Image

കമല്‍ ഹാസന്റെ 'സബാഷ് നായിഡു' നിരോധിക്കണമെന്ന് ദളിത് സംഘടനകള്‍

Published on 07 June, 2016
കമല്‍ ഹാസന്റെ 'സബാഷ് നായിഡു' നിരോധിക്കണമെന്ന് ദളിത് സംഘടനകള്‍
കമല്‍ ഹാസന്റെ 'സബാഷ് നായിഡു' എന്ന ചിത്രത്തിനെതിരെ ദളിത് സംഘടനകള്‍. പ്രോഗ്രസ് ഓഫ് തമിഴ്‌നാടു അരുന്ധതിയാര്‍ കമലിന്റെ ചിത്രത്തിനെതിരെ പരാതി നല്‍കിയിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ക്കാണ് ഇവര്‍ പരാതി നല്‍കിയത്. ഈ ചിത്രം ഒരു ജാതിയെ മഹത്വവത്കരിക്കുകയാണെന്നാണ് സംഘടനയുടെ പരാതി.

'സബാഷ് നായിഡു എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ഇതിലൂടെ നായിഡു എന്ന സമുദായത്തെ ഉയര്‍ന്ന ജാതിയായി ഉയര്‍ത്തിക്കാട്ടാനാണ് ശ്രമിച്ചിരിക്കുന്നത്. അവര്‍ എന്തുകൊണ്ടാണ് ഒരു സമുദായത്തെ മാത്രം മഹത്വവത്കരിക്കുന്നത്. മറ്റെല്ലാ സമുദായങ്ങള്‍ക്കും അവര്‍ക്കു താഴെയാണെന്ന അര്‍ത്ഥമല്ലേ ഇതു നല്‍കുന്നത്?' സംഘടനയുടെ പ്രസിഡന്റ് ഇളങ്കോവന്‍ ചോദിക്കുന്നു.

ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പേരു മാറ്റണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ഈ ചിത്രം നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ''ഈ ചിത്രത്തിന്റെ ബാനറുകളും പോസ്റ്ററുകളും ഒന്നും ഉയര്‍ത്താന്‍ പാടില്ല...'' അദ്ദേഹം വ്യക്തമാക്കി. ഈ ചിത്രത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ കോയമ്പത്തൂരിലും ചെന്നൈയിലും വ്യാപകമായ പ്രതിഷേധങ്ങള്‍ നടത്തുമെന്നും അവര്‍ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക