Image

മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയം കൂദാശ ചെയ്തു

Published on 06 June, 2016
മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയം കൂദാശ ചെയ്തു
ലണ്ടന്‍: മാഞ്ചസ്റ്ററില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഇനി സ്വന്തം ദേവാലയം. ഇംഗ്ലണ്ടിന്റെ കാവല്‍പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലാണ് പുതിയ ദേവാലയം. 

മേയ് 27നു വൈകുന്നേരം ഏഴിന് കൂദാശയുടെ ഒന്നാം ഭാഗവും 28നു രാവിലെ രണ്ടാം ഭാഗവും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും നടന്നു. കൂദാശ കര്‍മങ്ങള്‍ക്ക്

ഭദ്രാസന മെത്രാപോലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് കാര്‍മികത്വം വഹിച്ചു. ശുശ്രൂഷ മധ്യേ ബിഷപ് റവ. മാര്‍ക്ക് ഡേവിസ് വചന പ്രഘോഷണം നടത്തി. തുടര്‍ന്നു നടന്ന പൊതു സമ്മേളനത്തില്‍ ബോള്‍ട്ടന്‍ മേയര്‍ ലിന്‍ഡ ബേണ്‍ മുഖ്യാതിഥിയായി പങ്കെടുത്തു. 

29നു പുതിയ ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളും ആഘോഷിച്ചു. റാസ, നേര്‍ച്ച വിളമ്പ് എന്നിവയോടുകൂടി പെരുന്നാള്‍ സമാപിച്ചു. ഇടവക വികാരി ഫാ. വര്‍ഗീസ് മാത്യു, ട്രസ്റ്റി ഏബ്രഹാം ജോസഫ്, സെക്രട്ടറി റോയി സാമുവല്‍ എന്നിവര്‍ ശുശ്രൂഷകളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു. 

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക