Image

പ്രധാനമന്ത്രിയുമായി സിബല്‍ കൂടിക്കാഴ്ച നടത്തി

Published on 02 February, 2012
പ്രധാനമന്ത്രിയുമായി സിബല്‍ കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ടെലികോംമന്ത്രി കപില്‍ സിബല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തി. 122 ടു ജി ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീം കോടതിവിധി പുറത്തുവന്നതിന് തൊട്ടുപിന്നാലെ ആയിരുന്നു കൂടിക്കാഴ്ച. കോടതി വിധിയെക്കുറിച്ചും സര്‍ക്കാര്‍ ഇനി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുമാണ് ഇരുവരും ചര്‍ച്ച ചെയ്തത് എന്നാണ് സൂചന.

ടു ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ ലേലം ചെയ്ത് നല്‍കണമെന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ട്രായ് ശുപാര്‍ശകള്‍ അംഗീകരിക്കണമെന്നും നാലു മാസത്തിനകം നടപടി പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്. ഇക്കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തുവെന്നാണ് സൂചന. അതിനിടെ സുപ്രീം കോടതി വിധിയെക്കുറിച്ച് വിശദമായി പഠിച്ചശേഷം സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക