Image

സീറോ മലബാര്‍ കണ്‍വെന്‍ഷന്‍: ന്യൂയോര്‍ക്ക്‌ മേഖലാ കിക്കോഫ്‌ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 03 February, 2012
സീറോ മലബാര്‍ കണ്‍വെന്‍ഷന്‍: ന്യൂയോര്‍ക്ക്‌ മേഖലാ കിക്കോഫ്‌ നടത്തി
ന്യൂയോര്‍ക്ക്‌: അറ്റ്‌ലാന്റയില്‍ ജൂലൈ 26 മുതല്‍ 29 വരെ നടക്കുന്ന ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ആറാമത്‌ ദേശീയ കണ്‍വെന്‍ഷന്റെ ന്യൂയോര്‍ക്ക്‌ മേഖലാ കിക്ക്‌ഓഫ്‌ 29-ന്‌ ഞായറാഴ്‌ച ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ വെച്ച്‌ ജോര്‍ജ്‌ കണ്ടംകുളം, ഡോ. ബേബി പൈലി, ജോസഫ്‌ കാഞ്ഞമല, ജോസ്‌ ഞാറക്കുന്നേല്‍, സണ്ണി മാത്യു, ജോട്ടി പ്ലാത്തറ എന്നിവരില്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍ ഏറ്റുവാങ്ങിക്കൊണ്ട്‌ രൂപതാ വികാരി ജറാള്‍ മോണ്‍. ആന്റണി തുണ്ടത്തില്‍ നിര്‍വഹിച്ചു. തദവസരത്തില്‍ വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി അധ്യക്ഷതവഹിച്ചു. ഫാ. റോയിസണ്‍ മേനോലിക്കല്‍ സന്നിഹിതനായിരുന്നു.

നാല്‌ അംഗങ്ങളുള്ള കുടുംബത്തിന്‌ താമസവും ഭക്ഷണവും ഉള്‍പ്പടെ 1000 ഡോളറിന്റെ പ്രമോഷണല്‍ പാക്കേജിന്‌ വന്‍ പ്രതികരണമാണ്‌ ഉണ്ടായത്‌. കൂടാതെ പല സ്‌പോണ്‍സര്‍മാരേയും ഇടവകയില്‍ നിന്ന്‌ ലഭിച്ചു.

കണ്‍വെന്‍ഷന്റെ വിജയത്തിന്‌ ബ്രോങ്ക്‌സ്‌ ഇടവകയില്‍ നിന്നും എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന്‌ വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി പറഞ്ഞു. അതോടൊപ്പം സാധിക്കുന്ന അത്രയും കുടുംബങ്ങള്‍ കണ്‍വെന്‍ഷന്‍ പങ്കെടുക്കണമെന്നും അച്ചന്‍ അഭ്യര്‍ത്ഥിച്ചു. ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌.
സീറോ മലബാര്‍ കണ്‍വെന്‍ഷന്‍: ന്യൂയോര്‍ക്ക്‌ മേഖലാ കിക്കോഫ്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക