Image

മുംബൈ ഭീകരാക്രമണം: പാക് ജുഡീഷ്യല്‍ കമ്മീഷന്‍ എത്തിയില്ല

Published on 02 February, 2012
മുംബൈ ഭീകരാക്രമണം: പാക് ജുഡീഷ്യല്‍ കമ്മീഷന്‍ എത്തിയില്ല
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് പാക്കിസ്ഥാനില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് ഇന്ത്യയിലെത്തുമെന്ന് അറിയിച്ച പാക് ജുഡീഷ്യല്‍ കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശനത്തിന് എത്തിയില്ല. പാക് ജുഡീഷ്യല്‍ കമ്മീഷന്‍ അംഗങ്ങള്‍ എത്താതിരുന്നതിനെക്കുറിച്ച് പാക്കിസ്ഥാന്‍ ഔദ്യോഗിക വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. 

അതേസമയം, മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ അറസ്റ്റിലായ ഏഴു തീവ്രവാദികളുടെ വിചാരണ നടപടികള്‍ തുടരുന്നത് സംബന്ധിച്ച് ശനിയാഴ്ച റാവല്‍പിണ്ടിയിലെ തീവ്രവാദവിരുദ്ധ കോടതി തീരുമാനമെടുക്കുന്ന പശ്ചാത്തലത്തിലാണ് ജുഡീഷ്യല്‍ കമ്മീഷന്‍ സന്ദര്‍ശനം നീട്ടിവെച്ചതെന്നാണ് സൂചന. 

ഇന്ത്യയിലെ അന്വേഷണ ഉദ്യോഗസ്ഥരുടെയും പാക് തീവ്രവാദികളുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെയും മൊഴികള്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന പാക് ജുഡീഷ്യല്‍ സംഘം ശേഖരിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. കേസ് ബോംബെ ഹൈക്കോടതിയിലായതിനാല്‍ പാക് സംഘത്തിന്റെ സന്ദര്‍ശനം കോടതിയേയും അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക