Image

യുവാവിനെ നടുറോഡിലിട്ട്‌ മര്‍ദ്ദിച്ച എസ്‌.ഐയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു

Published on 02 February, 2012
യുവാവിനെ നടുറോഡിലിട്ട്‌ മര്‍ദ്ദിച്ച എസ്‌.ഐയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു
കുറ്റിപ്പുറം: യുവാവിനെ നടുറോഡിലിട്ട്‌ മര്‍ദ്ദിച്ച എസ്‌.ഐയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ബൈക്ക്‌ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ പോയ യുവാവിനെയാണ്‌ നടുറോഡിലിട്ട്‌ മര്‍ദ്ദിച്ചത്‌. സംഭവത്തില്‍ കുറ്റിപ്പുറം എസ്‌.ഐ ി.കെ രാജ്‌മോഹനെയാണ്‌ നാട്ടുകാര്‍ തടഞ്ഞത്‌.

ഇന്നലെ രാവിലെ 9 മണിക്ക്‌ വണ്‍വെ റോഡിലൂടെ പോയ യുവാവിനോട്‌ ബൈക്ക്‌ നിര്‍ത്താന്‍ എസ്‌.ഐ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ്‌ ബൈക്ക്‌ നിര്‍ത്താതെ പോകുകയായിരുന്നു. ഇതേതുടര്‍ന്ന്‌ ഇയാളെ പിന്തുടര്‍ന്ന എസ്‌.ഐ പി.കെ രാജ്‌മോഹന്‍ തിരൂര്‍ റോഡ്‌ ജംഗ്‌ഷനില്‍ വെച്ച്‌ റോഡിലിട്ട്‌ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന്‌ നാട്ടുകാര്‍ എസ്‌.ഐയെ തടയുകയായിരുന്നു. സ്‌റ്റേഷനില്‍ നിന്ന്‌ കൂടുതല്‍ പൊലീസ്‌ എത്തി മോചിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക