Image

`യഹോവായിരേ കണ്‍വന്‍ഷന്‍' ഫെബ്രുവരി 11ന്‌

സഖറിയ പുത്തന്‍കളം Published on 02 February, 2012
`യഹോവായിരേ കണ്‍വന്‍ഷന്‍' ഫെബ്രുവരി 11ന്‌
മാള്‍വെണ്‍ഹില്‍സ്‌: യുകെയിലെ ഏറ്റവും വലിയ കാത്തലിക്‌ ബൈബിള്‍ കണ്‍വന്‍ഷന്‌ ഫെബ്രുവരി 11ന്‌ മാള്‍വെണ്‍ഹില്‍സിലെ ത്രീ കൗണ്‌ടി ഷോ ഗ്രൗണ്‌ടിലെ പ്രധാന ഹാളില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍ അയ്യായിരത്തില്‍പ്പരം വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ്‌ കരുതുന്നതെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

ലോകപ്രശസ്‌ത സുവിശേഷ പ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലാണ്‌ മുഖ്യ വചനപ്രഘോഷകന്‍. രണ്‌ടാം ശനിയാഴ്‌ച കണ്‍വന്‍ഷനിലൂടെ യുകെയിലെങ്ങും ആത്മീയ സ്‌പന്ദനത്തിനു തിരികൊളുത്തിയ ഫാ. സോജി ഓലിക്കല്‍, വിടുതല്‍ ശുശ്രൂഷകള്‍ക്ക്‌ യുകെയില്‍ അറിയപ്പെടുന്ന ഫാ. ജോമോന്‍ തൊമ്മാന എന്നിവര്‍ ധ്യാനത്തിനു നേതൃത്വം നല്‍കും.

രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെ നടത്തപ്പെടുന്ന മഹാ കണ്‍വന്‍ഷനായ യഹോവായിരേ നടത്തപ്പെടുന്നത്‌ ത്രീ കൗണ്‌ടി ഷോ ഗ്രൗണ്‌ടിലെ വേ ഹാളിലാണ്‌. ഇവിടേക്കുള്ള പ്രവേശനം ബ്രൗണ്‍ ഗെയ്‌റ്റ്‌ വഴിയാണ്‌.

യഹോവായിരേ കണ്‍വന്‍ഷന്‌ മുന്നോടിയായിട്ടുള്ള മധ്യസ്ഥപ്രാര്‍ഥനകളും ഉപവാസപ്രാര്‍ഥനകളും അഖണ്ഡജപമാലകളും യുകെ സെഹിയോന്‍ മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌ 07414747573, ഷിബു 07737172449.
`യഹോവായിരേ കണ്‍വന്‍ഷന്‍' ഫെബ്രുവരി 11ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക