Image

ശശികലയുടെ സഹോദരന്‍ അറസ്റ്റില്‍

Published on 03 February, 2012
ശശികലയുടെ സഹോദരന്‍ അറസ്റ്റില്‍
ചെന്നൈ: എ.ഐ.എ.ഡി.എം.കെ.യില്‍നിന്ന് പുറത്താക്കപ്പെട്ട ശശികലയുടെ ബന്ധുക്കള്‍ക്കും കൂട്ടാളികള്‍ക്കും എതിരെ മുഖ്യമന്ത്രി ജയലളിത നടപടികള്‍ ശക്തമാക്കുന്നു. തിരുവാരൂര്‍ ജില്ലയിലെ രണ്ട് വീടുകള്‍ ഇടിച്ചുതകര്‍ത്ത കേസില്‍ ശശികലയുടെ ഇളയ സഹോദരന്‍ ദിവാകരനെ വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തു.

ഇയാള്‍ മദ്രാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല. ഇതേത്തുടര്‍ന്നാണ് അറസ്റ്റ്.

ശശികലയുമായി അകന്നതിനെത്തുടര്‍ന്ന് ജയലളിത ശശികലയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പാര്‍ട്ടി ഭാരവാഹികളെ ഒന്നായി പുറത്താക്കുകയും രണ്ട് മന്ത്രിമാരെ മന്ത്രി സഭയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ശശികലയടക്കം 14 പേരെ എ.ഐ.എ.ഡി.എം.കെ.യില്‍ നിന്ന് ജയലളിത പുറത്താക്കിയത്. എന്തുകൊണ്ടാണ് ഇവരെ പുറത്താക്കിയതെന്ന് ജയലളിത വ്യക്തമാക്കിയിട്ടില്ല. മൂന്ന് പതിറ്റാണ്ടോളമായി ജയലളിതയുടെ ആത്മമിത്രമായിരുന്ന ശശികല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക