Image

ഞങ്ങള്‍ക്ക് എല്ലാ സംഘടനകളും ഒരുപോലെ­ (ശിവന്‍ മുഹമ്മ)

ശിവന്‍ മുഹമ്മ (President, India Press Club) Published on 08 June, 2016
ഞങ്ങള്‍ക്ക് എല്ലാ സംഘടനകളും ഒരുപോലെ­  (ശിവന്‍ മുഹമ്മ)
രണ്ടായിരത്തിമൂന്നു മുതല്‍ ഇന്നുവരെ മാധ്യമ രംഗത്തുള്ള എനിക്ക് മനസിലായത് ഇന്നുവരെ ഫോക്കാന, ഫോമാ ഇവരാരും ഒരു സ്‌പെഷ്യല് പാക്കേജും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്കിയതായി അറിവില്ല. എന്നാല്‍ കണ്‍വഷനുകളിലെക്ക് എല്ലാ മാധ്യമ പ്രവര്ത്തകരെയും ക്ഷണിക്കുക പതിവാണ്.

സന്തോഷപൂര്‍വം ഈ ക്ഷണം സ്വീകരിച്ച് എല്ലാവരും അതില് പങ്കെടുക്കുന്നു. രണ്ടും മൂന്നും മാധ്യമ പ്രവര്ത്തകര് ഒരുമുറി പങ്കിടുന്നതും കാണാം. ഇതു പലപ്പോഴും ചെലവ് ചുരുക്കാനും മാധ്യമങ്ങളുടെ പ്രാതിനിധ്യം കൂടുവാനും സാധിക്കുന്നു. ഇതു രണ്ടായിരത്തിമൂന്നു മുതല്‍ വിവിധ ദേശീയ സംഘടനകളുടെ സമ്മേളനത്തില് നിന്ന് മനസ്സിലായ കാര്യമാണ്. ഇതില്‍ ഫോക്കാന , എ കെ.എം.ജി , കെ.എച്ച്.എന്‍.എ, ഫോമ തുടങ്ങിയ സംഘടനകള് ഉള്‍പ്പെടും . അമേരിക്കയില് താമസിക്കുന്ന മലയാളികളായ മാധ്യമ പ്രവര്‍ത്തകര്‍ എല്ലാവരും സ്വന്തമായി പണം ചിലവഴിച്ചാണ് ഈ സമ്മേളനങ്ങളില് എത്തുന്നത്. എന്നാല് കേരളത്തില് നിന്നുള്ള മാധ്യമ പ്രവര്‍ത്തകരുടെ എല്ലാ ചിലവുകളും അതതു സംഘടനകള് എടുക്കാറാണ് പതിവ്. ഓരോ രണ്ടു വര്ഷം കൂടുംബോളും അമേരിക്കന് മലയാളി മാധ്യമ പ്രവര്ത്തകര് കണ്വന്ഷനെ കുറിച്ചുള്ള വാര്ത്തകളും, അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങളും പ്രസിദ്ധീകരിച്ചും, സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതും സാധാരണമാണ്. അതിനാല് കണ്വെന്ഷനുകളിലേക്ക് എല്ലാ മാധ്യമങ്ങളെയും അതിന്റെ പ്രതിനിധികളെയും ക്ഷണിക്കുന്നതില് രണ്ടു വട്ടം ആലോചിക്കേണ്ട കാര്യമില്ല. ഇതോരു അര്ഹതപ്പെട്ട കാര്യം തന്നെയാണ് എന്ന് ഞാന് കരുതുന്നത്. എന്നാല് ഇന്ന് മുന്കാലങ്ങളെ അപേക്ഷിച്ച് മാധ്യമങ്ങളുടെ എണ്ണം വളരെ വര്ധിച്ചിരിക്കുന്നു. അച്ചടി, ദൃശ്യ, ഇന്റര്‍നെറ്റ് മാധ്യമങ്ങളുടെ എണ്ണം വളരെ വര്ധിച്ചിരിക്കുന്നു. ഇവരെ എല്ലാം കണ്‍വന്‍ഷനുകളിലേക്ക് ക്ഷണിക്കുക എന്നത് പലപ്പോഴും അധിക സാമ്പത്തിക ഭാരം അതാതു കണ്‍വന്‍ഷന് ഭാരവാഹികള്‍ക്ക് ഉണ്ടാവാം. അത് മനസിലാക്കാനുള്ള സാമാന്യ ബോധം ഇവിടുത്തെ മാധ്യമ പ്രവര്ത്തകര്ക്ക് ഉണ്ടെന്നു വിശ്വസിക്കുക. എന്നാല് പണച്ചിലവു ഏറുന്നതിനാല്‍ തങ്ങള്‍ക്കു ഇഷ്ടപ്പെട്ട ഒന്നോ രണ്ടോ മാധ്യമങ്ങളെ മാത്രം ക്ഷണിച്ച് ബാക്കിയുള്ളവരെ പൂര്ണമായി ഒഴിവാക്കുമ്പോള് അവിടെ ക്ഷണം ലഭിക്കാതെ വരുന്ന മാധ്യമ പ്രവര്ത്തകരെയാണ് വേദനിപ്പിക്കുന്നത്. പന്ത്രണ്ട് , പതിനാലു വര്ഷങ്ങള്ക്കു മുന്പ് ഇവിടെ വളരെ ചുരുക്കം മാധ്യമങ്ങളും, മാധ്യമ പ്രവര്ത്തകരെ ഉണ്ടായിരുന്നുള്ളൂ. മലയാളികളുടെ കുടിയേറ്റം ടെക്‌നോളജിയുടെ വളര്ച്ച, ഇവ രണ്ടും ധാരാളം അച്ചടി, ദൃശ്യ, ഓണ്‌ലൈന് മാധ്യമങ്ങള്ക്ക് വഴി തുറന്നു. സോഷ്യല് മീഡിയയുടെ വരവോടെ സിറ്റിസന് ജെര്ണലിസത്തിനു പ്രിയമേറി. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റുകളുടെ എണ്ണം വര്ധിച്ചു. നോര്ത്ത് അമേരിക്കയിലെ എല്ലാ മലയാളി സംഘടനകളും അവരുടെ പ്രവര്ത്തനങ്ങള് അമേരിക്കയുടെ വിവിധ ഭാഗങ്ങളില് താമാസിക്കുന്ന മലയാളികളുടെ മുന്നിലേക്ക് എത്തിക്കുന്നത് ഈ പറയുന്ന മാധ്യമ പ്രവര്ത്തകരാണ് എന്നത് ഞാന് ഓര്മിപ്പിക്കട്ടെ. ഒരുപക്ഷെ ഇത്രയേറെ മാധ്യമങ്ങള്‍ ഇല്ലായിരുന്നെങ്കില് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഇത്രയധികം സംഘടനകള് വളരുമായിരുന്നില്ല. ഇത്രയധികം സംഘടന നേതാക്കള് ഉണ്ടാകുമായിരുന്നില്ല. അല്ലെങ്കില് അവരുടെ കൂട്ടായ്മയെക്കുറിച്ച് ആരും അറിയില്ലായിരുന്നു. തീര്ച്ചയായും സംഘടനകളും മാധ്യമങ്ങളും ഒരുമിച്ചു നില്ക്കുന്നതു കൊണ്ടാണ് നമ്മുടെ സാംസ്കാരികത കുറച്ചെങ്കിലും വരും തലമുറയ്ക്ക് പരിച്ചയപ്പെടുത്തി കൊടുക്കാന് സാധികുന്നത്. മത സംഘടനകള്ക്കും ഇതില് സ്ഥാനമുണ്ട്, അതിനാല് ഇവിടെ സാന്നിധ്യം അറിയിക്കുന്ന എല്ലാ മാധ്യമ പ്രവര്ത്തകരെയും ഓരോ സംഘടനകള് അവരുടെ ദേശീയ കണ്വന്ഷനുകളിലേക്ക് ക്ഷേണിക്കുന്നതിനു നൂറു വട്ടം ആലോചിക്കേണ്ട കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം .

ആരാണ് ഇവിടുത്തെ യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തകര്‍. പലപ്പോഴും കേള്‍ക്കുന്ന ഒരു ചോദ്യമാണ്. ഞാന്‍ തന്നെ ഇത് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഭൂമിയിലേക്ക് ഒരാള് ജന്മമെടുക്കുമ്പോള് ഒന്നുമായിട്ടല്ല എത്തുന്നത്, അല്ലെങ്കില് മാധ്യമ പ്രവര്‍ത്തകനായി കയ്യില് പേനയും ക്യാമറയുമായി ഇവിടെ ആരും ജനിക്കുന്നില്ല. പക്ഷേ പിന്നീടുള്ള ഒരാളുടെ ജീവിത യാത്രയിലാണ് അയാള് മാധ്യമ പ്രവര്ത്തകനോ അല്ലെങ്കില്‍ മറ്റാരോ ആയിത്തീരുന്നത്. ഇതു ചിലപ്പോള് മുഴുവന് സമയ പത്ര പ്രവര്ത്തനതിലൂടെയോ അഥവാ മറ്റു ജോലി ചെയ്തു കൊണ്ട് മാധ്യമ പ്രവര്ത്തനത്തില് എര്‌പ്പെടുന്നവരോ ആവാം. അമേരിക്കന് മലയാളി സമൂഹത്തില് രണ്ടാമത് പറഞ്ഞ കൂട്ടരാണ് മുന്നില്. കാരണം മുഴുവന് സമയ പത്ര പ്രവര്ത്തകര്ക്ക് അവസരമില്ലാത്തത് തന്നെ കാരണം. മാധ്യമ രംഗത്ത് പ്രത്യേകം വിദ്യാഭ്യാസം ഒന്നുമില്ലാതെ തന്നെയാണ് പലരും മാധ്യമ പ്രവര്ത്തകരായി മാറുന്നത്. ഇതു പലപ്പോഴും ഈ രംഗത്തേക്കുള്ള ഒരു വ്യക്തിയുടെ താല്പര്യം കൊണ്ടായിരിക്കാം. തിരിച്ചറിവും വായന ശീലവും പ്രതികരണ ശേഷിയും അല്പം വിദ്യാഭ്യാസവും ഉണ്ടങ്കില്‍ ഏതൊരാള്ക്കും നല്ലൊരു മാധ്യമ പ്രവര്ത്തകനായി മാറാം എന്നാണ് എനിക്ക് പറയാനുള്ളത്. ഒരുപക്ഷെ നമ്മുടെ ജീവിതത്തില് നമ്മള് എല്ലാവരും പത്ര പ്രവര്ത്തകരാണ്. കൃത്യമായ കാഴ്ചപ്പാടോടെ തയാറാക്കിയ ഒരു തിരക്കഥയുടെ അടിസ്ഥാനത്തിലാണ് നമ്മുടെ ജീവിതം മുന്നോട്ടു പോകുന്നത്. ഇതില് പാളിച്ച പറ്റുമ്പോള് ജീവിതത്തില് ചില സമയം നമ്മള് പരാജയപ്പെടുന്നു. അങ്ങനെ തന്നെയാണ് മാധ്യമ മേഘലയിലും. അടിസ്ഥാന രഹിതമായി വാര്ത്ത റിപോര്ട്ടിംഗ്ഗ് മാധ്യമങ്ങളെ ക്ഷീണിപ്പിക്കുന്നു. നമ്മുടെ സമൂഹത്തില് മറ്റു പത്ര പ്രവര്ത്തകര്ക്ക് മാതൃക ആവേണ്ട മുതിര്ന്ന പത്ര പ്രവര്ത്തകര് ഉണ്ടെങ്കിലും അവരില് ചിലരൊക്കെ മറ്റുള്ളവരുടെ ചുവരുകളായി മാറുന്നുണ്ടോ? ഇവിടെ പയെഡ് ജേര്‍ണലിസം നിലനില്കുന്നോ ? ഇല്ലന്ന് ഞാന്‍ പറയും . ഇവിടെ മാധ്യമ ഉടമകള് തന്നെ മാധ്യമ പ്രവര്ത്തകരായി മാറുന്നു എന്നുള്ളത് പറയേണ്ടിയിരിക്കുന്നു. മറ്റു മാധ്യമ പ്രവര്ത്തകരെ ജോലിക്കായി എടുക്കാനുള്ള സാമ്പത്തിക വരുമാനം ഇവിടെ പത്രം, ടിവി ചാനല് , ഓണ്‌ലൈന് മാധ്യമങ്ങള് നടത്തുന്നതില് നിന്ന് ലഭിക്കാറില്ല. അതിനാലാണ് പലപ്പോഴും മാധ്യമ ഉടമകള് തന്നെ മാധ്യമ പ്രവര്ത്തകര് ആയി മാറുന്നത്. ഇതില് അവരെ ഈ അവസരത്തില് ഞാന് അഭിനന്ദിക്കുന്നു.

ഒരു കാലത്ത് ഇവിടെ സംഘടനകളുടെ ഉടമസ്ഥതയിലാണ് മാധ്യമ പ്രസ്ഥാനങ്ങള് നടന്നിരുന്നത്. അതുകൊണ്ട് തന്നെ സംഘടനകളും മാധ്യമപ്രസ്ഥാനങ്ങളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാകുന്നു. അമേരിക്കയിലേക്കു മലയാളികളുടെ കുടിയേറ്റത്തിന്റെ ആദ്യ നാളുകളില് നമ്മുടെ സാമൂഹിക സാംസ്കാരിക രംഗത്ത് ഇതൊരു ആവശ്യമായിരുന്നു. പലപ്പോഴും സംഘടനകള് നടത്തുന്ന പരിപാടികള് അംഗങ്ങളിലേക്ക് എത്തിയിരുന്നത് സംഘടനകള് സ്വന്തമായി നടത്തിയിരുന്ന മാധ്യമങ്ങളിലൂടെ ആയിരുന്നു. ലഘുലേഖകള് ഫോടോകോപ്പി എടുത്തു പോസ്റ്റല് മെയിലില് അംഗങ്ങളുടെ വീട്ടിലെത്തിച്ചിരുന്നു. പിന്നീട് ഇവിടെ മലയാളി കുടിയേറ്റം വര്ദ്ധിച്ചതോടെ സ്വതന്ത്രമായ മാധ്യമ പ്രസ്ഥാനങ്ങള് വന്നു തുടങ്ങി. മലയാളി സമൂഹവും സംഘടനകളും അവയെ കൈനീട്ടി സ്വീകരിച്ചു. ഒന്നോ രണ്ടോ മാധ്യമങ്ങള് ഉണ്ടായിരുന്ന സ്ഥാനത്ത് ധാരാളം മാധ്യമങ്ങള് ഇവിടെ വളര്ന്നു, അതോടൊപ്പം നിലനില്പിനുള്ള മത്സരങ്ങളും മാധ്യമ രംഗത്ത് വളര്ന്നു. നിലനില്പിന് വേണ്ടി ചിലര് അവരുടെ സ്ഥാനങ്ങള് വെട്ടിപ്പിടിക്കുന്നു. കുറെപ്പേര് അതില് ഇല്ലാതാവുന്നു. ഒട്ടുമിക്ക മലയാളി സംഘടനകളുടെയും പ്രവര്ത്തനങ്ങള് ജനങ്ങളിലേക്ക് എത്തിച്ചത് ഈ മാധ്യമങ്ങള് ആണെന്നുള്ളതില് ഒരു തര്ക്കവുമില്ല. ഫോക്കാന , എ .കെ .എം .ജി , കെ .എച്ച്.എന്‍.എ, ഫോമ തുടങ്ങിയ സംഘടനകളുടെ മുന് നേതാക്കളോട് ചോദിച്ചാല് ഇതറിയാവുന്നതാണ്. മാധ്യമങ്ങള് സംഘടനകള്ക്ക് വേണ്ടി എന്ത് ചെയ്തു എന്നാ ചോദ്യത്തില് ഇതാണ് അതിന് എന്റെ ഉത്തരം. തീര്ച്ചയായും ഈ മാധ്യമങ്ങളും, സംഘടനകളും മലയാളി സമൂഹത്തിന്റെ സാംസ്കാരിക വളര്ച്ചയ്ക്ക് താങ്ങും തണലുമായി ഇപ്പോളും നിലനില്ക്കുന്നു, എന്നാല് പുതിയ ടെക്‌നോളജിയുടെ വരവോടെ കേരളത്തില് നിന്നുള്ള വമ്പന് മാധ്യമങ്ങള് എല്ലാം തന്നെ ഇവിടെ വേരുറപ്പിച്ചു കഴിഞ്ഞു. ഇത് മൂലം അമേരിക്കന് മലയാളി സമൂഹത്തില് അമേരിക്കയിലെ മലയാളി മാധ്യമങ്ങളുടെ സ്വാധീനം കുറച്ചു എന്നുള്ളത് ശരി തന്നെയാണ്, എങ്കിലും ഈ മാധ്യമങ്ങളെല്ലാം ഫോക്കാന , ഫോമ തുടങ്ങി മറ്റ് ദേശീയ സംഘടനകളുടെ പ്രവര്ത്തനത്തില് ഇപ്പോഴും ഒരുമിച്ചു പ്രവര്ത്തിക്കുന്നതായി നമുക്ക് കാണാം. ഇവിടെയുള്ള ഓരോ മാധ്യമങ്ങളും തങ്ങളുടെ റോളുകള് കൃത്യമായി ചെയ്തു കണ്വന്ഷന്റെ വിജയത്തിനായി പ്രവര്ത്തിക്കുന്നു . പരസ്പരം സ്‌നേഹവും ബഹുമാനവും ഉണ്ടെങ്കില് ഇവിടെ വിദ്വേഷത്തിന്റെ ആവശ്യമില്ല. ഇവിടെ ആര് ചെറുത് ആര് വലുത്, എന്ന് നോക്കേണ്ട കാര്യമില്ല. ഇന്നുവരെ സംഘടനകളും, മാധ്യമങ്ങളും ഒരുമിച്ചാണ് ആണ് പ്രവര്ത്തിക്കുന്നത്. പിന്നെ എന്തിനാണ് ഈ വേര്തിരിവ് എന്ന് എനിക്ക് മനസ്സിലാവാത്തത്.

അമേരിക്കന് മലയാളി സംഘടനകളും മാധ്യമങ്ങളും ഒറ്റക്കെട്ടായി നിന്നാല് മാത്രമേ മലയാളി സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക ഉന്നമനത്തിനു പ്രയോജനപ്പെടത്തുള്ളൂ എന്ന് ഞാന് വിശ്വസിക്കുന്നു. നമ്മുടെ മൂല്യങ്ങളും കുടുംബ ബന്ധങ്ങളിലുള്ള ദൃഡതയും, വരും തലമുറയ്ക്ക് വഴികാട്ടിയാക്കുവാന് മാധ്യമങ്ങളും മാധ്യമ പ്രവര്ത്തകരും സംഘടനകളും സംഘടന പ്രവര്ത്തകരും ഒരുമിച്ചു നിന്ന് പ്രവര്ത്തിക്കണമെന്നാണ് എന്റെ അഭിപ്രായം. ചിന്താഗതിയിലും സാംസ്കാരികതയിലും നമ്മുടേതില് നിന്നും വളരെ വ്യത്യസ്തമായ ഒരു രാജ്യത്താണ് നമ്മള് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങള്ക്ക് അതീതമായിരിക്കും നമ്മുടെ കുട്ടികളുടെ യാത്ര. ആ യാത്രയില് അവരെ നല്ല മാര്ഗത്തിലൂടെ സഞ്ചരിക്കുവാന് അച്ച്ചനമ്മമാരോട് ഒപ്പം മാധ്യമങ്ങല്ക്കും മാധ്യമ പ്രവര്ത്തകര്ക്കും സംഘടനകള്ക്കും സംഘടന പ്രതിനിധികള്ക്കും ഉത്തരവാദിത്ത്വം ഉണ്ടെന്നു ഈ അവസരത്തില് ഞാന് പറയട്ടെ.

രണ്ടായിരത്തിആറില്‍ ഇന്ത്യ പ്രസ് ക്ലബ്(IPCNA) രൂപം കൊണ്ടത് തന്നെ അമേരിക്കയില് മലയാളി മാധ്യമ രംഗത്ത് മാധ്യമങ്ങളും മാധ്യമ പ്രവര്ത്തകരും തമ്മിലുള്ള മത്സരങ്ങള് ഒരു പരിധിവരെ ഇല്ലാതാക്കുവാനും അവരുടെ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുവാനും അതിലൂടെ മാധ്യമങ്ങളുടെയും മാധ്യമ പ്രവര്ത്തകരുടെയും ഒരു കൂട്ടായ്മക്കും വേണ്ടി ആയിരുന്നു. ഇതര മലയാളി സംഘടനകള്ക്ക് മാതൃകയാകുന്ന തരത്തിലായിരുന്നു ഇതിന്റെ പ്രവര്ത്തന രീതി. വളരെ കാഴ്ച്ചപ്പാടോടെ മുന്നോട്ടുള്ള യാത്ര. ഞങ്ങള്ക്ക് ആരോടും മത്സരം ഇല്ല. എല്ലാ സംഘടനകളും ഞങ്ങള്ക്ക് ഒരുപോലെ തന്നെ, കഴിഞ്ഞ ഒരു പതിറ്റാണ്ട് അമേരിക്കയിലെ ഒട്ടുമിക്ക മലയാളി സംഘടനകളുടെയും സംഘടന പ്രവര്ത്തകരുടെയും വളര്ച്ചയ്ക്ക് അവരോടൊപ്പം ചേരുവാന് സാധിച്ചു എന്നുള്ളതില് ഞങ്ങള് സന്തോഷിക്കുന്നു. ഞങ്ങളുടെ വഴി സ്‌നേഹത്തിന്റെയും, പരസ്പര ബഹുമാനത്തിന്റെയും ആകുന്നു. അതുകൊണ്ടുതന്നെ പ്രവര്ത്തന രീതിയില് ഒരു തെറ്റും ഉണ്ടാവരുത് എന്നാണു ഞങ്ങളുടെ ആഗ്രഹം. ഞങ്ങള്ക്കിടയിലും അപസ്വരങ്ങള് ഉണ്ടാകാറുണ്ട്, എന്നാല് സംഘടനാതലത്തിലെ ദൃഡത ഇങ്ങനെയുള്ളവയെ സ്വയം നിര്മാര്ജ്ജനം ചെയ്യുന്നു. സംഘടനാതലതിലെ ജനാധിപത്യ പ്രക്രിയയില് തെറ്റും ശരിയും ചൂണ്ടിക്കാണിക്കപ്പെടുന്നു. തെറ്റാണെങ്കില് അത് അംഗീകരിക്കുവാനും തിരുത്തുവാനും തയ്യാറായിട്ടാണ് ഞങ്ങളുടെ മുന്നോട്ടുള്ള യാ­ത്ര.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക