Image

വീട്ടിലിരിക്കേണ്ടി വന്നാലും മണിയന്‍പിള്ളയുടെ വേഷം ഞാന്‍ തട്ടിയെടുക്കില്ല; ലാല്‍

Published on 03 June, 2016
വീട്ടിലിരിക്കേണ്ടി വന്നാലും മണിയന്‍പിള്ളയുടെ വേഷം ഞാന്‍ തട്ടിയെടുക്കില്ല; ലാല്‍


രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍ നിലയിലേക്ക് ഉയര്‍ന്ന് വര്‍ഷമാണ് 1986. ശശികുമാര്‍, ഐവി ശശി, സത്യന്‍ അന്തിക്കാട്, ഹരിഹരന്‍, പദ്മരാജന്‍, കമല്‍, സിബി മലയില്‍ തുടങ്ങിയ സംവിധായകരെല്ലാം ലാലിന്റെ ഡേറ്റിനായി കാത്തിരിയ്ക്കുന്ന സമയം. താരപദവിയുടെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്പോഴും മോഹന്‍ലാല്‍ തനിക്ക് വന്ന ഒരു അവസരം മണിയന്‍ പിള്ള രാജുവിന് വിട്ടുകൊടുത്തു. 

1951 ല്‍ റിലീസ് ചെയ്ത ഹാപ്പി ഗോ ലവ്‌ലി എന്ന ഇംഗ്ലീഷ് ചിത്രം ധീം തരികിട തോം എന്ന പേരില്‍ പ്രിയദര്‍ശന്‍ മലയാളത്തില്‍ റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചു. നായകനായി മോഹന്‍ലാലിനെ സങ്കല്‍പിച്ചു.

എന്നാല്‍ ആ വര്‍ഷം ഒരു വിധത്തിലും മോഹന്‍ലാലിന്റെ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുമായിരുന്നില്ല.മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാതായപ്പോള്‍ ആ ഓഫര്‍ മണിയന്‍പിള്ള രാജുവില്‍ എത്തി. പ്രിയന്‍ മണിയന്‍പിള്ള രാജുവിനെ നായകനാക്കി സിനിമ പ്രഖ്യാപിച്ചു. ധീം തരികിട തോം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാറായപ്പോള്‍, മോഹന്‍ലാല്‍ ചെയ്യാമെന്നേറ്റ ഒരു സിനിമ കാന്‍സലായി. എങ്കില്‍ മോഹന്‍ലാല്‍ തന്നെ നായകനാകട്ടെ എന്ന് പ്രിയദര്‍ശനും നിര്‍മാതാവ് ആനന്ദും പറഞ്ഞു.

എന്നാല്‍ ഞാന്‍ ആ സിനിമ ചെയ്യില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഒരു പടം കാന്‍സലായാല്‍ അത്രയും ദിവസം ഞാന്‍ വീട്ടിലിരിക്കും. അത് കഴിഞ്ഞാല്‍ ഏഴ് സംവിധായകര്‍ എന്നെ കാത്തിരിയ്ക്കുന്നു. മണിയന്‍പിള്ള ചേട്ടന്റെ നായക വേഷം തട്ടിയെടുക്കാന്‍ എനിക്ക് കഴിയില്ല. ഒരു കാരണവശാലും ഞാനത് ചെയ്യില്ല. ആ വേഷം മണിയന്‍പിള്ള ചേട്ടന്‍ തന്നെ ചെയ്യട്ടെ എന്ന് ലാല്‍ പറഞ്ഞപ്പോഴാണ് ധീം തരികിട തോം എന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജു നായകനായത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക