Image

എങ്ങോട്ടാണ് ഫോമയുടെ പോക്ക്? (വര്‍ഗീസ് ഫിലിപ്പ്, മുന്‍ ട്രഷറര്‍)

Published on 08 June, 2016
എങ്ങോട്ടാണ് ഫോമയുടെ പോക്ക്? (വര്‍ഗീസ് ഫിലിപ്പ്, മുന്‍ ട്രഷറര്‍)
(സംഘടന രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിയ്ക്കുന്ന വ്യക്തിയാണ് വര്‍ഗീസ് ഫിലിപ്പ്. ഫിലഡല്‍ഫിയായിലെ കണ്‍വെന്‍ഷനില്‍ (2012-2014) ഫോമയുടെ നാഷണല്‍ ട്രഷറര്‍ ആയിരുന്നു. മുന്‍  ജുഡീഷ്യല്‍ കൗണ്‍ിസില്‍  മെമ്പര്‍.  ഇപ്പോള്‍   നാഷണല്‍ കമ്മറ്റി മെമ്പര്‍)

ഫോമ ഹൈജാക്ക് ചെയ്യപ്പെടുകയാണോ?

ഫിലാഡല്‍ഫിയായില്‍ നടന്നതിനെക്കാള്‍ നല്ലൊരു കണ്‍വന്‍ഷന്‍ മയാമിയില്‍ നടത്തും എന്ന അവകാശവാദം തെരഞ്ഞെടുക്കപ്പെട്ട അന്നു മുതല്‍ ഫോമയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ അദ്ദേഹത്തിന്റെ പ്രതീക്ഷയെ തകിടം മറിക്കുന്ന സംഭവ വികാസങ്ങളാണ് ഇപ്പോള്‍ നടമാടുന്നത്. വിവാദങ്ങളുടേയും പരാതികളുടേയും പരിഭവങ്ങളുടേയും ചുഴിയിലാണ് ഫോമ. എല്ലാം ഭംഗിയാണെന്ന് ഭാരവാഹികള്‍ പറയുമ്പോഴും ഉമിതീ പോലെ എന്തൊക്കെയോ ഉള്ളില്‍ പുകയുന്നുണ്ട്.

പ്രസിഡന്റും സെക്രട്ടറിയും ആലോചനകളില്ലാതെ തന്നിഷ്ടപ്രകാരം തീരുമാനങ്ങള്‍ എടുക്കുന്നു എന്ന് ഒരു കൂട്ടര്‍ പരാതിപ്പെടുന്നു. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന മുഖ്യാതിഥികള്‍, അവതരിപ്പിക്കുന്ന പരിപാടികള്‍, കണ്‍വന്‍ഷന്‍ കമ്മറ്റികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരൊക്കെ മുതലായ കാര്യങ്ങളൊന്നും തങ്ങള്‍ക്കറിയില്ല എന്ന് നാഷണല്‍ കമ്മറ്റിയിലുള്ളവര്‍ തന്നെ പറയുന്നു.

ഇലക്ഷന്‍ നടപടികളില്‍ പല വീഴ്ചകളും സംഭവിക്കുന്നു എന്ന് സ്ഥാനാര്‍ത്ഥികള്‍ പരിഭവിക്കുന്നു. പുതിയ ഒന്‍പത് സംഘടനകള്‍ക്ക് ഫോമയില്‍ മെംബര്‍ഷിപ്പ് നല്‍കികൊണ്ട് ഇപ്പോഴത്തെ മുഖ്യ ഭാരവാഹികളുടെ മക്കളേയും ചാര്‍ച്ചക്കാരേയുമെല്ലാം ഡെലിഗേഷന്‍ ലിസ്റ്റില്‍ തിരുകികയറ്റി എന്ന ആരോപണമുയരുന്നു. ഇലക്ഷന്‍ കമ്മീഷണറന്മാരെ നോക്കുകുത്തികളാക്കികൊണ്ട് നിയന്ത്രണമെല്ലാം തല്പരകക്ഷികള്‍ കയ്യടക്കിയിരിക്കുന്നു.
ആരോപണങ്ങളില്‍ തെറ്റും ശരിയുമുണ്ടാകാം. എന്നാല്‍ സ്ഥിതിഗതികള്‍ പരിമിതി വിടുകയാണോ?

ഗ്രൂപ്പ് മീറ്റിംഗുകളും കോണ്‍ഫറന്‍സ് കോളുകളും പല സ്ഥലങ്ങളിലും തകൃതിയായി മുന്നേറികൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന ഒരു മീറ്റിംഗില്‍ മുന്‍ ഭാരവാഹികള്‍ ഉള്‍പ്പടെ നൂറില്‍പരം ആളുകള്‍ പങ്കെടുത്തു. നേതൃത്വത്തിനെതിരെ വന്‍വിമര്‍ശനം ഉയര്‍ന്നു എന്നാണ് കേള്‍ക്കുന്നത്.

ഫോമയും പ്രസ്സ്‌ക്ലബ്ബും തമ്മിലുള്ള ഉരസലുകള്‍ക്ക് ശമനമായി എന്ന വാര്‍ത്ത് വാസ്തവമാണെങ്കില്‍ നല്ലതുതന്നെ. ബിസ്സിനസ്പരമായി ഫോമയും പ്രസ്സ്‌ക്ലബ്ബുമെല്ലാം ഒരു നാണയത്തിന്റെ രണ്ടു പുറങ്ങളാണ്. കണ്‍വന്‍ഷനുകള്‍ക്ക് രണ്ടു കൂട്ടരും സ്‌പോണ്‍സര്‍ഷിപ്പും പിരിവും നടത്തുന്നു. ഫോമക്ക് ആരോടും പണം വാങ്ങാം. മാദ്ധ്യമക്കാര്‍ വാങ്ങരുത് എന്ന് പറയുന്നത് ഇരട്ടത്താപ്പാണ്.

പല മാദ്ധ്യമങ്ങളും സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. കണ്‍വെന്‍ഷനില്‍ ഔദ്യോഗീകമായി പങ്കെടുക്കുന്ന മാദ്ധ്യമ പ്രതിനിധികളുടെ താമസവും ഭക്ഷണവും ഫോമ വഹിക്കുന്നതില്‍ തെറ്റില്ല. കണ്‍വന്‍ഷനില്‍ നടക്കുന്ന കാര്യങ്ങള്‍ അവരിലൂടേയാണല്ലോ പുറംലോകം അറിയുന്നത്.

പുതിയ തലമുറ ഫോമയുടെ നേതൃത്വത്തിലേക്ക് വരുന്നത് സ്വാഗതാര്‍ഹമാണ്. അതിന്റെ പേരില്‍ പഴയ ആളുകളെ തഴയുന്നത് നല്ലതല്ല. ഫോമ ഉണ്ടാകാനും വളരാനും കഠിനപ്രയത്‌നം ചെയ്ത അവരെ മറക്കരുത്.

കണ്‍വന്‍ഷന്‍ കമ്മിറ്റികളില്‍ നിന്നും മുന്‍കാല പ്രവര്‍ത്തകരേയും ഭാരവാഹികളേയും ഒഴിവാക്കാന്‍ ഗൂഢമായ ഒരു ശ്രമം നടക്കുന്നുണ്ടെന്ന ആക്ഷേപമുയരുന്നു. എങ്ങോട്ടാണ് ഫോമയുടെ യാത്ര? മലയാളി സമൂഹത്തിന്റെ ആശയും പ്രതീക്ഷയുമായ ഈ മഹത്തായ പ്രസ്ഥാനം ഹൈജാക്ക് ചെയ്യപ്പെടുകയാണോ?
Join WhatsApp News
Anthappan 2016-06-08 09:07:02
 FOAMA & FOKANA are organization created without any vision and mission.  It is a futile attempt to find out where it is going.  Shut down these organizations and spend that energy and time to elect Hillary Clinton as President of United States.  She will take  this nation in the right direction where our children's future will be secured.   
Vayanakkaran 2016-06-08 08:35:37
Why the old guards/old FOMAA leaders always hang on? All the time the old Presidents/Secretaries want hold on the power. They want to be always controlling power and want always on stage. There must be a limit. Give chances to others also. FOMA or FOKANA is not the private property of certain people. There must be a change or real democratic selection of voting delagates also. We do not want husband & wife delagates for years. Whether FOMA/FOKANA?Press club we need real election in democratic way. Not just so called proclmation or announcement of officers. Do it on the right way. No Njanja... Munja... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക