്ചിട്ടുണ്ട്. ഒരു മലയാളിപോലും ഇല്ല. മലയാളികളുടെ വ്യക്തിപരമായും സംഘടനാപരമായുമുള്ള ചിന്താപ്രശ്‌നമാണ് ഈ പിന്നോക്കാവസ്ഥയ്ക്കുള്ള ഒരു പ്രധാന കാരണം.

കേന്ദ്രസംഘടനകളിലും മറ്റ് സംഘടനകളില്‍പോലും കഴിയുന്നത്ര അമേരിക്കയിലെ രാഷ്ട്രീയ-സാമൂഹ്യ-കലാ രംഗങ്ങളിലുള്ള നേതാക്കളെ വരുത്തുക പതിവാക്കണം. ഇവിടുത്തെ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസുകള്‍ ഏര്‍പ്പെടുത്തുകയും എല്ലാവര്‍ക്കും പ്രയോജനപ്രദവും പ്രചോദനപ്രദവുമായ സെമിനാറുകള്‍ സംഘടിപ്പിക്കുകയും വേണം. കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍കൊണ്ട് ഇവിടുത്തെ അച്ചടി ദൃശ്യമാധ്യമങ്ങള്‍ നിറയുമ്പോള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകേണ്ട അമേരിക്കന്‍ തിരഞ്ഞെടുപ്പു വാര്‍ത്തകള്‍ പേരിന് എവിടെയെങ്കിലും കണ്ടെങ്കിലായി. അതും അമേരിക്കന്‍ മാധ്യമങ്ങളില്‍ വന്ന് ആറിത്തണുത്ത വാര്‍ത്തള്‍ ചുരുക്കി മലയാളത്തില്‍ പ്രസ്താവിക്കുന്നു എന്നു മാത്രം. അതല്ലാതെ അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും അതില്‍ നമ്മുടെ പങ്കിനെക്കുറിച്ചും ബോധവത്ക്കരിക്കത്തക്ക തനതായ വാര്‍ത്തകള്‍ ഉണ്ടാകണം. നമ്മുടെ അടുത്ത തലമുറ അമേരിക്കയിലെ മാതൃകാ പൗരന്മാരാകണമെങ്കില്‍ ആദ്യം നാം മാതൃകയാകണം. അതിന് നാടിനെ കുട്ടച്ചോറാക്കുന്ന വിവര വിഹീനരായ രാഷ്ട്രീയക്കാരേയും നടീനടന്മാരേയും കേരളത്തില്‍നിന്നു കൊണ്ടുവന്ന് നഗരത്തെ “ഇളക്കി മറിക്കു”ന്ന മാതൃകായാണോ വേണ്ടത്?

ദീര്‍ഘവീക്ഷണമുള്ള നേതാക്കള്‍ സംഘടനകളുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കണം. പേരിനും പടത്തിനുംവേണ്ടി മാത്രം കളംമാറ്റി ചവിട്ടി സ്ഥിരം നേതൃനിരയില്‍ ഇത്തിള്‍ക്കണ്ണികള്‍പോലെ പറ്റിപ്പിടിച്ച് പുരോഗമനം വലിച്ചു കുടിച്ച് നശിപ്പിക്കുന്ന ചിന്തശക്തിയില്ലാത്ത സ്ഥാനമോഹികളെ മാറ്റി ചിന്താശക്തിയും പ്രവര്‍ത്തന ചാതുര്യവുമുള്ള യുവാക്കള്‍ക്ക് അവസരം കൊടുക്കണം. പടങ്ങളിള്‍ സ്ഥിരം പുള്ളികളെ കണ്ടിട്ടുണ്ട്. മുന്‍നിരിയില്‍ വസ്ത്രം വിതറി ഇടിച്ചുകയറി നില്‍ക്കും. അല്ലെങ്കില്‍ മറ്റുള്ളവരുടെകൂട് വെട്ടിചേര്‍ത്തു വയ്ക്കും. അതു കണ്ടാല്‍ വ്യക്തമാണ് ഇവര്‍ പടത്തിനു മാത്രമായിട്ടാണ് കമ്മിറ്റിയില്‍ കയറിയിട്ടുള്ളതെന്ന്്. അവരെക്കുറിച്ച് എത്ര എഴുതിയാലും നാട്ടില്‍നിന്ന് എഴുതിച്ചാലും അവര്‍ ചിന്താശക്തിയും കര്‍മ്മപ്രാപ്തിയും ഇല്ലാത്തവരാണെന്ന് എല്ലാവര്‍ക്കും അറിയാം. അത്തരക്കാരെ മാറ്റിനിര്‍ത്തണം. ചുരുക്കത്തില്‍ നമ്മുടെ കര്‍മ്മഭൂമിയായ അമേരിക്കയിലെ സാമൂഹ്യ-രാഷ്ടിരീയ രംഗങ്ങളില്‍ നാം ഉത്തരവാദിത്വമുള്ള ഭാഗഭാക്കുകളാകണം. അതിന് നമ്മുടെ ചിന്താഗതിയില്‍ സമൂല മാറ്റം അനിവാര്യമാണ്. അത് നേതൃനിരിയില്‍ തുടങ്ങി ഓരോ അമേരിക്കയിലെ മലയാളിയിലും മാറ്റം വരേണ്ടതായിട്ടുണ്ട്. അപ്പോള്‍ വയസ്സു മുന്നോട്ടും മനസ്സു പിന്നോട്ടും എന്ന പ്രതിഭാസത്തിനു മാറ്റം ഉണ്ടാകും. അപ്പോള്‍ മനസ്സ് വയസ്സിനെക്കാള്‍ ‘അതിവേഗം ബഹുദൂരം’ മുന്നോട്ടു പോകും.

മണ്ണിക്കരോട്ട് (www.mannickarottu.net)
Join WhatsApp News
Observer 2016-06-16 19:59:15
So many people wrote saying that American Malayalees get involve in US politics, civics polls etc. Wrote against, about bringing movie stars, Kerala politicians, kerala literary people by spending lot of money. This is not new. But your reminder writings are also good and I agree with you. But this FOKANA/FOMA/religious people keep on rerpeating the same mistakes. They are spennding our hard earned convention registeration money just for these so called celebrities. Waste of money, no accountability. They will not learn, they will not listen the public outcry. They keep on give such cinema night, awards, ponnada, they keep on inviting the same celebrities, same religious heads, swamys, thirumanies etc.They occupy the stages with their boring speeches and programs. The local talents get kicked out. What to do? That is why the conventions are waste of our money, time just publicity. Please Give chances to local talents, local literary people etc.. etc. Any way Sree Monnikarottu, let us keep on write and voice our concerns. Keep pressure on them.They must change
P.T Kurian 2016-06-17 04:31:48
..ഫോമ ഫോഖന നേതാക്കൾ ഇത്  ഒരു എട്ടുവട്ടം
വായിച്ച
ശേഷം ഒരു മന്തിക ചരടായ് അവരുടെ 
അരയിൽ കെട്ടെട്ടെ.
 
വായനക്കാരൻ 2016-06-17 06:24:58
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ എന്നു പറഞ്ഞതുപോലെയാണ് അമേരിക്കയിൽ വന്നു കാലം കഴിഞ്ഞിട്ടും പല മലയാളികളും.  കേരളത്തിൽ ആയിരുന്നെങ്കിൽ സ്വപ്‌നം കാണാൻ കഴിയാത്ത അവസ്ഥയിൽ എത്തിയിട്ടും, അമേരിക്കൻ പൗരനായിട്ടും, മിക്കവന്റെ കൂറു   കേരളത്തിലെ കള്ളന്മാരായ  രാഷ്ട്രീയക്കാരോടാണ്.  കൊള്ള കുലപാതകം,  വ്യഭിചാരം, ബലാൽസംഗം,  പിന്നെ വിദേശ പരിയടനം ഇതാണ് ഇവന്മാരുടെ തൊഴിൽ.  നാട്ടിൽ നിന്ന് വന്ന് പഠിച്ചു ജോലി ഉണ്ടാക്കാൻ അവസരം ഉണ്ടായിട്ടും അതു ചെയ്യാതെ പാവം ആറൻസ് ഉണ്ടാക്കുന്ന പൈസ അടിച്ചുമാറ്റി കള്ളും കുടിച്ചു സംഘടന സ്ഥാപിച്ചു അടുത്ത തലമുറക്ക് പ്രയോചനം ഇല്ലാതെ ചന്ത പട്ടിയെപ്പോലെ അസോസിയേഷൻ , ഫൊക്കാന, ഫോമാ എന്നൊക്കെ പറഞ്ഞു നടക്കുന്ന കുറെ അനാഥ പ്രേതങ്ങളാണ് അമേരിക്കയിൽ മലയാളികളുടെ പേര് നാറ്റിക്കുന്നത് .  കേരളത്തിലെ ഇലക്ഷനെക്കുറിച്ചുള്ള ഇവന്മാരുടെ  പ്രതികരണം കണ്ടപ്പോൾ വിചാരിച്ചു ഇവിടെ പിണാറായി വിജയനേം ഉമ്മൻ ചാണ്ടിയെയും കൊണ്ടുവന്നു ജാഥയും ഒരു സമ്മളനവും നടത്തും എന്നു .  ട്രംപിന്റ് പുറകിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം ഇല്ലാത്തവരെപ്പോലെ മലയാളികളുടെ ഇളക്കം കണ്ടപ്പോൾ എനിക്ക് തോന്നി നാട്ടീന്നു പത്താം തരം പൂർത്തിയാക്കാതെ വന്നവന്മാരെ ഇവന്മാരെന്നു.  അമേരിക്കയിൽ വന്നിട്ട് ഒരു പുരോഗതി ഇല്ലാത്ത വർഗ്ഗം മലയാളി ആണെന്നുള്ളതിൽ സംശയം ഇല്ല. കൂടി വന്നാൽ ഫൊക്കാന അല്ലെങ്കിൽ ഫോമാ ഏറ്റവും കുറഞ്ഞത് ഒരു ജില്ലാ പ്രസിഡന്റ്. പടങ്ങൾ കണ്ടപ്പോൾ ഇന്ത്യൻ റയിൽവേ സ്റ്റേഷനുകളിൽ പിടികിട്ടാപുള്ളികളുടെ പടം പോസ്റ് ചെയിതിരിക്കുന്നതുപോലെയുണ്ട്. എന്തായാലും  നിങ്ങൾ ഇങ്ങനെ ഒരു ലേഖനം എഴുതിയത് വളരെ സമയോചിതം ആണ്.  ഫ്ലോറിഡയിൽ മുതലയുടെ എണ്ണം കൂടുന്നു എന്നു പറയുന്നതുപോലെ ഇവന്മാരുടെ എണ്ണം അമേരിക്കയിൽ കൂടി കൂടി വരികയാണ്. ശരീരം കണ്ടാൽ  ആന മാതിരി ഇവന്റെ കളികൾ കണ്ടാൽ കുരങ്ങന്റെ മാതിരി . എന്തായാലും കൊള്ളാം പറ്റിയ തലക്കെട്ട് .  വയസ്സ് മുന്നോട്ടും മനസ്സ് പിന്നോട്ടും .  ഇവനൊക്കെ ഇത് വായിക്കാൻ പറ്റിയ ഭാഷാ പരിജ്ഞാനവും യുക്തി ചിന്തകളും ഉണ്ടോ എന്തോ .  എങ്കിൽ മാത്രമേ നിങ്ങളുടെ ലേഖനത്തിൽ ഇടയ്ക്കിടെ കേറ്റി വച്ചിരിക്കുന്ന പാരകൾ ഇവനൊക്കെ മനസിലാകൂ 

John Varghese 2016-06-17 08:13:09
ഫോമയും ഫൊക്കാനയും കതകു പൂട്ടി കച്ചവടം നിറുത്തണം എങ്കിൽ മാത്രമേ ഈ എലി (എലക്ഷൻ ) ശല്യം തീരുകയുള്ളു.  മനസ്സ് വളരാത്ത ചിലരുടെ തരികിട.  

Anthappan 2016-06-17 08:44:19

The author of the article, indeed, deserves kudos for writing such a timely article.  As we hear always, Malayaalee community is one of the less integrated communities with American culture and as a result our next generation is losing lots of opportunity to advance in this society.  If we look at the history of immigration, we cannot ignore the forefather of Asian immigration, Dalip Singh Saund.  He became the first Indian Congress man in 1957 and became instrumental to open up the door for immigration.  We are now in a much better position to do better than that to improve the life of our next generation.  But, unfortunately, it seems like majority of the Malayaalees  are focusing on their own interest. It is an eye opener for all Malayalees to look into the future of their next generation here in comparison with the North Indians.  See the list below and evaluate yourself.

President Barack Obama, whose administration has by far the largest number of Indian Americans, has appointed two more to key White House jobs.

 USAID administrator Rajiv Shah is the highest ranking Indian American appointee.

A list of top Indians in the Obama administration:

Paula Gangopadhyay, Member, National Museum and Library Services Board,

Sonny Ramaswamy, Director, National Institute of Food and Agriculture

Anuj Chang Desai, Member Foreign Settlement Claims Commission

Sonal Shah, Deputy assistant to the President, director, Office of SICP, Domestic Policy Council

Farah Pandith, US special representative to Muslim communities

Anju Bhargava, Member, faith-based advisory council

Rajen Anand, Executive director, policy, USDA Centre for Nutrition and Promotion

Nisha Desai Biswal, Assistant Administrative Bureau for Asia

Deepa Gupta, Member, National Council on the Arts

Arunava Joshi Majumdar, Under Secretary US department of energy

Preet Bharara, US attorney for Southern District of New York

Ajit Vardaraj Pai, Commissioner, Federal Communication Commission

Geeta Pasi, Ambassador to Republic of Djibouti

Subra Suresh, NSF Director

Rajesh De, Deputy assistant attorney general, US department of justice

Democrat 2016-06-17 11:44:51
Boycott FOKANA & FOAMA and Vote for Hillary Clinton 
ന്യുയോർക്കൻ 2016-06-17 11:48:05
ഹ്യൂസ്റ്റനിൽ നിന്നുള്ള രണ്ടു ജോർജ്ജുമാര്കൂടി ഫൊക്കാന ഫോമായുടെ ബിസിനെസ്സ് പൊളിക്കുന്ന മാട്ടുണ്ടല്ലോ 
Ninan Mathulla 2016-06-17 12:22:59
Appreciate the well written article and the constructive criticism from Mannickarottu. Reminds me of two lines from 'Nalan and Damayanthi'. Yauvanan vannudichittum cheruthayilla cheruppam. Avivekamithukandal chilar pazhikkum, chilar parihacikkum. Hope our leaders get the correct vision as to what direction and level to take the Malayalee community here
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക