Image

ട്രമ്പിനെ സ്വീകരിക്കാന്‍ ഡാളസ് ഒരുങ്ങുന്നു.

പി.പി.ചെറിയാന്‍ Published on 15 June, 2016
ട്രമ്പിനെ സ്വീകരിക്കാന്‍ ഡാളസ് ഒരുങ്ങുന്നു.
ഡാളസ്: തിരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുക്കുന്നതിനും, തിരഞ്ഞെടുപ്പു ഫണ്ട് സമാഹരിക്കുന്നതിനുമായി റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജൂണ്‍ 16(വ്യാഴം)ന് ഡാളസ്സിലെത്തുന്നു. തിരഞ്ഞെടുപ്പു പ്രചരണം ആരംഭിച്ചതിന് ശേഷം രണ്ടാം തവണയാണ് ഡാളസ്സിലെത്തുന്നത്.

ഡാളസ്സിലെത്തുന്ന ട്രമ്പിനെ സ്വീകരിക്കുവാന്‍ ട്രമ്പ് വിക്ടറി കമ്മിറ്റി തയ്യാറെടുക്കുമ്പോള്‍ ട്രമ്പിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതിന് അറ്റോര്‍ണി ഡൊമിംഗൊ ഗാര്‍സിയായുടെ നേതൃത്വത്തിലുള്ള ആക്ടിവിസ്റ്റ് ജൂണ്‍ 14 ചൊവ്വാഴ്ച യോഗം ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ട്. ട്രമ്പിന്റെ അനുയായികളുമായി സംഘര്‍ഷം ഒഴിവാക്കുന്നതിന് ഹൈലാന്റ് വില്ലേജ് പാര്‍ക്കിലാണ് പ്രതിഷേധക്കാര്‍ റാലി സംഘടിപ്പിക്കുക എന്ന് ഗാര്‍സിയ പറഞ്ഞു.

ഇതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്തു ആവശ്യമായ സുരക്ഷിതത്വം നല്‍കുവാന്‍ കഴിയുകയില്ല എന്ന് ചൂണ്ടികാട്ടി ഇര്‍വിംഗ് സിറ്റി അധികൃതര്‍ ട്രമ്പിന് റാലി സംഘടിപ്പിക്കുന്നതിനുള്ള അനുമതി നിഷേധിച്ചു. 2015 ല്‍ അമേരിക്കന്‍ സെന്ററില്‍ സംഘടിപ്പിച്ച ഫണ്ട് സമാഹരണ പരിപാടി വന്‍വിജയമായിരുന്നു.

ഡാളസ്സിലെ പരിപാടികള്‍ക്കുശേഷം ഹൂസ്റ്റണ്‍ സാന്‍ന്റോണിയ തുടങ്ങിയ സിറ്റികളില്‍ നടക്കുന്ന റാലിയിലും ട്രമ്പ് പങ്കെടുക്കും. മെക്‌സിക്കന്‍ അതിര്‍ത്തിയോടു തൊട്ടുകിടക്കുന്ന നോര്‍ത്ത് ടെക്‌സസ് സിറ്റികളിലെ റാലി സംഘര്‍ഷഭരിതമാകുമോ എന്ന് അധികാരികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

ട്രമ്പിനെ സ്വീകരിക്കാന്‍ ഡാളസ് ഒരുങ്ങുന്നു.
Join WhatsApp News
Anthappan 2016-06-15 07:34:04
All emigrants must unite to defeat Trump in the general election.  Any malayalees supporting Trump must be evaluated for his mental status.  He will make emigrants life in this country difficult because he is a white supremacist.

"Donald Trump's unfavorability level is at 70%, the highest since announcing his presidential campaign, according to a new poll out Tuesday.

According to the new Washington Post/ABC News survey, 7 out of 10 American adults have an unfavorable opinion of the Republican presumptive presidential nominee. That's a significant reversal from a few weeks ago when Trump's polling seemed to be trending upward. Just 29% reported having a favorable opinion of Trump in the new poll. Among Hispanic respondents, that number is 89% unfavorable."
Observer 2016-06-15 11:20:25
About Trump:  
Carlos CurbeloDuring an interview with the Wall Street Journal, the congressional representative from Florida’s 26th district said, "This man does things and says things that I teach my 6- and 3-year-olds not to say. I could never look them in the eye and tell them that I support someone so crass and insulting and offensive to lead the greatest nation in the world.” Roberto Koltun/AP
Anthappan 2016-06-15 10:41:50

More than 5,000 Muslims Serving in US Military, Pentagon Says! What happens to all these people if Trump becomes president? 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക