Image

അനാദരവ് കാണിച്ചത് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി

Published on 03 February, 2012
അനാദരവ് കാണിച്ചത് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി
കോഴിക്കോട്:അന്തരിച്ച കേരള ഗവര്‍ണറോട് അനാദരവ് കാണിച്ചത് പ്രതിപക്ഷമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഗവര്‍ണറെ അവഹേളിച്ചതിന് സര്‍ക്കാര്‍ മാപ്പു പറയണമെന്ന വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണറുടെ സംസ്‌കാര ചടങ്ങില്‍ പ്രതിപക്ഷത്തു നിന്ന് ആരും പങ്കെടുത്തില്ല. പ്രതിപക്ഷ നേതാവിന് സമയം ഇല്ലായിരുന്നുവെങ്കില്‍ മറ്റാരെയെങ്കിലും പറഞ്ഞു വിടാമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റ് മറച്ചു വയ്ക്കാനാണ് സര്‍ക്കാരിനെതിരെ ആരോപണവുമായി പ്രതിപക്ഷം രംഗത്തിറങ്ങിയിരിക്കുന്നതെന്നും ദുഃഖാചരണം ഫെബ്രുവരി ഒന്നിന് അവസാനിച്ചിരുന്നെന്നും ഫെബ്രുവരി രണ്ടു വരെയാണു ദുഃഖാചരണമെന്നതു തെറ്റായി അച്ചടിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവര്‍ണറോട് സര്‍ക്കാര്‍ അനാദരവ് കാട്ടിയിട്ടില്ലെന്ന് മന്ത്രി കെ.സി ജോസഫും വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന് വിഷയദാരിദ്ര്യമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി രാജിവെക്കണമെന്ന് അദ്ദേഹം പറയുന്നതെന്നും കെ.സി ജോസഫ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക