Image

മുലായത്തിനും മായാവതിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Published on 02 February, 2012
മുലായത്തിനും മായാവതിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ലക്‌നോ: യുപി മുഖ്യമന്ത്രി മായാവതിക്കും സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനുമെതിര രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി രംഗത്ത്. യുപി തിളങ്ങുന്നുവെന്ന തെറ്റായ പ്രതിച്ഛായ പരത്തുകയാണ് മായാവതിയെന്ന് പറഞ്ഞ രാഹുല്‍, മുലായം സിംഗ് യാദവിന് മുസ്‌ലീം മതവിഭാഗത്തോടുള്ള പ്രതിബദ്ധതയെയും ചോദ്യം ചെയ്തു.

മുസ്‌ലീം മതവിഭാഗത്തിന് കോണ്‍ഗ്രസ് നല്‍കിയ സംവരണം പര്യാപ്തമല്ലെന്ന് പറയുന്ന മുലായം എന്തു കൊണ്ട് മൂന്നുതവണ യുപി മുഖ്യമന്ത്രിയായിട്ടും സംവരണം ഉയര്‍ത്താന്‍ തയാറായില്ലെന്നും ചോദിച്ചു. ഇക്കാര്യം ഉന്നയിച്ച സ്വന്തം പാര്‍ട്ടിക്കാരനായ റഷീദ് മസൂദിനെ മുലായം പുറത്താക്കുകയായിരുന്നുവെന്നും യുപിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ പറഞ്ഞു.

മുസ്‌ലീങ്ങള്‍ക്ക് 28 ശതമാനം സംവരണം നല്‍കുമെന്നാണ് മുലായം അവകാശപ്പെടുന്നത്. എന്നാല്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും മുലായം ഇതേകാര്യം തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ക്ക് ഒന്നും മനസ്സിലാവില്ലെന്നാണ് മുലായം കരുതുന്നത്. ഉദ്യോഗസ്ഥരുടെ പുകഴ്ത്തലില്‍ മയങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി മായാവതിയെന്നും രാഹുല്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക