Image

ആല്‍ബനി ഇന്ത്യന്‍ അസ്സോസിയേഷന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

മൊയ്തീന്‍ പുത്തന്‍ചിറ Published on 02 February, 2012
ആല്‍ബനി ഇന്ത്യന്‍ അസ്സോസിയേഷന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം പ്രൗഢവും വര്‍ണ്ണവിസ്മയവുമായി.ജാതിമതഭേദമന്യേ നാനാതുറകളില്‍പെട്ട ഏകദേശം എണ്ണൂറോളം പേര്‍ പങ്കെടുത്ത ആഘോഷം എല്ലാവരും ആസ്വദിച്ചു.

ജനുവരി 29 ഞായറാഴ്ച ആല്‍ബനി ഹിന്ദു കള്‍ച്ചറല്‍ സെന്ററിലായിരുന്നു പരിപാടികള്‍ അരങ്ങേറിയത്. ഉച്ചയ്ക്ക് 12:30ന് ഇന്ത്യന്‍-അമേരിക്കന്‍ ദേശീയഗാനാലാപത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റും ഇവന്റ് കോ-ഓര്‍ഡിനേറ്ററുമായ ഫരീബാ ഖോസ്‌റാവിയുടെ ആമുഖ പ്രസംഗത്തിനുശേഷം പ്രസിഡന്റ് നിറ്റാ ഗോഖലേ ചിക്കടെല്ലി സദസ്സിന് സ്വാഗതമാശംസിച്ചു.

കാലഘട്ടങ്ങള്‍ക്കനുസൃതമായി നാം മുന്നോട്ടു കുതിക്കുമ്പോള്‍ നമ്മുടെ മാതൃരാജ്യത്തേയും ജനതയേയും അഘണ്ട ഭാരതത്തിന്റെ ശില്പികളേയും ധീരജവാന്മാരേയും വിസ്മരിക്കരുതെന്ന് പ്രസിഡന്റ് ഉദ്‌ബോധിപ്പിച്ചു. ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ദേശഭാഷകള്‍ മറന്ന് എല്ലാവരും ഒത്തുകൂടിയതില്‍ എല്ലാവര്‍ക്കും പ്രസിഡന്റ് നന്ദി പറഞ്ഞു. ജന്മഭൂമിയില്‍ നിന്ന് ജീവിതായോധനത്തിനായി അമേരിക്കയില്‍ കുടിയേറിയവരാണ് എല്ലാ ഭാരതീയരും. എന്നിരുന്നാലും, മാതൃരജ്യത്തെ വിസ്മരിക്കാതെ ഈ കുടിയേറ്റഭൂമിയില്‍ നാം നേടിയതിന്റെ ഒരംശംഈ രാജ്യത്തിന്റെ ഉന്നതിക്കായി തിരിച്ചു നല്‍കാന്‍ നാം സദാസന്നദ്ധരാകണമെന്ന് അവര്‍ തന്റെ സ്വഗതപ്രസംഗത്തില്‍ ആഹ്വാനം ചെയ്തു.

തന്റെ അമ്മ തൊണ്ണൂറുകളില്‍ ഈ സംഘടനയുടെ പ്രസിഡന്റായിരുന്നു എന്ന് അവര്‍ സ്മരിച്ചു. ആല്‍ബനിയില്‍ ജനിച്ചു വളര്‍ന്ന തനിക്ക് അമ്മയുടെ പാത പിന്തുടര്‍ന്നു വളര്‍ന്നതുകൊണ്ട് ഇന്ത്യന്‍ സമൂഹത്തിനുവേണ്ടി ഒട്ടേറെ നല്ലകാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും അവര്‍ പ്രസ്താവിച്ചു.

മുഖ്യാതിഥികളായ യു.എസ്. കോണ്‍ഗ്രസ്സ്മാന്‍ പോള്‍ ടോങ്കോയെ അസ്സോസിയേഷന്‍ ബോര്‍ഡ് മെംബറും ചരിത്രകാരനുമായമനോജ് അജ്മീരയും, സെനറ്റര്‍ മൈക്ക് ബ്രസ്‌ലിനെ കമ്മിറ്റി അംഗം വിഷ്ണു ചതുര്‍വേദിയും സദസ്സിനു പരിചയപ്പെടുത്തി.ഇരുവരുംആദ്യാവസാനം വരെ കലാപരിപാടികള്‍ കണ്ട് ആസ്വദിച്ചു. താന്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഒരു ഭാഗമായിത്തീര്‍ന്നിരിക്കുകയാണെന്ന് പോള്‍ ടോങ്കോ തന്റെ ആശംസാപ്രസംഗത്തില്‍ പറഞ്ഞു. ആല്‍ബനിയിലും പരിസരപ്രദേശങ്ങളിലുമുള്ള ഒട്ടേറെ ഇന്ത്യക്കാരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും, നിരവധി ഇന്ത്യന്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഭാരതീയര്‍ക്കും റിപ്പബ്ലിക് ദിന ആശംസകളും അദ്ദേഹം നേര്‍ന്നു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരുള്ളത് അമേരിക്കയിലാണെന്ന് സെനറ്റര്‍ മൈക്ക് ബ്രസ്‌ലിന്‍ പറഞ്ഞു.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്വപ്നങ്ങള്‍ തേടിയെത്തിയവരുടെ കൂട്ടത്തില്‍ തന്റേയും പൂര്‍വ്വികരുണ്ടായിരുന്നു എന്ന് ഐറീഷ് വംശജനായ സെനറ്റര്‍ മൈക്ക് ബ്രസ്‌ലിന്‍ പറഞ്ഞു. ഐറീഷ് സംസ്‌ക്കാരത്തിനും ഇന്ത്യന്‍ സംസ്‌ക്കാരത്തിനും സാമ്യതകളേറെയുണ്ട്. അതില്‍ ഏറ്റവും പ്രധാനമായത് ഇരുകൂട്ടരും കഠിനാധ്വാനികള്‍ ആണെന്നുള്ളതാണ്. അദ്ദേഹം തന്റെ ആശംസാപ്രസംഗത്തില്‍ ഉത്‌ബോധിപ്പിച്ചു. കഠിനാദ്ധ്വാനത്തിലൂടെ നേട്ടങ്ങള്‍ കൊയ്ത് ആധിപത്യം സ്ഥാപിച്ച അമേരിക്കയില്‍ നിങ്ങള്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ആസ്വദിക്കുന്നു. നിങ്ങളുടെ കുട്ടികള്‍ ഇവിടെ ഉയര്‍ന്ന വിദ്യാഭ്യാസം നേടി ഉയര്‍ന്ന നിലയില്‍ ജീവിക്കുന്നു. നിങ്ങളുടെ പൂര്‍വ്വികര്‍ക്ക് അപ്രാപ്യമായിരുന്നവയെല്ലാം നിങ്ങള്‍ പ്രാപ്യമാക്കുന്നു. അതില്‍ ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ രാജ്യത്ത് ജീവിക്കുമ്പോഴും നിങ്ങളുടെ മാതൃരാജ്യത്തെ നിങ്ങള്‍ സ്‌നേഹിക്കുന്നു, മാതൃരാജ്യത്തിനുവേണ്ടി നിങ്ങള്‍ സേവനങ്ങള്‍ ചെയ്യുന്നു. അതോടൊപ്പം നിങ്ങളെ നിങ്ങളാക്കിത്തീര്‍ത്ത ഈ രാജ്യത്തിനുവേണ്ടിയും നിങ്ങള്‍ സേവനം ചെയ്യണം. അതാണ് ഐറീഷുകാരും ചെയ്യുന്നത്. ഇന്ത്യയുടെ അറുപത്തിമൂന്നാമത്തെ ഈ റിപ്പബ്ലിക് ദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതില്‍ സെനറ്റര്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ചതോടൊപ്പം എല്ലാ ഇന്ത്യക്കാര്‍ക്കും ആശംസകളും നേര്‍ന്നു.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന നൃത്തനൃത്യങ്ങള്‍, ഗാനങ്ങള്‍, പ്രച്ഛന്ന വേഷങ്ങള്‍ മുതലായവ സദസ്സിനെ ഇളക്കി മറിച്ചു. സ്റ്റേറ്റ് യൂണിവേഴിസിറ്റി ഓഫ് ന്യൂയോര്‍ക്ക്, ആല്‍ബനി സ്റ്റുഡന്റ്‌സ് അവതരിപ്പിച്ച നൃത്തം ജനങ്ങള്‍ കരഘോഷത്തോടെ സ്വീകരിച്ചു എന്നു മാത്രമല്ല, ജനങ്ങളുടെ ആവശ്യപ്രകാരം വീണ്ടും അവതരിപ്പിക്കുകയും ചെയ്തു. ദേശഭക്തി വിളിച്ചോതുന്ന പരിപാടികളായിരുന്നു എല്ലാം.
 
ലതാ ഒബ്ല, നീലിമ കനകമേഡല, നിധി അഗര്‍വാള്‍ എന്നിവരായിരുന്നു പരിപാടികളുടെ കോ-ഓര്‍ഡിനേറ്റര്‍മാര്‍. സ്റ്റേജ് സജ്ജീകരണം ചെയ്തത് ജസ്വന്ത് മേത്തയും, രവി ഭട്ട്, ഗൗതം ഐച്ച് എന്നിവര്‍ ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ നിവേദിത ഒബ്ലയും റിതം മേത്തയും ആയിരുന്നു എം.സി.മാര്‍.

നിറ്റാ ഗോഖലെ ചിക്കടെല്ലി (പ്രസിഡന്റ്), ഫരീബാ ഖോസ്‌റാവി (വൈസ് പ്രസിഡന്റ്), അന്നു സുബ്രഹ്മണ്യം (ട്രഷറര്‍), മൊയ്തീന്‍ പുത്തന്‍ചിറ (സെക്രട്ടറി), പീറ്റര്‍ തോമസ് (എക്‌സ്. പ്രസിഡന്റ്), സ്‌നേഹ് ചൗധുരി (കമ്മ്യൂണിറ്റി അഫയേഴ്‌സ്) എന്നിവര്‍ക്കായിരുന്നു ആഘോഷ ചടങ്ങുകളുടെ നിയന്ത്രണം.

റിതം മേത്ത & നിവേദിത ഒബ്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക